Home
News

പഴശ്ശിയുടെ കളികൾ കമ്പനി കാണാൻ പോകുന്നതേയുള്ളു; പുതിയ കളിയുമായി മൈക്രോസോഫ്റ്റ് വരുന്നു

ഗെയിമിംഗ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത. ജൂലൈയിൽ സ്വന്തം ഓൺലൈൻ മൊബൈൽ ഗെയിം സ്റ്റോർ ആരംഭിക്കാൻ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. വിവിധ മൈക്രോസോഫ്റ്റ് ഗെയിം സ്റ്റുഡിയോകളിൽ നിന്നുള്ള ഗെയിമുകൾ സ്റ്റോറിലുണ്ടാകുമെന്ന് ബ്ലൂംബെർഗ് ടെക്നോളജി ഉച്ചകോടിയിൽ സംസാരിച്ച എക്സ്ബോക്സ് പ്രസിഡൻ്റ് സാറാ ബോണ്ട് പറഞ്ഞു.

ബ്ലൂംബെർഗ് പറയുന്നത് അനുസരിച്ച്, ബ്രൗസർ ബേസ്ഡ് ഗെയിമിംഗ് സ്റ്റോറിൽ കാൻഡി ക്രഷ് സാഗ, കോൾ ഓഫ് ഡ്യൂട്ടി: മൊബൈൽ പോലുള്ള നിരവധി ഗെയിമുകൾ ഉണ്ടാകും. കൂടാതെ വിവിധ ഇൻ- ഗെയിം ഐറ്റങ്ങൾക്കും പല ഡിസ്‌കൗണ്ടുകളും ഉണ്ടാകും. ഇത് ഉപയോക്താക്കളെ കൂടുതൽ ആകർഷിക്കും എന്നതിൽ സംശയമില്ല.

പുതിയ കളിയുമായി മൈക്രോസോഫ്റ്റ് വരുന്നു

ഒരു ആപ്പിന് പകരം വെബിൽ സ്റ്റോർ ലഭ്യമാകുമെന്നതിനാൽ, ക്ലോസ്ഡ് ഇക്കോസിസ്റ്റം സ്റ്റോറുകളുടെ നയങ്ങളിൽ നിന്ന് വ്യത്യസ്തമായി, എല്ലാ ഉപകരണങ്ങളിലും, എല്ലാ രാജ്യങ്ങളിലും ഇത് ആക്സസ് ചെയ്യാനാകും എന്ന് ബോണ്ട് പറഞ്ഞു. ഗൂഗിളും ആപ്പിളും സൂചിപ്പിക്കുന്ന ഭീമമായ കമ്മീഷൻ ഫീസിനെ മറികടക്കാനും ഈ നീക്കം മൈക്രോസോഫ്റ്റിനെ അനുവദിക്കും.

എന്നാൽ രസകരമായി നോക്കി കാണേണ്ട ഒരു വിഷയം, ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവ പോലുള്ള എതിരാളികളായ ആപ്പ് സ്റ്റോറുകളിൽ ഭൂരിഭാഗം ഗെയിമുകളും ഇതിനകം ലഭ്യമായതിനാൽ, മൈക്രോസോഫ്റ്റിന്റെ വെബ് സ്റ്റോറിൽ നിന്ന് ഏറ്റവും പുതിയ ഗെയിമുകൾ ഡൗൺലോഡ് ചെയ്യാനും വാങ്ങാനും ഗെയിമർമാരെ ഏത് തരത്തിലുള്ള മാർഗ്ഗം ഉപയോഗിച്ച് വശീകരിക്കും എന്നത് കാത്തിരുന്നു കാണണം.

മൈക്രോസോഫ്റ്റ് ഏറ്റവും വലിയ ഗെയിമിംഗ് കമ്പനിയായിരിക്കാം, പക്ഷേ ഈ ടെക് ഭീമൻ മൊബൈൽ ഗെയിമിംഗ് വിപണിയിൽ പിന്നിലാണ്. എന്നിരുന്നാലും ഗൂഗിളിനും ആപ്പിളിൻ്റെ ആപ്പ് സ്റ്റോറിനും ഒരു എതിരാളി ആയി വളരാൻ സാധ്യത ഉണ്ടെന്ന് ബോണ്ട് സൂചന നൽകി. എന്നാൽ അതേക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

എന്നാൽ ഗൂഗിളിനും ആപ്പിളിൻ്റെ ആപ്പ് സ്റ്റോറിനും ഒരു 4 വർഷം പഴക്കമുള്ള തള്ളിക്കളയാനാകാത്ത ഒരു ചരിത്രമുണ്ട്. 2020ൽ, വെബ്‌സൈറ്റിൽ നിന്ന് ഫോർട്ട്‌നൈറ്റ് കറൻസി വാങ്ങിയാൽ ഗെയിമർമാർക്ക് 20 ശതമാനം കിഴിവ് ലഭിക്കുമെന്ന് എപ്പിക് ഗെയിംസ് പ്രഖ്യാപിച്ചപ്പോൾ, ആപ്പിളും ഗൂഗിളും അവരുടെ ആപ്പ് സ്റ്റോറുകളിൽ നിന്ന് ജനപ്രിയ ഗെയിം നീക്കം ചെയ്തു. ഈ നീക്കത്തെ എപ്പിക് ഗെയിംസ് വെല്ലുവിളിച്ചു. രണ്ട് സാങ്കേതിക ഭീമന്മാർക്കെതിരെയും കുത്തക സ്വഭാവം ആരോപിച്ച് കേസ് ഫയൽ ചെയ്തു.

എന്നാൽ ഈ അടുത്ത് ആപ്പിളിൻ്റെ ആപ്പ് സ്റ്റോറിൽ പുതിയ ഗെയിം അവതരിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള പുതിയ അപ്ഡേറ്റുകൾ വരാനിരിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഭാവിക്ക് ദോഷം ചെയ്യുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. ഡെൽറ്റ വീഡിയോ ഗെയിം എമുലേറ്റർ ഇപ്പോൾ ഇന്ത്യയിലെ ഐഫോണുകളിൽ ലഭ്യമാണ്. ആപ്പ് സ്റ്റോറിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ വീഡിയോ ഗെയിം എമുലേറ്ററുകളിൽ ഒന്നാണ് ഇത്.

നിൻടെൻഡോ എൻ്റർടൈൻമെൻ്റ് സിസ്റ്റം (NES), നിൻ്റെൻഡോ 64, ഗെയിം ബോയ് കളർ എന്നിവയും മറ്റും പോലുള്ള ഒന്നിലധികം ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ ഐഫോണിലുള്ള എമുലേറ്റർ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഐഫോണിൽ മാത്രമല്ല മാക്ക് സിസ്റ്റത്തിലും ഈ ഗെയിം ലഭ്യമാണ്. ഇതിൽ നിന്ന് മനസിലാക്കേണ്ട ഒരു കാര്യം, ഐഫോൺ ഉപയോക്താക്കൾക്ക് റെട്രോ ഗെയിമുകൾ കളിക്കാൻ അവസരമൊരുക്കുകയാണ് ഐഫോൺ എന്നതാണ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Microsoft is all set to launch its own online mobile game store in July. The browser based gaming store will have many games like Candy Crush Saga and Call of Duty: Mobile. There will also be many discounts on various in-game items. No doubt it will attract more users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X