ക്രോമും മോസില്ലയും ഇൻസ്റ്റാൾ ചെയ്യരുത്; താക്കീത് നൽകി മൈക്രോസോഫ്റ്റ്!

|

നമ്മൾ ഒരു ഡെസ്ക്ടോപ്പ്, അല്ലെങ്കിൽ ലാപ്ടോപ്പ് വാങ്ങിയാൽ ആദ്യം തന്നെ അതിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടെണ്ണമാണല്ലോ മോസില്ല ഫയർഫോക്‌സും ഗൂഗിൾ ക്രോമും. ഒരു കംപ്യൂട്ടറിന് ഏറ്റവും പരമപ്രധാനമായി വേണ്ട ഒന്നാണ് ബ്രൗസർ. അതുകൊണ്ട് തന്നെ വിൻഡോസ് ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്ന രണ്ടു ബ്രൗസറുകളാണ് ഈ ഫയർഫോക്‌സും ഗൂഗിൾ ക്രോമും. എന്നാൽ ഇത് കൂടാതെ വിൻഡോസിന്റെ തന്നെ എഡ്ജ് ബ്രൗസറും ഇവിടെയുണ്ട്.

 

ക്രോമും മോസില്ലയും ഇൻസ്റ്റാൾ ചെയ്യരുത്!

ക്രോമും മോസില്ലയും ഇൻസ്റ്റാൾ ചെയ്യരുത്!

അധികമാരും ഉപയോഗിക്കാത്ത ഒന്നാണല്ലോ മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസർ. വിൻഡോസിൽ ഡിഫോൾട്ട് ആയിത്തന്നെ വരുന്ന ഈ ബ്രൗസർ പക്ഷെ മോസില്ലയും ക്രോമും തരുന്ന ആ ഒരു രീതിയിലുള്ള സൗകര്യം നമുക്ക് തരാത്തത് കൊണ്ടാവാം നമ്മൾ ഭൂരിപക്ഷവും മറ്റു രണ്ടു ബ്രൗസറുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഇപ്പോഴിതാ വിൻഡോസ് നേരിട്ട് തങ്ങളുടെ ഉപഭോക്താക്കൾക്ക് ഈ രണ്ടു ബ്രൗസറുകളും ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല എന്ന് മുന്നറിയിപ്പ് നൽകുകയാണ്. എന്താണ് പ്രശ്നം എന്ന് നോക്കാം.

എന്താണ് സംഭവം?

എന്താണ് സംഭവം?

വിൻഡോസ് 10 ഏറ്റവും പുതിയ അപ്‌ഡേറ്റ് ഉപയോഗിക്കുന്നവർക്കാണ് ഈ രീതിയിൽ ഒരു പ്രശ്നം വന്നിരിക്കുന്നത്. പ്രശ്നം എന്ന് പറയാൻ പറ്റിയില്ല, പകരം ഒരു വാർണിങ് മെസ്സേജ് എന്ന് പറയാം. ഇതുപ്രകാരം വിൻഡോസ് 10 ൽ ഏതെങ്കിലും ബ്രൗസർ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുമ്പോൾ 'നിങ്ങൾക്ക് നിലവിൽ തന്നെ വിൻഡോസ് 10 ന് ഏറ്റവും മികച്ച സുരക്ഷയും വേഗതയും നൽകുന്ന മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസർ ഉണ്ട്' എന്ന ബോക്സ് കാണിക്കും.

പക്ഷെ ഇഷ്ടമുള്ള ബ്രൗസർ ഉപയോഗിക്കാനുള്ള ഓപ്ഷൻ ഉണ്ട്
 

പക്ഷെ ഇഷ്ടമുള്ള ബ്രൗസർ ഉപയോഗിക്കാനുള്ള ഓപ്ഷൻ ഉണ്ട്

ബോക്സിൽ 'മൈക്രോസോഫ്റ്റ് എഡ്ജ് തുറക്കുക', 'എങ്ങനെയായാലും ഇൻസ്റ്റാൾ ചെയ്യുക' എന്നിങ്ങനെ രണ്ടു ഓപ്ഷനുകൾ കാണിക്കും. ഇതിൽ ആദ്യത്തേത് ക്ലിക്ക് ചെയ്‌താൽ എഡ്ജ് ഉപയോഗിക്കാം. ഇനി അതല്ല മറ്റു ബ്രൗസർ ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ രണ്ടാമത്തെ ഓപ്ഷൻ ക്ലിക്ക് ചെയ്യാം. വിൻഡോസ് 10 ഇൻസൈഡർസ് പ്രോഗ്രാം 1809ൽ ആണ് ഈ ഓപ്ഷൻ ഉള്ളത്.

കാര്യങ്ങൾ കണ്ടറിയാം

കാര്യങ്ങൾ കണ്ടറിയാം

കാര്യം ഇത് മൈക്രോസോഫ്റ്റ് തങ്ങളുടെ എഡ്ജ് ബ്രൗസർ മാത്രം ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയാണെങ്കിലും എത്രത്തോളം ആളുകൾ ഇത് കണ്ട് എഡ്ജ് തന്നെ ഉപയോഗിക്കും എന്നത് കണ്ടറിയണം. കാരണം നമുക്ക് ആവശ്യമുണ്ടെങ്കിൽ മാത്രമല്ലേ നമ്മൾ എഡ്ജ് ഉപയോഗിക്കൂ.

<strong>എത്ര പഴയ വേഗത കുറഞ്ഞ കമ്പ്യൂട്ടറും വേഗത കൂട്ടാൻ 5 പൊടിക്കൈകൾ!</strong>എത്ര പഴയ വേഗത കുറഞ്ഞ കമ്പ്യൂട്ടറും വേഗത കൂട്ടാൻ 5 പൊടിക്കൈകൾ!

Best Mobiles in India

English summary
Microsoft Warns Users Not To Install Chrome and Firefox.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X