മൈക്രോസോഫ്റ്റും സ്മാര്‍ട്‌വാച്ച് നിര്‍മിക്കുന്നു???

Posted By:

വരാനിരിക്കുന്നത് വെയറബിള്‍ ഡിവൈസുകളുടെ കാലമാണ്. ഗൂഗിളും സാംസങ്ങും എല്‍.ജിയും മോട്ടറോളയുമെല്ലാം സ്മാര്‍ട് വാച്ച് ഉള്‍പ്പെടെ വിവിധ തരത്തിലുള്ള വെയറബിള്‍ ഡിവൈസുകള്‍ ിതിനോടകം പുറത്തിറക്കിക്കഴിഞ്ഞു. ഇപ്പോള്‍ സോഫ്റ്റ്‌വെയര്‍ ഭീമന്‍മാരായ മൈക്രോസോഫ്റ്റും ഈ പാത തെരഞ്ഞെടുത്തിരിക്കുന്നു.

വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് മൈക്രോസോഫ്റ്റ് സ്മാര്‍ട്‌വാച്ച് നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ്. സെന്‍സറുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതും ഹൃദയമിടിപ്പ് അളക്കാന്‍ കഴിയുന്നതുമായ സ്മാര്‍ട്‌വാച്ചാണ് മൈക്രോസോഫ്റ്റ് നിര്‍മിക്കുന്നത് എന്നാണ് സൂചന.

മൈക്രോസോഫ്റ്റും സ്മാര്‍ട്‌വാച്ച് നിര്‍മിക്കുന്നു???

X ബോക്‌സ് ഗെയിമിംഗ് കണ്‍സോളിനുള്ള ആംഗ്യ നിയന്ത്രിത കൈനെക്റ്റ് ആക്‌സസറികള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തെ ഇതിനായി കമ്പനി നിയോഗിച്ചതായും അറിയുന്നു. സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകളുമായി വയര്‍ലെസ് ആയി സിങ്ക് ആകുന്ന വിധത്തിലായിരിക്കും മൈക്രോസോഫ്റ്റ് സ്മാര്‍ട്‌വാച്ചിന്റെ രൂപകല്‍പന എന്നും അറിയുന്നു.

വെയറബിള്‍ ഡിവൈസുകള്‍ക്ക് വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയാണ് ഇത്തരമൊരു സംരംഭത്തിലേക്ക് ശ്രദ്ധതിരിക്കാന്‍ മൈക്രോസോഫ്റ്റിനെ പ്രേരിപ്പിച്ചത് എന്നും അറിയുന്നു.

അടുത്തിടെ IDC പ്രവചിച്ചത്, ഈ വര്‍ഷം വെയറബിള്‍ ഡിവൈസുകളുടെ വല്‍പന നിലവിലുള്ളതിന്റെ മൂന്നിരട്ടിയായി വര്‍ദ്ധിച്ച് 19 മില്ല്യന്‍ യൂണിറ്റ് ആകും എന്നാണ്. 2018 ആകുമ്പോഴേക്കും ഇത് 111.9 മില്ല്യന്‍ ആകുമെന്നും കരുതുന്നു.

Please Wait while comments are loading...

Social Counting