മൈക്രോസോഫ്റ്റില്‍ നിന്ന് ബ്ലൂടൂത്ത് മൊബൈല്‍ കീബോര്‍ഡ്

Posted By: Super

മൈക്രോസോഫ്റ്റില്‍ നിന്ന് ബ്ലൂടൂത്ത് മൊബൈല്‍ കീബോര്‍ഡ്

കേബിളുകളാല്‍ കെട്ടിപ്പിണഞ്ഞുനില്‍ക്കുന്ന കീബോര്‍ഡുകളില്‍ നിന്ന് പിസിയേയും ടാബ്‌ലറ്റ് ഉള്‍പ്പടെയുള്ള മറ്റ് ഗാഡ്ജറ്റുകളേയും എന്നെന്നേക്കുമായി വേര്‍പെടുത്താന്‍ മൈക്രോസോഫ്റ്റില്‍ നിന്ന് പുതിയൊരു പോര്‍ട്ടബിള്‍ കീബോര്‍ഡ്. മൈക്രോസോഫ്റ്റ് ബ്ലൂടൂത്ത് മൊബൈല്‍ കീബോര്‍ഡ് 5000 എന്ന ഈ മോഡലിന്റെ വില 3,350 രൂപയാണ്. പിസിയ്ക്ക് പുറമെ ആപ്പിള്‍, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ടാബ്‌ലറ്റുകള്‍ക്കും

ഈ കീബോര്‍ഡ് ഉപയോഗിക്കാം.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയിലൂടെയാണ് ഈ കീബോര്‍ഡ് കമ്പ്യൂട്ടറുമായി ബന്ധപ്പെടുന്നത്. യാത്രയിലുടനീളം കൊണ്ടുനടക്കാനും ഇതിന്റെ വയര്‍ലസ്  സൗകര്യത്തിലൂടെ സാധിക്കും. കൈയുടെ ഓരോ ചലനത്തേയും അനായാസമാക്കുന്നതിന് വേണ്ടി മൈക്രോസോഫ്റ്റ് കംഫേര്‍ട്ട് കര്‍വ് ഡിസൈനാണ് കീബോര്‍ഡിന്  നല്‍കിയിട്ടുള്ളത്. വിവിധ ടൈപ്പിംഗ് വേഗതയും ഈ കീബോര്‍ഡില്‍ സ്വീകരിക്കാം.

0.4 കിലോഗ്രാം ഭാരം മാത്രമാണ് കീബോര്‍ഡിനുള്ളത്. സാധാരണ കീബോര്‍ഡിലേത് പോലെ 104 കീകളും ഇതിലുണ്ട്. ഇതിലെ AAA റിമൂവബിള്‍ ബാറ്ററിയാണ്  കീബോര്‍ഡിന് ചാര്‍ജ്ജ് നല്‍കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot