ഇനി ഹോട്ട്‌മെയിലിന് പകരം ഔട്ട്‌ലുക്ക് ഉപയോഗിക്കാം

By Super
|
ഇനി ഹോട്ട്‌മെയിലിന് പകരം ഔട്ട്‌ലുക്ക് ഉപയോഗിക്കാം

ഹോട്ട്‌മെയില്‍ അല്ല, ഇനി മൈക്രോസോഫ്റ്റ് ഇമെയില്‍ സേവനത്തെ ഔട്ട്‌ലുക്ക് (www.outlook.com) എന്ന് വിളിക്കാം. ഇന്ത്യക്കാരനായ സബീര്‍ ഭാട്ട്യ ആരംഭം കുറിച്ച ഹോട്ട്‌മെയില്‍ സേവനമാണ് ഔട്ട്‌ലുക്ക് എന്ന പുതിയ പേരില്‍ അറിയപ്പെടുക. ഒപ്പം ധാരാളം സവിശേഷതകളും ഔട്ട്‌ലുക്കില്‍ എത്തിയിട്ടുണ്ട്.

32.4 കോടി ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ഇമെയില്‍ സേവനമാണ് ഇപ്പോഴും ഹോട്ട്‌മെയില്‍ എങ്കിലും ജിമെയിലിന്റെ വര്‍ധിച്ചുവരുന്ന പ്രചാരം ഈ മൈക്രോസോഫ്റ്റ് സേവനത്തിന് വെല്ലുവിളിയാകുകയാണ്. ഹോട്ട്‌മെയിലിന്റെ പുതിയ പേര് കമ്പനിയുടെ ഓഫീസ് ഇമെയില്‍ ആപ്ലിക്കേഷന്റെ (ഔട്ട്‌ലുക്ക്) പേരായതിനാല്‍ പുതിയ പേരില്‍ അപരിചിചത്വവും അനുഭവപ്പെടുന്നില്ല.

1996ല്‍ സബീര്‍ ഭാട്ട്യയും ജാക്ക് സ്മിത്തും ചേര്‍ന്നാണ് ഹോട്ട്‌മെയില്‍ ആരംഭിച്ചത്. പിന്നീട് 1997ല്‍ 40 കോടി ഡോളറിന് സോഫ്റ്റ്‌വെയര്‍ ഭീമന്‍ അതിനെ ഏറ്റെടുക്കുകയായിരുന്നു. ഈ വര്‍ഷത്തിനിടെ മാറ്റങ്ങള്‍ ഈ മെയില്‍ സേവനത്തില്‍ വന്നെങ്കിലും സുപ്രധാനമെന്ന് വിശേഷിപ്പിക്കാവുന്ന മാറ്റം വരുന്നത് ഇപ്പോഴാണ്.

പരിധിയില്ലാത്ത വെര്‍ച്വല്‍ സ്റ്റോറേജ് വാഗ്ദാനം ചെയ്‌തെത്തുന്ന ഔട്ട്‌ലുക്കില്‍ സ്‌കൈപ് വീഡിയോ ചാറ്റും മൈക്രോസോഫ്റ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷമാണ് സ്‌കൈപിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്.

ഹോട്ട്‌മെയില്‍, മൈക്രോസോഫ്റ്റ് ലൈവ് ഉപയോക്താക്കള്‍ക്ക് നിലവിലെ ഐഡി ഉപയോഗിച്ച് ഔട്ട്‌ലുക്കില്‍ ലോഗ് ഇന്‍ ചെയ്യാന്‍ സാധിക്കും. ഹോട്ട്‌മെയില്‍ സേവനവും നിലവില്‍ ലഭ്യമായിരിക്കുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്. വരുംഭാവിയില്‍ എല്ലാ ഹോട്ട്‌മെയില്‍ ഉപയോക്താക്കളേയും പുതിയ ഔട്ട്‌ലുക്ക് സേവനത്തിലേക്ക് എത്തിക്കുമെന്നും മൈക്രോസോഫ്റ്റ് സൂചന നല്‍കി.

മൈക്രോസോഫ്റ്റിന്റെ മെട്രോ യൂസര്‍ ഇന്റര്‍ഫേസ് ഉപയോഗിച്ചാണ് ഔട്ട്‌ലുക്ക് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡിസ്‌പ്ലെ പരസ്യങ്ങളും, വലിയ സെര്‍ച്ച് ബോക്‌സും ഇനി മെയിലില്‍ കാണാനാകില്ല.

മറ്റ് പ്രധാന സവിശേഷതകള്‍

സോഷ്യല്‍ പ്ലാറ്റ്‌ഫോം: ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് , ലിങ്ക്ഡ്ഇന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെ മെയിലിനകത്ത് വെച്ചു തന്നെ ആക്‌സസ് ചെയ്യാനാകും. സുഹൃത്തുക്കളുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും ട്വീറ്റുകളും കാണാം. ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്. കൂടാതെ ലിങ്ക്ഡ്ഇന്‍, ഫെയ്‌സ്ബുക്ക് അഡ്രസുകള്‍ പുതിയ മെയിലിലേക്ക് ഓട്ടോമാറ്റിക്കായി കോപ്പി ചെയ്യാനുമാകും.

വേഡ്, എക്‌സല്‍, പവര്‍പോയിന്റ്: മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടുകളായ വേഡ്, എക്‌സല്‍, പവര്‍പോയിന്റ് ഡോക്യുമെന്റുകള്‍ എളുപ്പത്തില്‍ എഡിറ്റ് ചെയ്യാനും ഷെയര്‍ ചെയ്യാനുമാകും.

ക്ലൗഡ് സ്റ്റോറേജ്: സ്‌കൈഡ്രൈവ് ക്ലൗഡ് സ്‌റ്റോറേജ് സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.

മെയിലുകളുടെ വര്‍ഗ്ഗീകരണം: മെയിലുകളുടെ സ്വഭാവം അനുസരിച്ച് അവയെ വിവിധ ലേബലുകളില്‍ വേര്‍തിരിച്ച് വെക്കാന്‍ സാധിക്കും. വാര്‍ത്താക്കുറിപ്പുകള്‍, ഓഫറുകള്‍, സോഷ്യല്‍ അപ്‌ഡേറ്റുകള്‍ തുടങ്ങി വിവിധ സ്വഭാവത്തിലുള്ള മെയിലുകളെ അതത് ഫോള്‍ഡറിലേക്ക് ഓട്ടോമാറ്റിക്കായി മാറ്റുന്നതാണ്.

സ്ലൈഡ്‌ഷോ: മെയില്‍ അറ്റാച്ച്‌മെന്റായി വന്ന ചിത്രങ്ങളെ സ്ലൈഡ്‌ഷോയായി കാണാനുള്ള സൗകര്യമാണിത്.

ഇനി പറയൂ ഈ പുതിയ സൗകര്യങ്ങള്‍ ഗൂഗിളിന്റെ ജിമെയില്‍ സേവനത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്ന് നിങ്ങള്‍ക്ക് അഭിപ്രായമുണ്ടോ? ഔട്ട്‌ലുക്കിനെയും പുതിയ സൗകര്യങ്ങളേയും നിങ്ങള്‍ക്കിഷ്ടമായോ?

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X