Home
News

ഒടുവിൽ അതും സംഭവിച്ചു! ഗുഡ് ബൈ പറഞ്ഞ് സ്‌കൈപ്പ്, ഇനിയെന്ത്..?

ഒരു കാലത്ത് ഈ നാട് ഭരിച്ചിരുന്ന സ്‌കൈപ്പ് അടച്ചുപൂട്ടുന്നുവെന്ന വാർത്ത പുറത്തുവിട്ടതോടെ ടെക് ലോകം സത്യത്തിൽ ഞെട്ടിയിരിക്കുകയാണ്. ഏറ്റവും ജനപ്രിയമായ വീഡിയോ കോൺഫറൻസ് പ്ലാറ്റ്‌ഫോമായ മൈക്രോസോഫ്റ്റിന്റെ സ്‌കൈപ്പ് മെയ് മാസത്തോടെ പ്രവർത്തനം നിർത്തും. നീണ്ട 22 വർഷത്തെ സേവനത്തിന് ശേഷമാണ് സ്‌കൈപ്പ് 'വിരമിക്കുന്നത്'. മൈക്രോസോഫ്റ്റിന്റെ ടീംസ് ആപ്പ് (Microsoft Teams) ന്റെ കടന്നുവരവോടെയാണ് സ്‌കൈപ്പിന് കളംവിടാൻ സമയമായത്. മെയ് മാസത്തിൽ സ്‌കൈപ്പ് നിർത്തലാക്കുമെന്നും ചില സേവനങ്ങൾ മൈക്രോസോഫ്റ്റ് ടീംസിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സ്‌കൈപ്പ് ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള അക്കൗണ്ടുകൾ ഉപയോഗിച്ച് ടീമുകളിലേക്ക് ലോഗിൻ ചെയ്യാൻ കഴിയും.

2003ൽ ആരംഭിച്ച സ്‌കൈപ്പ് ലോകത്തിലെ ആദ്യ വീഡിയോ കോൺഫറൻസിംഗ് സംവിധാനങ്ങളിലൊന്നാണ്. ജാനസ് ഫ്രീസ്,
നിക്ലാസ് സെൻസ്ലോം എന്നീ വ്യവസായ സംരംഭകരായിരുന്നു ഇതിന്റെ നിർമ്മാതാക്കൾ. 2011ൽ സ്‌കൈപ്പ് അമേരിക്കൻ ടെക് ഭീമനായ മൈക്രോസോഫ്റ്റ് 8.5 ബില്യൺ ഡോളറിന് ഏറ്റെടുത്തതോടെ വൻ മാറ്റങ്ങൾക്കാണ് സ്‌കൈപ്പ് സാക്ഷിയായത്.

ഗുഡ് ബൈ പറഞ്ഞ് സ്‌കൈപ്പ്
ഗുഡ് ബൈ പറഞ്ഞ് സ്‌കൈപ്പ്

ലോകമെമ്പാടുമായി ഏകദേശം 170 ദശലക്ഷം ആളുകൾ സ്‌കൈപ്പ് ഉപയോഗിച്ചിരുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2017-ൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം വൈറ്റ് ഹൗസ് പ്രസ് ബ്രീഫിംഗ് റൂമിൽ നിന്ന് ദൂരെയള്ളേ മാധ്യമപ്രവർത്തകരിൽ നിന്ന് ചോദ്യങ്ങൾ ചോദിക്കാൻ സ്‌കൈപ്പ് ഉപയോഗിച്ച സംഭവം ഏറെ വാർത്താ ശ്രദ്ധ നേടിയിരുന്നു.

സ്മാർട്ട് ഫോണുകളുടെ കടന്നുവരാണ് സ്‌കൈപ്പിന്റെ നിനിൽപ്പിന് ഭീഷണിയായത്. ഇപ്പോൾ എല്ലാവർക്കും സ്മാർട്ട്‌ഫോൺ അവൈലബിൾ ആയി. അതിനാൽ തന്നെ സ്‌കൈപ്പ് പോലുള്ള വീഡിയോ കോൺഫറൻസ് പ്ലാറ്റ്‌ഫോമിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. ആളുകൾ സ്‌കൈപ്പിനെ മറന്ന് തുടങ്ങിയതോടെയാണ് ഇപ്പോഴുണ്ടായ ഈ വൻ മാറ്റത്തിലേക്ക് മൈക്രോസോഫ്റ്റ് എത്തിയത്.

ഗുഡ് ബൈ പറഞ്ഞ് സ്‌കൈപ്പ്

കൊവിഡ് സമയത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാ ജോലികളും പഠനങ്ങളും ഓൺലൈനിലേക്ക് മാറ്റിയിരുന്നു. ലോകം മൊത്തം ഓൺലൈനിലേക്ക് ചുരുങ്ങിയിട്ടും അന്ന് പോലും സ്‌കൈപ്പിന് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. സ്‌കൈപ്പിൽ നിന്ന് ടീംസിലേക്ക് മാറുന്നതിന് മൈക്രോസോഫ്റ്റ് യാതൊരു തടസ്സവും പറയുന്നില്ല. പഴയ അക്കൗണ്ട് ഉപയോഗിച്ച് തന്നെ ടീംസിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ കഴിയുമെന്നാണ് മൈക്രോസോഫ്റ്റ് വാക്താക്കൾ അറിയിച്ചത്. ഏതായാലും മെയ് അഞ്ചോടെ ഒരു യുഗത്തിനാണ് അവസാനമാകുന്നത്.

നീണ്ട 22 വർഷത്തെ സേവനത്തിന് ശേഷമാണ് സ്‌കൈപ്പ് ടെക് ലോകത്ത് നിന്നും വിടവാങ്ങുന്നത്. ഇതിനിടയിൽ ഒരുപാട് നല്ല മുഹൂർത്തങ്ങൾക്ക് സ്‌കൈപ്പ് സാക്ഷിയായിട്ടുണ്ടാകും. ഒരു കാലത്ത് വിദേശത്തുള്ള സുഹൃത്തിനേയോ ഫാമിലിയേയോ ബന്ധപ്പെടാൻ ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ചവരാകും പലരും. അങ്ങനെ ഒരുപാട് ഓർമകൾ സമ്മാനിച്ച ഇടമാണ് സ്‌കൈപ്പ്.

More from GizBot

Best Mobiles in India

English summary
Microsoft has announced that it will retire its long-standing calling and messaging app, Skype, on May 5. The company will replace Skype with a free version of Microsoft Teams, its chosen successor for video calls and group meetings. Skype's closure marks the end of an era for one of the oldest internet communication platforms.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X