നോകിയ X ആന്‍ഡ്രോയ്ഡ് ഫോണിന് അന്ത്യം; മൈക്രോസോഫ്റ്റ് 18,000 ജീവനക്കാരെ പിരിച്ചുവിടുന്നു

Posted By:

ഒടുവില്‍ പ്രതീക്ഷിച്ചപോലെ ആ തീരുമാനം മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. 18,000 ജീവനക്കാരെ കമ്പനി പിരിച്ചുവിടുന്നു. മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നഡെല്ല ജീവനക്കാര്‍ക്കയച്ച ഇ മെയില്‍ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. വരുന്ന ഒരുവര്‍ഷത്തിനുള്ളില്‍ ആയിരിക്കും പിരിച്ചുവിടല്‍ പൂര്‍ത്തിയാവുക.

അതോടൊപ്പം മൈക്രോസോഫ്റ്റ് ഡിവൈസസ് മേധാവിയും മുന്‍ നോകിയ സി.ഇ.ഒയുമായ സ്റ്റീഫന്‍ എലപ്, നോകിയയുടെ ആന്‍ഡ്രോയ്ഡ് ഫോണായ നോകിയ X-ന്റെ നിര്‍മാണം അവസാനിപ്പിക്കുകയാണെന്നും അറിയിച്ചു.

നോകിയ X -ന് അന്ത്യം; മൈക്രോസോഫ്റ്റ് 18,000 ജീവനക്കാരെ പിരിച്ചുവിടുന്ന

അടുത്ത തലമുറ നോകിയ Xനു വേണ്ടി തയാറാക്കിയ ഡിസൈനും മറ്റും വിന്‍ഡോസ് ഫോണുകള്‍ക്കായി ഉപയോഗിക്കും. അതേസമയം നിലവില്‍ വിപണിയിലുള്ള നോകിയ X ഫോണുകള്‍ക്കുള്ള സര്‍വീസും സപ്പോര്‍ടും തുടര്‍ന്നും ഉണ്ടാകുമെന്നും സ്റ്റീഫന്‍ എലപ് അറിയിച്ചു.

പിരിച്ചുവിടുന്ന 18,000 ജീവനക്കാരില്‍ 12,500 പേര്‍ നോകിയ ഡിവൈസസ് ആന്‍ഡ് സര്‍വീസസ് യൂണിറ്റില്‍ നിന്നായിരിക്കും. ആറുമാസത്തിനുള്ളില്‍ പിരിച്ചുവിടപ്പെടുന്ന ജീവനക്കാര്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കും. ഫാക്റ്ററി ജീവനക്കാരും ഐ.ടി വിഭാഗത്തില്‍ ഉള്ളവരുമാണ് ജോലി നഷ്ടപ്പെടുന്നവരില്‍ കൂടുതലും.

English summary
Microsoft kills Nokia X Android phones, lays off 18,000 people, Microsoft kills Nokia X Android phones, Microsoft Lays off 18,000 people, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot