നോക്കിയ മൊബൈല്‍ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു!!!

By Bijesh
|

ടെക് ലോകം മറ്റൊരു വലിയ മാറ്റത്തിനു കൂടി സാക്ഷിയാവുന്നു. ലോകത്തെ മുന്‍ നിര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ നോക്കിയയുടെ ഡിവൈസ് ആന്‍ഡ് സര്‍വീസ് ബിസിനസ് പൂര്‍ണമായും മൈക്രോസോഫ്റ്റ്‌ ഏറ്റെടുക്കുകയാണ്. 7.2 ബില്ല്യന്‍ ഡോളറിനാണ് (നാല്‍പത്തി ഏഴായിരം കോടി രൂപ) ഏറ്റെടുക്കല്‍ നടത്തുന്നത്. ഇതോടെ നോക്കിയ മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവയെല്ലാം ഇനി മൈക്രോസോഫ്റ്റിന്റെ സ്വന്തമാകും.

 
നോക്കിയ മൊബൈല്‍ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു!!!

2014-ല്‍ മാത്രമെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാവു. അതോടൊപ്പം നോക്കിയ സി.ഇ.ഒ. സ്റ്റീഫന്‍ എലോപും മുതിര്‍ന്ന ഏതാനും ഉദ്യോഗസ്ഥരും 32000 ജീവനക്കാരും മൈക്രോസോഫറ്റിന്റെ ഭാഗമാകും. അതിനു മുന്‍പായി നോക്കിയ ഓഹരി ഉടമകളുടെയും റെഗുലേറ്ററി അഥോറിട്ടിയുടെയും അനുമതി തേടേണ്ടതുമുണ്ട്.

നോക്കിയ സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

'ഭാവിയിലേക്കുള്ള ശക്തമായ ചുവടുവയ്പ്പ്്' എന്നാണ് മൈക്രോസോഫ്റ്റിന്റെ സ്ഥാനമൊഴിയുന്ന സി.ഇ.ഒ സ്റ്റീവ് ബാള്‍മര്‍ ഏറ്റെടുക്കലിനെ വിശേഷിപ്പിച്ചത്. നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ നോക്കിയയുടെ മൊബൈല്‍ ഫോണ്‍ നിര്‍മാണ ഫാക്റ്ററികള്‍, അസംബ്ലിംഗ് യൂണിറ്റുകള്‍ എന്നിവയും ഡിസൈന്‍, മാര്‍ക്കറ്റിംഗ്, സേല്‍സ്, ഓപ്പറേഷന്‍സ് വിഭാഗങ്ങള്‍ മൈക്രാസോഫ്റ്റിന്റെ ഭാഗമാകും.

കഴിഞ്ഞ രണ്ടുവര്‍ഷമായി മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ്് ഒ.എസാണ് നോക്കിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാണം പൂര്‍ണമായി മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നതോടെ കൂടുതല്‍ ഉയരങ്ങള്‍ താണ്ടാന്‍ കമ്പനിക്കു സാധിക്കുമെന്നാണ് ബാള്‍മര്‍ പറഞ്ഞത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഒരു കാലത്ത് മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളില്‍ കിരീടം വയ്ക്കാത്ത രാജാക്കന്‍മാരായിരുന്ന നോക്കിയ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയായിരുന്നു. സാംസങ്ങ്, ആപ്പിള്‍ എന്നീ കമ്പനികള്‍ വിപ്ലവകരമായ മാറ്റങ്ങളുമായി എത്തിയപ്പോള്‍ കാലത്തിനൊപ്പം മാറാന്‍ നോക്കിയയ്ക്കു കഴിഞ്ഞിരുന്നില്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X