മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8 ഒഎസ് ഒക്ടോബറില്‍

By Super
|
മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8 ഒഎസ് ഒക്ടോബറില്‍

വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റം ഒക്ടോബറില്‍ പുറത്തിറക്കുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ഡെസ്‌ക്ടോപ്, നോട്ട്ബുക്ക്, സ്മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ക്കായാണ് ഈ പുതിയ ഓപറേറ്റിംഗ് സിസ്റ്റം മൈക്രോസോഫ്റ്റ് അവതരിപ്പിക്കുന്നത്. സോഫ്റ്റ്‌വെയര്‍ ഭീമന്‍ ടൊറന്റോയില്‍ സംഘടിപ്പിച്ച വേള്‍ഡ്‌വൈഡ് പാര്‍ട്ണര്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് വിന്‍ഡോസ് 8ന്റെ അവതരണം സംബന്ധിച്ച പ്രഖ്യാപനം നടന്നത്.

വിന്‍ഡോസ് 8ന്റെ മുന്‍ഗാമിയായ വിന്‍ഡോസ് 7 2009 ഒക്ടോബറിലായിരുന്നു കമ്പനി അവതരിപ്പിച്ചത്. മൂന്ന് വര്‍ഷം മുമ്പ് അവതരിപ്പിച്ച ഈ വേര്‍ഷന് ഏറെ സ്വീകാര്യതയാണ് ഉപയോക്താക്കളില്‍ നിന്ന് ലഭിച്ചത്. ഇനി വിന്‍ഡോസ് 8ന്റെ മൂന്ന് വേര്‍ഷനുകളാകും അവതരിപ്പിക്കുക. ലോകത്തെ 231 വിപണികളിലായി 109 ഭാഷകളില്‍ വിന്‍ഡോസ് 8 ലഭ്യമാകും.

 

മൈക്രോസോഫ്റ്റ് അടുത്തിടെ പുറത്തിറക്കിയ സര്‍ഫെയ്‌സ് ടാബ്‌ലറ്റിലും വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റമാണ് വരിക. കൂടാതെ വിവിധ കമ്പ്യൂട്ടറുകളിലും ഈ ഒഎസ് എത്തും. വിന്‍ഡോസ് 8ന്റെ മൊബൈല്‍ ഒഎസ് വേര്‍ഷനായ വിന്‍ഡോസ് ഫോണ്‍ 8 സ്മാര്‍ട്‌ഫോണുകളെ പിന്തുണക്കും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X