മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8 ഡൗണ്‍ലോഡ് ചെയ്യാം

Posted By: Staff

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8 ഡൗണ്‍ലോഡ് ചെയ്യാം

വിന്‍ഡോസ് 8 എന്റര്‍പ്രൈസ് എഡിഷന്റെ പരീക്ഷണ പതിപ്പ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം. 90 ദിവസത്തേയ്ക്കാണ് ഈ വേര്‍ഷന്‍ ഉപയോഗിക്കാനാകുക. ഒക്ടോബര്‍ 26ന് വിന്‍ഡോസ് 8 പുറത്തിറക്കും മുമ്പെ ഉപയോക്താക്കള്‍ക്ക്  ഈ പുതിയ ഒഎസിനെ പരിചയപ്പെടാനും എത്രത്തോളം മികച്ചതാണെന്ന്  മനസ്സിലാക്കാനും സാധിക്കും. ഡെവലപര്‍മാര്‍, സാധാരണ ഉപയോക്താക്കള്‍, ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെയാണ് ഈ ഡൗണ്‍ലോഡിംഗ്  ലക്ഷ്യമിടുന്നത്.

വിന്‍ഡോസ് 8 പ്രോ വേര്‍ഷനിലെ സവിശേഷതകള്‍ തന്നെയാണ് എന്റര്‍പ്രൈസ് വേര്‍ഷനിലും ഉള്‍പ്പെടുത്തിയിട്ടുള്ളതെങ്കിലും എന്റര്‍പ്രൈസ് വേര്‍ഷന്‍ കൂടുതല്‍ ബിസിനസ് സൗഹാര്‍ദ്ദപരമാണെന്നാണ് വിപണി നീരീക്ഷകരുടെ അഭിപ്രായം. 32, 64 ബിറ്റുകളിലാണ് പരീക്ഷണ പതിപ്പ് ഡൗണ്‍ലോഡിംഗിന് ലഭിക്കുന്നത്. വിന്‍ഡോസ് 8 ലൈവ് (Windows 8 Live) സബ്‌സ്‌ക്രിപ്ഷനുള്ള ഉപയോക്താക്കള്‍ക്കേ വിന്‍ഡോസ് 8 എന്റര്‍പ്രൈസ് പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കൂ.

ഡൗണ്‍ലോഡിംഗിന്‌ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍

1 ജിഗാഹെര്‍ട്‌സ് പ്രോസസര്‍, 1 ജിബി റാം സ്‌റ്റോറേജ്, 20 ജിബി ഹാര്‍ഡ് ഡിസ്‌ക് സ്‌പേസ്, മൈക്രോസോഫ്റ്റ് ഡയറക്ട്എക്‌സ്9 ഗ്രാഫിക്‌സ് ഡിവൈസ്, ഡബ്ല്യുഡിഡിഎം ഡ്രൈവര്‍ ഗ്രാഫിക്‌സ് കാര്‍ഡ് തുടങ്ങിയവയാണ് ഈ ഓപറേറ്റിംഗ് സിസ്റ്റം ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു സിസ്റ്റത്തിന് ആവശ്യമായ കുറഞ്ഞ സൗകര്യങ്ങള്‍.

90 ദിവസത്തെ ട്രയല്‍ കാലാവധി കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യാനാകില്ലെന്ന് മൈക്രോസോഫ്റ്റ് അറിയിക്കുന്നുണ്ട്. അപ്‌ഗ്രേഡിംഗ്  ചെയ്യണമെങ്കില്‍ ആദ്യം ഇവലൂഷന്‍ വേര്‍ഷന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വിന്‍ഡോസ് 8 കമേഴ്ഷ്യല്‍ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്.

ട്രയല്‍ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യും മുമ്പ് സിസ്റ്റത്തിലെ ഫയലുകളുടെ ബാക്ക്അപ് എടുത്തുവെയ്ക്കണമെന്നും മൈക്രോസോഫ്റ്റ് നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ മൈക്രോസോഫ്റ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot