മൈക്രോസോഫ്റ്റ് സ്മാര്‍ട്‌വാച്ച് ഉടന്‍...

Posted By:

ഗൂഗിളിന്റെ ഡവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സിലാണ് എല്‍.ജി യുടെയും സാംസങ്ങിന്റെയും പുതിയ ആന്‍ഡ്രോയ്ഡ് വെയര്‍ ഒ.എസ് സ്മാര്‍ട്‌വാച്ചുകള്‍ പ്രധ്യാപിച്ചത്. അതിനു പിന്നാലെ മൈക്രോസോഫ്റ്റിന്റെ സ്മാര്‍ട്‌വാച്ചും ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്നതായി റിപ്പോര്‍ട്.

മറ്റ് സ്മാര്‍ട്‌വാച്ചുകളില്‍ നിന്ന് വ്യത്യസ്തമായി ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, വിന്‍ഡോസ് ഫോണുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നതാണ് മൈക്രോസോഫ്റ്റ് സ്മാര്‍ട്‌വാച്ചിന്റെ പ്രത്യേകതയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മൈക്രോസോഫ്റ്റ് സ്മാര്‍ട്‌വാച്ച് ഉടന്‍...

ആന്‍ഡ്രോയ്‌ഡോ ആന്‍ഡ്രോയ്ഡ് വെയറോ ആയിരിക്കും വാച്ചിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. 11 സെന്‍സറുകളുള്ള വാച്ചില്‍ ഹാര്‍ട്‌റേറ്റ് മോണിറ്റര്‍ ഉള്‍പ്പെടെ നിരവധി ഹെല്‍ത് ആപ്ലിക്കേഷനുകളും ഉണ്ടാവും.

എല്‍.ജി ജി വാച്ചിന്റെ ചതുരത്തിലുള്ളതോ മോട്ടോ 360യുടെ വട്ടത്തിലുള്ളതോ ആയ ഡിസൈനായിരിക്കില്ല മൈക്രോസോഫ്റ്റ് സ്മാര്‍ട്‌വാച്ചിന് എന്നും പറഞ്ഞുകേള്‍ക്കുന്നു. നൈക് ഫ്യുവല്‍ ബാന്‍ഡിനു സമാനമായി വീതി കുറഞ്ഞ സ്‌ക്രീന്‍ ആയിരിക്കും ഉണ്ടാവുക.

എന്തായാലും ശെവകാതെതന്നെ മൈക്രോസോഫ്റ്റ്ിന്റെ സ്മാര്‍ട്‌വാച്ച് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot