മൈക്രോസോഫ്റ്റ് സര്‍ഫസ് RT ഈ ബേയില്‍ പ്രീ ഓര്‍ഡറിന് @ 38,490 രൂപയ്ക്ക്

Posted By: Staff

മൈക്രോസോഫ്റ്റ് സര്‍ഫസ് RT ഈ ബേയില്‍ പ്രീ ഓര്‍ഡറിന് @ 38,490 രൂപയ്ക്ക്

ജൂണില്‍ ഔദ്യോഗികമായി അവതരിപ്പിയ്ക്കപ്പെട്ട മൈക്രോസോഫ്റ്റ് സര്‍ഫസ് ടാബ്ലെറ്റ്,വിന്‍ഡോസ് 8 ന്റെ റിലീസിനൊപ്പം ഒക്ടോബര്‍ 26 ന് പുറത്തിറങ്ങും. എന്നാല്‍ മൈക്രോസോഫ്റ്റിന്റെ ആരാധകര്‍ക്ക് ഔദ്യോഗിക ലോഞ്ചിന് മുന്‍പ് ഇത് സ്വന്തമാക്കാന്‍ അവസരം ഒരുങ്ങിയിര്യ്ക്കുന്നു. ഈ ബേ.ഇന്‍ എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ്  സൈറ്റില്‍ 38,490 രൂപയ്ക്ക് സര്‍ഫസ് RT ടാബ്ലെറ്റ് പ്രീ ഓര്‍ഡറിന് എത്തിയിട്ടുണ്ട്.ടച്ച് കവറില്ലാതെ വരുന്ന 32 ജി ബി മോഡലാണ് ഇന്ത്യയില്‍ പ്രീ ഓര്‍ഡറിന് എത്തിയിരിയ്ക്കുന്നത്.

1366 x 768 പിക്‌സല്‍സ് റെസല്യൂഷനുള്ള 10.6 ഇഞ്ച് ഡിസ്പ്ലേ, NVIDIA T30 പ്രൊസസ്സര്‍, 2 ജി ബി റാം, 32 ബി ജി ആന്തരിക മെമ്മറി, യു എസ് ബി പോര്‍ട്ട്, മൈക്രോ SDX കാര്‍ഡ് സ്ലോട്ട്, രണ്ട് 720p ക്യാമറകള്‍, 8 മണിയ്ക്കൂറോളം ബാറ്ററി ആയുസ്സ് തുടങ്ങിയവയാണ് കമ്പനി മുന്നോട്ട് വയ്ക്കുന്ന സവിശേഷതകള്‍. മാത്രമല്ല ഓഫീസ് RT ഹോം, സ്റ്റുഡന്റ് എഡിഷനുകളുടെ പ്രിവ്യൂ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2013 ല്‍ അവ അപ്‌ഡേറ്റ് ചെയ്യപ്പെടുകയും ചെയ്യും.

 

Please Wait while comments are loading...

Social Counting