ലോകമെമ്പാടും വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകളുമായി മൈക്രോസോഫ്റ്റ് എത്തുമോ...!

Written By:

നിങ്ങള്‍ എവിടെ പോയാലും അവിടെ ഒക്കെ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പരിപാടിക്ക് മൈക്രോസോഫ്റ്റ് തീ കൊളുത്തുന്നു. ലോകമെമ്പാടും വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് ആക്കാനുളള പദ്ധതിയാണ് മൈക്രോസോഫ്റ്റ് അവതരിപ്പിക്കുന്നത്.

ലോകമെമ്പാടും വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകളുമായി മൈക്രോസോഫ്റ്റ് എത്തുമോ...!

മൈക്രോസോഫ്റ്റ് വൈ-ഫൈ എന്ന വെബ്‌സൈറ്റ് കമ്പനി യാതൊരു അറിയിപ്പുകളും ഇല്ലാതെ അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തിയത്.

മൈക്രോസോഫ്റ്റ് ഔദ്യോഗികമായി പരിചയപ്പെടുത്തുന്നതിന് മുന്‍പ് തന്നെ പൊന്തി വന്ന ഈ വെബ്‌സൈറ്റ് ചിലര്‍ ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയകളിലും ഷയര്‍ ചെയ്യുകയും ഉണ്ടായി. തുടര്‍ന്ന് സൈറ്റ് ഓഫ്‌ലൈനിലേക്ക് പോകുകയായിരുന്നു.

സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ചെയ്യുന്ന മണ്ടത്തരങ്ങളും അബദ്ധങ്ങളും ഇവയാണ്...!

ലോകമെമ്പാടും വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകളുമായി മൈക്രോസോഫ്റ്റ് എത്തുമോ...!

ഇപ്പോള്‍ www.microsoftwifi.com എന്ന സൈറ്റില്‍ ഉടന്‍ എത്തും എന്ന സന്ദേശമാണ് ലഭിക്കുന്നത്. തടസ്സങ്ങളില്ലാത്ത ഇന്റര്‍നെറ്റ് എന്ന പദ്ധതിയില്‍ തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് വൃത്തങ്ങള്‍ ചില വെബ്‌സൈറ്റുകളോട് അനൗപചാരികമായി പ്രതികരിച്ചിട്ടുണ്ട്.

വാട്ട്‌സ്ആപില്‍ നിന്ന് ഡിലിറ്റ് ചെയ്ത മെസേജുകള്‍ വീണ്ടെടുക്കുന്നതെങ്ങനെ...!

ലോകമെമ്പാടും വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകളുമായി മൈക്രോസോഫ്റ്റ് എത്തുമോ...!

നിലവില്‍ പൊതു ഇടങ്ങളിലുളള വൈ-ഫൈ മാതൃക തന്നെയാണ് മൈക്രോസോഫ്റ്റും പിന്തുടരുക എന്ന് കരുതപ്പെടുന്നു. എന്നാല്‍ സ്‌കൈപ്പ് വൈ-ഫൈ നിശ്ചിത തുക നല്‍കി തന്നെ ഉപയോഗിക്കേണ്ടി വരും.

130 രാജ്യങ്ങളിലായി 10 ദശലക്ഷം വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകളാണ് ഈ പദ്ധതിയില്‍ ഉണ്ടാകുക എന്നും കരുതപ്പെടുന്നു.

Read more about:
English summary
Microsoft WiFi to Offer 'Hassle-Free Wi-Fi to Millions'.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot