മിലിന്ദ് ദിയോറയുടെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തു

Posted By: Super

മിലിന്ദ് ദിയോറയുടെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തു

കമ്മ്യൂണിക്കേഷന്‍, ഐടി മന്ത്രി മിലിന്ദ് ദിയോറയുടെ ട്വിറ്റര്‍ അക്കൗണ്ട് ആക്‌സസ് ചെയ്യാനാകുന്നില്ല. ദിയോറയുടെ അക്കൗണ്ട് സന്ദര്‍ശിക്കുമ്പോള്‍ ഈ പേജ് സസ്‌പെന്‍ഡ് ചെയ്തു എന്നാണ് കാണിക്കുന്നത്. എന്നാല്‍ ബ്ലോക്ക് ചെയ്യാന്‍ എന്താണ് കാരണമെന്ന് വ്യക്തമല്ല. ദിയോറയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാകാം എന്നും ചില ട്വിറ്റര്‍ പേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാകാം ഇതെന്നുമുള്ള നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

എന്നാല്‍ വെരിഫിക്കേഷന്റെ ഭാഗമായി താത്കാലികമായി മാത്രമാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്നും ഇതുടന്‍ ആക്റ്റീവ് ആകുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ദെരെക് ഒ ബ്രയന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

എന്ത് വെരിഫിക്കേഷന്റെ ഭാഗമായാണ് ബ്ലോക്കിംഗ് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. മന്ത്രിയുടെ അക്കൗണ്ട് വ്യാജ അക്കൗണ്ടാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ട്വിറ്ററിന് ലഭിച്ചതുമൂലമുള്ള വെരിഫിക്കേഷനാണോ ഇതെന്നും സംശയിക്കുന്നുണ്ട്. കാരണം ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് സമാനമായ ആറ് വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തിരുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot