മൈക്രോസോഫ്റ്റ് 6,000 ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നു!!!

Posted By:

സോഫ്റ്റ്‌വെയര്‍ ഭീമന്‍മാരായ മൈക്രോസോഫ്റ്റ് 6,000 ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്. നോകിയയെ ഏറ്റെടുത്തതോടെ ജീവനക്കാരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ് കുറയ്ക്കുന്നതിനാണ് ഇത്.

നോകിയയില്‍ നിന്ന് വരുന്ന ജീവനക്കാര്‍ക്കാണ് കൂടുതലായി തൊഴില്‍ നഷ്ടപ്പെടുക. അതോടൊപ്പം എക്‌സ്‌ബോക്‌സ് ഗെയിം, എന്റര്‍ടെയ്ന്‍മെന്റ് യൂണിറ്റ് എന്നിവയില്‍ നിന്നും ഏതാനും ജീവനക്കാരെ ഒഴിവാക്കിയേക്കും.

മൈക്രോസോഫ്റ്റ് 6,000 ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നു..!!!

മൈക്രോസോഫ്റ്റിന്റെ 39 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലായിരിക്കും ഇത്. ഇന്ത്യക്കാരനായ സത്യനഡെല്ല സി.ഇ.ഒ ആയി ചുമതലയേറ്റ് ആറുമാസത്തിനുള്ളിലാണ് ഈ നടപടിയെന്നതും ശ്രദ്ധേയമാണ്.

2009-ല്‍ സാമ്പത്തിക മാന്ദ്യമുണ്ടായപ്പോള്‍ 5800 ജീവനക്കാര്‍ക്ക് മൈക്രോസോഫ്റ്റില്‍ തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. സോഫ്റ്റ്‌വെയര്‍ കമ്പനി എന്നതില്‍ നിന്നുമാറി ഓണ്‍ലൈന്‍ സര്‍വീസിലും ആപ്ലിക്കേഷനുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിലും ശ്രദ്ധകേന്ദ്രീകരിക്കാനാണ് സത്യനഡെല്ലയുടെ ശ്രമം. അതിന്റെ ഭാഗമാണ് പുതിയ തീരുമാനങ്ങള്‍.

നിലവില്‍ 127,000 ജീവനക്കാരാണ് മൈക്രോസോഫ്റ്റില്‍ ഉള്ളത്.

English summary
Microsoft set to cut 6,000 jobs: Sources, Job cut in Microsoft, Microsoft set to cut 6,000 jobs, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot