മൈക്രോസോഫ്റ്റ് സ്മാര്‍ട്‌വാച്ച് ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, വിനഡോസ് ഉപകരണങ്ങള്‍ സപ്പോര്‍ട് ചെയ്യും

Posted By:

മറ്റു വന്‍കിട കമ്പനികള്‍ക്കൊപ്പം മൈക്രോസോഫ്റ്റും സ്മാര്‍ട്‌വാച്ച് നിര്‍മിക്കാന്‍ പോകുന്നു എന്നതാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത. ഉപകരണം നിര്‍മിച്ചുകഴിഞ്ഞുവെന്നും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട് ഉണ്ട്.

ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, വിന്‍ഡോസ് ഉപകരണങ്ങളുമായി കണക്റ്റ് ചെയ്യാമെന്നതാണ് സ്മാര്‍ട്‌വാച്ചിന്റെ പ്രധാന സവിശേഷത. നിലവില്‍ ലഭ്യമായ സ്മാര്‍ട്‌വാച്ചുകളല്ലൊം ഒറ്റ പ്ലാറ്റ്‌ഫോം മാത്രം സപ്പോര്‍ട് ചെയ്യുന്നതാണ്.

മൈക്രോസോഫ്റ്റ് സ്മാര്‍ട്‌വാച്ച് ഉടന്‍...

സാംസങ്ങ് ഗിയര്‍ ഫിറ്റിന് സമാനമായിരിക്കും മൈക്രോസോഫ്റ്റ് വാച്ച് എന്നും കേള്‍ക്കുന്നുണ്ട്. കൈയില്‍ ഉറച്ചു നില്‍ക്കുന്ന വിധത്തില്‍ ഫ് ളാറ്റ് ഡിസ്‌പ്ലെയും കര്‍വ്ഡ് ബാക്‌പ്ലേറ്റും ആയിരിക്കും വാച്ചിന്റെ ഡിസൈനിലെ പുതുമ.

മറ്റു സ്മാര്‍ട്‌വാച്ചുകളെ പോലെതന്നെ ഹാര്‍ട് റേറ്റ് മോണിറ്റര്‍, ജിറോസ്‌കോപ്, ആക്‌സലറോ മീറ്റര്‍, ജി.പി.എസ് എന്നിവ മൈക്രോസോഫ്റ്റ് വാച്ചിലും ഉണ്ടാകും. ബ്ലുടൂത്ത് വഴിയായിരിക്കും കണക്റ്റ് ചെയ്യുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot