മൈക്രോസോഫ്റ്റ് പുതിയ സര്‍ഫസ് ടാബ്ലറ്റുകള്‍ അവതരിപ്പിച്ചു

By Bijesh
|

മൈക്രോസോഫ്റ്റ് പുതിയ 2 ടാബ്ലറ്റുകള്‍ പുറത്തിറക്കി. നേരത്തെ ഇറങ്ങിയ സര്‍ഫസ് പ്രൊയുടെ തുടര്‍ച്ചയായാ സര്‍ഫസ് പ്രൊ 2, സര്‍ഫസ് 2 എന്നിവയാണ് അവതരിപ്പിച്ചത്.

 

പ്രൊഫഷണലുകളെ ഉദ്ദേശിച്ച് ഇറക്കിയ സര്‍ഫസ് പ്രൊ 2 ലാപ്‌ടോപ്, ഡെസ്‌ക്‌ടോപ് എന്നിവയ്ക്കു സമാനമായ ഉപയോഗം സാധ്യമാക്കുന്നതാണ്. മുന്‍പത്തെ മോഡലിനേക്കാള്‍ 75 ശതമാനം ബാറ്ററി ലൈഫും പ്രൊ2-ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ഏകദേശം 56277 രൂപയാണ് വില.

മുന്‍പ് ഇറക്കിയ സര്‍ഫസ് RT യുടെ പരിഷ്‌കരിച്ച പതിപ്പാണ് ഇന്നലെ ലോഞ്ച് ചെയ്ത മറ്റൊരു ടാബ്ലറ്റായ സര്‍ഫസ് 2. സ്‌ക്രീന്‍ സൈസ് ഉള്‍പ്പെടെ ഉള്ള കാര്യങ്ങളില്‍ ഈ പുതുമ കാണാവുന്നതാണ്. 31237 രൂപയാണ് ഇതിനു വില. 10.6 ഇഞ്ചാണ് രണ്ടു ടാബ്ലറ്റുകളുടെയും സ്‌ക്രീന്‍ സൈസ്.

ഒക്‌ടോബര്‍ 22 മുതല്‍ 2 ടാബ്ലറ്റുകളും യു.എസ്. ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ ലഭ്യമാവും. അതോടൊപ്പം വിന്‍ഡോസ് 8 ഒ.എസിന്റെ പരിഷ്‌കരിച്ച പതിപ്പായ വിന്‍ഡോസ് 8.1-ഉം മൈക്രോസോഫ്റ്റ് ഇറക്കുന്നുണ്ട്. ഒക്‌ടോബര്‍ 17-നായിരിക്കും ഇത് അവതരിപ്പിക്കുന്നത്.

ചെറിയ ടച്ച് സ്‌ക്രീന്‍ ടാബ്ലറ്റുകളിലും ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതുവരെ 10 മുതല്‍ 12 ഇഞ്ച് വരെ സ്‌ക്രീന്‍ സൈസ് ഉള്ള ടാബ്ലറ്റുകളില്‍ മാത്രമെ വിന്‍ഡോസ് 8 ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളു.

ഡെസ്‌ക്‌ടോപ് കമ്പ്യൂട്ടറുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞുതുടങ്ങിയതോടെയാണ് മൈക്രോസോഫ്റ്റ് ടാബ്ലറ്റുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ആദ്യത്തെ സര്‍ഫസ് ടാബ്ലറ്റുകള്‍ പുറത്തിറക്കിയത്.

മൈക്രോസോഫ്റ്റ് സര്‍ഫസ് ടാബ്ലറ്റ്‌

മൈക്രോസോഫ്റ്റ് സര്‍ഫസ് ടാബ്ലറ്റ്‌

മൈക്രോസോഫ്റ്റ് സര്‍ഫസ് ടാബ്ലറ്റ്‌

മൈക്രോസോഫ്റ്റ് സര്‍ഫസ് ടാബ്ലറ്റ്‌

മൈക്രോസോഫ്റ്റ് സര്‍ഫസ് ടാബ്ലറ്റ്‌

മൈക്രോസോഫ്റ്റ് സര്‍ഫസ് ടാബ്ലറ്റ്‌

മൈക്രോസോഫ്റ്റ് സര്‍ഫസ് ടാബ്ലറ്റ്‌

മൈക്രോസോഫ്റ്റ് സര്‍ഫസ് ടാബ്ലറ്റ്‌

മൈക്രോസോഫ്റ്റ് സര്‍ഫസ് ടാബ്ലറ്റ്‌

മൈക്രോസോഫ്റ്റ് സര്‍ഫസ് ടാബ്ലറ്റ്‌
 

മൈക്രോസോഫ്റ്റ് സര്‍ഫസ് ടാബ്ലറ്റ്‌

മൈക്രോസോഫ്റ്റ് സര്‍ഫസ് ടാബ്ലറ്റ്‌

മൈക്രോസോഫ്റ്റ് സര്‍ഫസ് ടാബ്ലറ്റ്‌

മൈക്രോസോഫ്റ്റ് സര്‍ഫസ് ടാബ്ലറ്റ്‌

മൈക്രോസോഫ്റ്റ് സര്‍ഫസ് ടാബ്ലറ്റ്‌

മൈക്രോസോഫ്റ്റ് പുതിയ സര്‍ഫസ് ടാബ്ലറ്റുകള്‍ അവതരിപ്പിച്ചു
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X