നിങ്ങളുടെ ആരോഗ്യത്തെ പൂര്‍ണ്ണമായും പരിപാലിക്കുന്ന മൈക്രോസോഫ്റ്റ് ഫിറ്റ്‌നസ് ബാന്‍ഡ് ഇതാ....!

മൈക്രോസ്ഫ്റ്റ് അവരുടെ ഫിറ്റ്‌നസ് പ്ലാസ്‌ഫോമില്‍ ഒരു പുതിയ ഫിറ്റ്‌നസ് ബാന്‍ഡ് ലോഞ്ച് ചെയ്തു, 199 ഡോളര്‍ അതായത് 1200 രൂപയ്ക്കാണ് വിപണിയിലെത്തിച്ചിട്ടുളളത്. ഇതില്‍ 10 വ്യത്യസ്ത തരങ്ങളില്‍ സ്മാര്‍ട്ട്‌സെന്‍സറുകള്‍ ഘടിപ്പിച്ചിരിക്കുന്നു, യുവി സെന്‍സര്‍, സണ്‍ എക്‌സ്‌പോഷര്‍ സെന്‍സര്‍, ഗ്യാല്‍വനിക്ക് സ്‌കിന്‍ റെസ്‌പോണ്‍സ് സെന്‍സര്‍ തുടങ്ങിയവയാണ് അവ. ഇതുകൂടാതെ ഹാര്‍ട്ട് റേറ്റ് മോണിറ്ററിംഗ്, സ്ലീപ് ക്വാലിറ്റി ട്രാക്കിംഗ് തുടങ്ങിയ സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുന്നു, ഇത് നിങ്ങളുടെ ദിനചര്യകളെ സൂക്ഷ്തയോടെ പരിപാസലിക്കുന്നു. ആരോഗ്യത്തെ കൂടാതെ മൈക്രോസോഫ്റ്റ് ഫിറ്റ്‌നസ് ട്രാക്കറില്‍ നിങ്ങള്‍ക്ക് വരുന്ന കോളുകളും, മെസേജുകളും, മെയിലുകളും പരിശോധിക്കുന്നു.

മൈക്രോസോഫ്റ്റ് ഫിറ്റ്‌നസ് ട്രാക്കറില്‍ കൊടുത്തിരിക്കുന്ന മറ്റ് സവിശേഷതകള്‍

1- വര്‍ക്ക് ഔട്ട് ചെയ്യുന്നതിനെ ഗൈഡ് ചെയ്യുന്നു.
2- 24 മണിക്കൂറും നിങ്ങളുടെ ഹൃദയമിടിപ്പ് പരിശോധിക്കുന്നു.
3- ബൈക്കില്‍ യാത്ര ചെയ്യുന്ന സമയത്തോ, ജോഗ് ചെയ്യുന്ന സമയത്തോ നിങ്ങളുടെ റൂട്ട് ട്രാക്ക് ചെയ്യുന്നു.

<center><iframe width="100%" height="510" src="//www.youtube.com/embed/CEvjulEJH9w" frameborder="0" allowfullscreen></iframe></center>

ബാന്‍ഡിന്റെ വലുപ്പം - 0.75
വെയിറ്റ്- 60 ഗ്രാം
സ്‌കിന്‍- ടച്ച് സ്‌ക്രീന്‍
എആര്‍എം കാര്‍ട്ടെക്‌സ് എം4 എംസിയു
64 എംബി ഇന്റേണല്‍ മെമ്മറി
ബ്ലുടൂത്ത് 4.0 കണക്ടിവിറ്റി
ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 48 മണിക്കൂറിന്റെ ബാറ്ററി ബാക്ക്അപ്പ്
വിന്‍ഡോ ഫോണ്‍ 8.1. ഐഒഎസ് 7.1, ആന്‍ഡ്രോയിഡ് 4.3 സമന്വയം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

മൈക്രോസോഫ്റ്റ് സ്മാര്‍ട്ട്ബാന്‍ഡില്‍ 1.4 ഇഞ്ചിന്റെ സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്. കൂടാതെ 100 എംഎഎച്ചിന്റെ ബാറ്ററിയാണ് ഉളളത്, ഇത് 48 മണിക്കൂറിന്റെ ബാറ്ററി ബാക്ക്അപ്പ് നല്‍കുന്നു.

 

2

മൈക്രോസോഫ്റ്റ് ബാന്‍ഡിന്റെ രൂപകല്‍പ്പന സാംസഗ് ഗിയര്‍ ഫിറ്റിന്റേതിന് ഏകദേശം സമാനമാണ്. കൂടാതെ ഇത് വാട്ടര്‍ പ്രൂഫും ഡസ്റ്റ് പ്രൂഫുമാണ്.

3

മൈക്രോസോഫ്റ്റ് സെന്‍സറില്‍ അനേകം സെന്‍സറുകളാണ് ഉളളത്, നിങ്ങളുടെ ആരോഗ്യത്തെ പരിപാലിക്കുന്നതോടൊപ്പം മറ്റ് അനേകം കാര്യങ്ങളും 24 മണിക്കൂറും സൂക്ഷമമായി വിലയിരുത്തുന്നു.

4

മെക്രോസോഫ്റ്റ് ബാന്‍ഡിനെ നിങ്ങള്‍ വിന്‍ഡോ ഫോണിനെക്കൂടാതെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളില്‍ കൂടി സമന്വയിപ്പിക്കാവുന്നതാണ്.

5

ബാന്‍ഡില്‍ ഹെല്‍ത്ത് ഫീച്ചറിനെക്കൂടാതെ സ്മാര്‍ട്ട്‌ഫോണില്‍ വരുന്ന നോട്ടിഫിക്കേഷന്‍, കോള്‍, മെസേജ് സീകരിക്കല്‍ തുടങ്ങിയ ഫീച്ചറുകളും നല്‍കിയിരിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot