വിന്‍ഡോസ് 7-നെ മൈക്രോസോഫ്റ്റ് കൈയൊഴിയുന്നു

By Bijesh
|

വിന്‍ഡോസ് XP -ക്കു പിന്നാലെ വിന്‍ഡോസ് 7-നും മൈക്രോസോഫ്റ്റ് കൈയൊഴിയുന്നു. 2015 ജനുവരി 13-ന് വിന്‍ഡോസ് 7-നുള്ള സപ്പോര്‍ട് അവസാനിപ്പിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അറിയിച്ചു.

അതായത് പ്രസ്തുത തീയതിക്കു ശേഷം യാതൊരു വിധ സുരക്ഷാ അപ്‌ഡേറ്റുകളോ പുതിയ ഫീച്ചര്‍ അപ്‌ഡേറ്റുകളോ വിന്‍ഡോസ് 7-ന് ലഭിക്കില്ല. വിന്‍ഡോസ് 7-ന്റെ എല്ലാ വേര്‍ഷനും ഇത് ബാധകമാണ്.

വിന്‍ഡോസ് 7-നെ- മൈക്രോസോഫ്റ്റ് കൈയൊഴിയുന്നു

വലിയൊരു വിഭാഗം സാധാരണക്കാരായ ഉപഭോക്താക്കളെ ഇത് ബാധിക്കും എന്നുറപ്പാണ്. അതേസമയം അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി വിന്‍ഡോസ് 7-ന്റെ സപ്പോര്‍ട് ദീര്‍ഘിപ്പിക്കുന്നതിനായി പണമടച്ച ബിസിനസ് സ്ഥാപനങ്ങള്‍ക്ക് 2020 ജനുവരി 14 വരെ സപ്പോര്‍ട് ലഭിക്കും.

നിലവില്‍ വിന്‍ഡോസ് XP ക്കുള്ള സപ്പോര്‍ട് മൈക്രോസോഫ്റ്റ് പിന്‍വലിച്ചതോടെ പലരും വിന്‍ഡോസ് 7-നേലാക്കാണ് മാറിയിരുന്നത്. വിന്‍ഡോസ് 8 അധികമാരും ഇന്‍സ്റ്റാള്‍ ചെയ്തിരുന്നില്ല. അത്തരക്കാര്‍ക്കും മൈക്രോസോഫ്റ്റിന്റെ തീരുമാനം തിരിച്ചടിയാവും.

Best Mobiles in India

English summary
Microsoft to end support for Windows 7 in 2015, Microsoft to end Windows 7 support, From 2015 There will be no updates for windows 7, Read More...

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X