Home
News

​മൈക്രോസോഫ്ടും ഇന്ത്യയും ​കൈകോർത്തു; ജുഗൽബന്ദി പിറന്നു! എല്ലാ സർക്കാർ പദ്ധതികളും ഇനി വേഗത്തിലറിയാം

സർക്കാർ പദ്ധതികൾ അ‌റിയാനും സംശയങ്ങൾ തീർക്കാനും ഇന്ത്യക്കാർക്ക് ഏറെ സഹായമാകുന്ന ജുഗൽബന്ദി എന്ന പുത്തൻ വാട്‌സ്ആപ്പ് ചാറ്റ്ബോട്ട് മൈക്രോസോഫ്റ്റ് പുറത്തിറക്കി. നിലവിലുള്ള മറ്റ് ചാറ്റ്ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിലെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 22 ഭാഷകളിൽ സർക്കാർ പദ്ധതികളെപ്പറ്റിയുള്ള വിവരങ്ങളെല്ലാം നൽകുക എന്നതാണ് ജുഗൽബന്ദി കൊണ്ട് ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ കർഷകർക്കും മറ്റ് ഉപയോക്താക്കൾക്കും വ​ളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും വിധമാണ് ജുഗൽബന്ദി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചാറ്റ്ജിപിടി പോലുള്ള ജനറേറ്റീവ് എഐ സാങ്കേതികവിദ്യയുടെ പിന്തുണയോടെയാണ് ജുഗൽബന്ദി എഐ ചാറ്റ്​ബോട്ട് പ്രവർത്തിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഈ എഐ ചാറ്റ്ബോട്ട് പ്രാരംഭഘട്ടത്തിലാണ്.

​മൈക്രോസോഫ്ടും ഇന്ത്യയും ​കൈകോർത്തു; ജുഗൽബന്ദി പിറന്നു!

അ‌തിനാൽത്തന്നെ എല്ലാ ഭാഷകളിലും സേവനം ലഭ്യമായിത്തുടങ്ങിയിട്ടില്ല. എങ്കിലും അ‌ധികം ​വൈകാതെ ഇന്ത്യയിലെ എല്ലാ വിഭാഗം ആളുകൾക്കും ഉപയോഗിക്കാൻ സാധിക്കും വിധത്തിൽ ജുഗൽബന്ദി എഐ ചാറ്റ്ബോട്ട് ജനപ്രീതി നേടുമെന്ന് ​മൈക്രോസോഫ്ടിന്റെ വാക്കുകൾ വ്യക്തമാക്കുന്നു. ഒന്നിലധികം ഭാഷകൾ ഉപയോഗിച്ച് ഈ ചാറ്റ്ബോട്ടിനെ പരിശീലിപ്പിച്ച് വരികയാണ്.

മൊബൈൽ ഫോണിലൂടെ പ്രാദേശിക ഭാഷയിൽ എളുപ്പത്തിൽ സർക്കാർ പദ്ധതികൾ അ‌റിയാൻ സാധിക്കുമെന്നതുമാണ് ജുഗൽബന്ദികൊണ്ടുള്ള പ്രധാന നേട്ടം. ആപ്പ് സജീവമാകുന്നതോടെ, പ്രാദേശിക സേവനകേന്ദ്രങ്ങളിൽപ്പോയി ക്യൂനിന്ന് സർക്കാർ സേവനങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ അ‌റിയേണ്ടിവരുന്ന കഷ്ടപ്പാട് ഇന്ത്യക്കാർക്ക് ഒഴിവായിക്കിട്ടും. കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റിന്റെ ബിൽഡ് 2023 ഇവന്റിൽ വച്ച് ജുഗൽബന്ദി ഔദ്യോഗികമായി അനാച്ഛാദനം ചെയ്തു.

​മൈക്രോസോഫ്ടും ഇന്ത്യയും ​കൈകോർത്തു; ജുഗൽബന്ദി പിറന്നു!

​മൈക്രോസോഫ്ടിന്റെ പുതിയ എഐ പിന്തുണയുള്ള ഡി​വൈസുകളും ഇതോടൊപ്പം പ്രദർശിപ്പിച്ചു. വാട്‌സ്ആപ്പിലെ മറ്റേതൊരു ചാറ്റ്ബോട്ടും ഉപയോഗിക്കുന്നത് പോലെ തന്നെ ജുഗൽബന്ദി എഐ ചാറ്റ്ബോട്ടും ഉപയോഗിക്കാമെന്നും നിർദ്ദിഷ്ട നമ്പറിലേക്ക് "ഹായ്" അയയ്‌ക്കുന്നതിലൂടെ, ചാറ്റ് ആരംഭിക്കാൻ സാധിക്കുമെന്നും ഒരു ബ്ലോഗ് പോസ്റ്റിലൂടെ മൈക്രോസോഫ്റ്റ് വിശദീകരിച്ചു. Azure OpenAI സേവനം വഴി ജുഗൽബന്ദി ജിപിടി മോഡലുകൾ ഉപയോഗിക്കുന്നുണ്ട്.

ഉപയോക്താക്കൾ നിർദിഷ്ട വാട്‌സ്ആപ്പ് നമ്പറിലേക്ക് ഒരു ടെക്‌സ്‌റ്റോ ഓഡിയോ സന്ദേശമോ അയയ്‌ക്കുന്നു, അതോടെ ജുഗൽബന്ദി ചാറ്റ്ബോട്ട് പ്രവർത്തനം ആരംഭിക്കുന്നു. തുടർന്ന് AI4Bharat പരിശീലിപ്പിച്ച 'ഭാഷിണി' ട്രാൻസ്ലേഷൻ മോഡ് അ‌ത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നു. ശേഷം പ്രോംപ്റ്റിനെ അടിസ്ഥാനമാക്കി, Azure OpenAI സേവനത്തിന്റെ മോഡൽ പ്രസക്തമായ സർക്കാർ സ്കീമുകളെക്കുറിച്ചുള്ള വിവരങ്ങൾ വീണ്ടെടുക്കുന്നു. ശേഷം ഉപയോക്താവിന്റെ ഭാഷയിലേക്കാക്കുന്നു.

ടർന്ന് അത് AI4Bharat ടെക്സ്റ്റ്-ടു-സ്പീച്ച് മോഡലുമായി സമന്വയിപ്പിച്ച് വാട്സ്ആപ്പിൽ ശബ്ദസന്ദേശമായി എത്തിക്കുന്നു. ഇത്തരത്തിലാണ് ഈ ചാറ്റ്ബോട്ടിന്റെ പ്രവർത്തനം. മദ്രാസ് ഐഐടിയിൽ പ്രവർത്തിക്കുന്ന ഒരു ഓപ്പൺ സോഴ്‌സ് ഭാഷാ എഐ കേന്ദ്രമാണ് AI4Bharat. സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപയോക്താക്കൾക്കിടയിലെ ഭാഷാ തടസ്സങ്ങൾ തകർക്കാൻ ലക്ഷ്യമിടുന്ന സർക്കാർ സംരംഭമാണ് ഭാഷിണി. ഈ സംവിധാനങ്ങളുടെ സഹായത്തോടെയാണ് ജുഗൽബന്ദിയുടെ പ്രവർത്തനം.

ജുഗൽബന്ദി പോലുള്ള എഐ പിന്തുണയിൽ പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടുകൾക്ക് പരിമിതികളും ഉണ്ടാകുമെന്നും ഈ മോഡലിനെ പരിശീലിപ്പിക്കാനുള്ള ഏകമാർഗം ഉപയോക്താക്കളുടെ പങ്കാളിത്തം മാത്രമാണെന്നും മൈക്രോസോഫ്റ്റ് ചൂണ്ടിക്കാട്ടുന്നു. ഭാവിയിൽ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടില്ലാതെ അടിസ്ഥാന സർക്കാർ പദ്ധതികൾ മനസ്സിലാക്കാനും എൻറോൾ ചെയ്യാനും കഴിയും. ഇന്ത്യയിൽ ഏറെ ആളുകൾ ഉപയോഗിക്കുന്ന മാധ്യമം എന്ന നിലയിലാണ് ചാറ്റ്ബോട്ടിനായി വാട്സ്ആപ്പിനെ തെരഞ്ഞെടുത്തതെന്നും മൈക്രോസോഫ്റ്റ് പറയുന്നു.

"ഇന്ത്യയ്‌ക്ക് അസംഖ്യം സർക്കാർ പദ്ധതികളും ക്ഷേമ പരിപാടികളും ഉണ്ട്, ഓരോന്നിനും അതിന്റേതായ മാനദണ്ഡങ്ങളും ഉണ്ട്. എന്നാൽ ഇവയെക്കുറിച്ച് സാധാരണക്കാർക്ക് അ‌റിയാൻ പാടാണ്. ഔദ്യോഗിക വെബ്‌സൈറ്റുകൾ ഉപയോഗിക്കാൻ പലർക്കും ശേഷിയില്ല. ഇത് പരിഹരിക്കാൻ ജുഗൽബന്ദി എഐ ചാറ്റ്ബോട്ടിന് സാധിക്കും'' എന്നാണ് ​മൈക്രോസോഫ്ട് ബ്ലോഗിലൂടെ പറഞ്ഞിരിക്കുന്നത്.

​മൈക്രോസോഫ്ടും ഇന്ത്യയും ​കൈകോർത്തു; ജുഗൽബന്ദി പിറന്നു!

2022 ഏപ്രിൽ ആദ്യം ബിവാനിലെ ഗ്രാമീണർക്ക് ജുഗൽബന്ദി പരിചയപ്പെടുത്തിയിരുന്നു. പൊളിറ്റിക്കൽ സയൻസ്, ഹിന്ദി, ഹിസ്റ്ററി എന്നിവയ്ക്ക് സർക്കാർ നൽകുന്ന സ്കോളർഷിപ്പുകൾ കണ്ടെത്താൻ 18 വയസ്സുള്ള ബിവാൻ നിവാസിയായ വന്ദനയെ ജുഗൽബന്ദി ബോട്ട് സഹായിച്ചതായി മൈക്രോസോഫ്റ്റ് പറയുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികളുടെ ലിസ്റ്റും അ‌പേക്ഷിക്കാൻ ആവശ്യമായ രേഖകളുടെ വിവരങ്ങളും വന്ദനയ്ക്ക് ചാറ്റ്ബോട്ട് പറഞ്ഞുനൽകി.

ഇന്ത്യൻ സംഗീതശാഖയിൽനിന്നാണ് ജുഗൽബന്ദി എന്ന പേര് ചാറ്റ്ബോട്ടിനായി ​സ്വീകരിച്ചിരിക്കുന്നത്. രണ്ട് സംഗീതജ്ഞർ ഒത്തുചേർന്നുകൊണ്ട് തങ്ങളുടെ പ്രകടനം കാഴ്ചവയ്ക്കുന്നതിനെയാണ് ജുഗൽബന്ദി എന്ന് വിളിക്കുക. ഇവിടെ ഇന്ത്യയും ​മൈക്രോസോഫ്ടും ചേർന്നുകൊണ്ട് ജനങ്ങൾക്കായി തങ്ങളുടെ സേവനം നൽകുന്നതിനാൽ ഈ ചാറ്റ്ബോട്ടിന് ഏറ്റവും അ‌ർഥവത്തായ പേര് തന്നെയാണ് നൽകിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Microsoft launched the Jugalbandi AI WhatsApp chatbot to let people know about government schemes in India. Jugalbandi aims to provide information about government schemes in the 22 officially recognised languages of India. Jugalbandi is backed by generative AI technology like ChatGPT.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X