വലിയ എല്‍ഇഡി ടിവിയുമായി മിതാഷി

By: Archana V

ആഭ്യന്തര ഇലക്ട്രോണിക് ബ്രാന്‍ഡായ മിതാഷി പുതിയ 55 ഇഞ്ച് 4 കെ കര്‍വ്ഡ് എല്‍ഇഡി ടിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.79,990 രൂപയാണ് വില. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴി മിതാഷിയുടെ പുതിയ എല്‍ഇഡി സ്മാര്‍ട്ട് ടിവി ലഭ്യമാകും.

വലിയ എല്‍ഇഡി ടിവിയുമായി മിതാഷി

ആന്‍ഡ്രോയ്ഡില്‍ ആണ് മിതാഷിയടെ പുതിയ ടിവി പ്രവര്‍ത്തിക്കുന്നത്. 55 -ഇഞ്ച് 4കെ എല്‍ഇഡി ഡിസ്‌പ്ലെ 3840*2160 പിക്‌സലിന്റെ യുഎച്ച്ഡി റെസല്യൂഷന്‍ ലഭ്യമാക്കും. 4,000,000: 1 ആണ് കോണ്‍ട്രാസ്റ്റ് റേഷ്യോ. സാംസങ് ഡിസ്‌പ്ലെ നിര്‍മ്മിച്ച പാനല്‍ ഉയര്‍ന്ന നിലവാരത്തിലുള്ള വിഷ്വല്‍സാണ് വാഗ്ദാനം ചെയ്യുന്നത്. കര്‍വ്ഡ് ഡിസ്‌പ്ലെ ആയതിനാല്‍ മികച്ച് കാഴ്ചാനുഭവം ആണ് ലഭ്യമാക്കുന്നത്.

ഇതേ വിലയില്‍ ലഭിക്കുന്ന മറ്റ് ടെലിവിഷനുകള അപേക്ഷിച്ച് മിതാഷിയുടെ ടിവി ഡിസ്‌പ്ലെ ടെംപേഡ് ഗ്ലാസ്സിന്റെ അധിക സുരയക്ഷയോടു നല്‍കുന്നുണ്ട് . ഏറ്റവും സൂഷ്മമായ വിശദാംശങ്ങള്‍ പോലും ആസ്വദിക്കത്തക്ക വിധം വ്യക്തവും തീഷ്ണവും ആണ് ഇതിലെ ഇമേജുകള്‍.

നോക്കിയ 4ജി ഫീച്ചര്‍ ഫോണുകള്‍ എത്തുന്നു!

യുഎസ്ബി മൂവി പ്ലഗ്& പ്ലെ, എച്ച്ഡിഎംഐ ഇന്‍പുട്ട്, പിസി ഇന്‍പുട്ട്, ബില്‍ട്ട് -ഇന്‍ വൈ-ഫൈ, സ്‌ക്രീന്‍ മിററിങ് എന്നീ സവിശേഷതകളോടെ ആണ് മിതാഷിയുടെ പുതിയ സ്മാര്‍ട് എല്‍ഇഡി ടിവി എത്തുന്നത്.

സ്‌ക്രീന്‍ മിററിങ് ഫീച്ചറിലൂടെ നിങ്ങള്‍ സ്മാര്‍ട് ഫോണില്‍ കാണുന്നതെന്തും ടിവി സ്്ക്രീനിലേക്ക് സെന്‍ഡ് ചെയ്ത് കാണാന്‍ കഴിയും.

ടിവിയോടൊപ്പം എയര്‍മൗസും ലഭ്യമാകും അതിനാല്‍ നിയന്ത്രണം സുഗമമാണ്. വോള്‍മൗണ്ടിങ് സൗജന്യമായി ലഭിക്കും. കൂടാതെ ടെലിവിഷന് മൂന്ന് വര്‍ഷത്തെ വാറന്റിയും നല്‍കുന്നുണ്ട്.

ആമസോണില്‍ ലാപ്‌ടോപ്പുകള്‍ക്ക് ഞെട്ടിക്കുന്ന ഓഫറുകള്‍: വേഗമാകട്ടേ!

Read more about:
English summary
Unlike the other televisions available in the same price range, this Mitashi TV's display is protected by a tempered glass.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot