അസുര്‍ ലൊക്കേഷന്‍ ബേസ്‌ഡ്‌ സര്‍വീസസുമായി മൈക്രോസോഫ്‌റ്റ്‌

Posted By: Archana V

മൈക്രോസോഫ്‌റ്റ്‌ അസുര്‍ ലൊക്കേഷന്‍ ബേസ്‌ഡ്‌ സര്‍വീസസ്‌ അവതരിപ്പിച്ചു. സംരംഭക ഉപഭോക്താക്കള്‍ക്ക്‌ ലൊക്കേഷന്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന മൈക്രോസോഫ്‌റ്റിന്റെ അസുര്‍ ക്ലൗഡ്‌ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുകയും സമന്വയിപ്പിക്കുകയും ചെയ്‌തിട്ടുള്ള പുതിയ പബ്ലിക്‌ ക്ലൗഡ്‌ സംവിധാനമാണിത്‌.

അസുര്‍ ലൊക്കേഷന്‍ ബേസ്‌ഡ്‌ സര്‍വീസസുമായി മൈക്രോസോഫ്‌റ്റ്‌

മാനുഫാക്ടചറിങ്‌, ഓട്ടോമോട്ടീവ്‌, ലോജിസ്‌റ്റിക്‌സ്‌ , നഗരാസൂത്രണം, റീട്ടെയ്‌ല്‍ തുടങ്ങിയ മേഖലകളില്‍ ഐഒടി (ഇന്റര്‍നെറ്റ്‌ ഓഫ്‌ തിങ്‌സ്‌) സൊലൂഷനുകളും സ്‌മാര്‍ട്‌സിറ്റികള്‍ക്ക്‌ വേണ്ടി ക്ലൗഡ്‌ ഡെവലപ്പര്‍മാരുടെ നിര്‍ണായകമായ ഭൂമിശാസ്‌ത്രപരമായ വിവരങ്ങളും പുതിയ ലൊക്കേഷന്‍ സംവിധാനം ലഭ്യമാക്കും.

" ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്‌ മാറുന്നതിന്റെ വെല്ലുവിളികള്‍ പരിഹരിക്കാനും മൈക്രോസോഫ്‌റ്റിന്റെ ഇന്റലിജന്റ്‌ ക്ലൗഡ്‌ പ്ലാറ്റ്‌ഫോം ഉപയോഗിച്ച്‌ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,. പ്രൈവറ്റ്‌ കമ്പനികള്‍, ഓട്ടോമോട്ടീവ്‌ ഒഇഎം എന്നിവ ഒരുമിച്ച്‌ കൊണ്ടുവരാനും ആണ്‌ മെക്രോസോഫ്‌റ്റ്‌ ശ്രമിക്കുന്നത്‌ " മൈക്രോസോഫ്‌റ്റിന്റെ അസുര്‍ എല്‍ഒടി ഡയറക്ടര്‍ സാം ജോര്‍ജ്‌ പറഞ്ഞു.

സേവനത്തിന്റെ ആദ്യ ഔദ്യോഗിക പങ്കാളി ടോംടോം ടെലിമാറ്റിക്‌സ്‌ ആയിരിക്കുമെന്ന്‌ മൈക്രോസോഫ്‌റ്റ്‌ അറിയിച്ചു. ഈ പങ്കാളിത്തത്തിലൂടെ ആഡ്വാന്‍സ്‌ഡ്‌ ലൊക്കേഷന്‍, മാപ്പിങ്‌ സംവിധാനങ്ങളോട്‌ കൂടി ലൊക്കേഷന്‍ , തത്‌്‌സമയ ഗതാഗത വിവരങ്ങള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാക്കും.

സോണിയുടെ മറ്റൊരു ബിസില്‍-ലെസ് ഫോണുമായി!

അസുര്‍ എല്‍ബിഎസ്‌ 2018 ല്‍ പുറത്തിറക്കുമെന്നും മൈക്രോസോഫ്‌റ്റ്‌ പ്രഖ്യാപിച്ചു. ആഗോളതലത്തില്‍ 30 ഭാഷകളില്‍ ലഭ്യമാകും.

ചൈനീസ്‌ ഇലക്ട്രിക്‌ വാഹന കമ്പനിയായ ഐകൊണിക്കുമായി കമ്പനി ഒരു ക്ലൗഡില്‍ പ്രവേശിച്ചിട്ടുണ്ട്‌. 2018 ഓടെ ഇത്തരത്തില്‍ ലൊക്കേഷനുകള്‍ കാണിച്ച്‌ തരികയും കാറുകള്‍ സ്‌മാര്‍ട്‌സിറ്റി എന്നിവയ്‌ക്ക്‌ ഇണങ്ങുന്ന അസുര്‍ ക്ലൗഡില്‍ നിര്‍മ്മിച്ചിട്ടുള്ള ടെക്‌നോളജിയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന വിവിധ പങ്കാളികളുമായി സഹകരിക്കാന്‍ കഴിയുമെന്നാണ്‌ മൈക്രോസോഫ്‌റ്റിന്റെ പ്രതീക്ഷ.

ക്ലൗഡില്‍ സമന്വയിപ്പിച്ചിട്ടുള്ള സംരംഭക ഉപഭോക്താക്കളുടെ ലൊക്കേഷന്‍ സംവിധാനം ഈ സേവനം ലഭ്യമാക്കും. നിര്‍മാണം മുതല്‍ ആരോഗ്യസംരക്ഷണം വരെയുള്ള ഏത്‌ മേഖലകളെയും വാഹനങ്ങള്‍ ട്രാക്‌ ചെയ്യുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനും ഇത്‌ സഹായിക്കും.

എന്റര്‍പ്രൈസ്‌ റെഡി ലൊക്കേഷന്‍ സര്‍വീസും മൈക്രോസോഫ്‌റ്റ്‌ ലഭ്യമാക്കുന്നുണ്ട്‌. ഒരൊറ്റ ഡാഷ്‌ബോര്‍ഡിലൂടെയും സബ്‌സ്‌ക്രിപ്‌ഷനിലൂടെയും ഒരു ബില്ലിലൂടെയും എളുപ്പത്തില്‍ ലൊക്കേഷന്‍ അറിയാന്‍ ഇത്‌ ഉപഭോക്താക്കളെ സഹായിക്കും.

ടോംടോമിന്റെ ദശലക്ഷകണക്കിന്‌ ഡിവൈസുകളുമായി ബന്ധപ്പെട്ടുള്ള കൃത്യതയാര്‍ന്ന ലൊക്കേഷന്‍ ഡേറ്റയുടെ ഗുണം ഉപഭോക്താക്കള്‍ക്ക്‌ ലഭിക്കും. ഇത്‌ ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാപ്പായിരിക്കും ലഭ്യമാക്കുക.

Read more about:
English summary
Microsoft said that TomTom Telematics, will be the first official partner for the service, supplying critical location and real-time traffic

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot