ഷവോമിയുടെ MIUI 10 ഗ്ലോബല്‍ ബീറ്റ റോം 8.7.5 എട്ടു ഉപകരണങ്ങളില്‍ പുറത്തിറങ്ങി

By GizBot Bureau
|

ഏറ്റവും അടുത്തിടെയാണ് ഷവോമിയുടെ സ്വന്തം യൂസര്‍ ഇന്റര്‍ഫേസായ എംഐയുഐയുടെ പത്താം പതിപ്പ് കമ്പനി പ്രഖ്യാപിച്ചത്. 2017 ജൂണിലായിരുന്നു എംഐയുഐ 9 അവതരിപ്പിച്ചത്. അതിനു മുന്‍പുളള എംഐയുഐ 8 അവതരിപ്പിച്ചത് 2016ലും. ഘട്ടം ഘട്ടമായി നടത്താറുളള അപ്‌ഡേറ്റ് ആയതിനാല്‍ മാസങ്ങള്‍ എടുത്താണ് ഈ അപ്‌ഡേറ്റുകള്‍ ഫോണുകളിലേക്ക് എത്തിയത്.

MIUI 10

MIUI 10

മുകളില്‍ സൂചിപ്പിച്ചിരുന്നു MIUI 10 ഈയിടെയാണ് അവതരിപ്പിച്ചതെന്ന്. രണ്ട് വേരിയന്റുകളിലാണ് എംഐയുഐ 10 എത്തിയിരിക്കുന്നത്. ഒന്ന് എംഐയുഐ 10 ചൈന മറ്റൊന്ന് എംഐയുഐ 10 ഗ്ലോബല്‍. ഗ്ലോബല്‍ റോം ആഗോള പ്രേക്ഷകരെ ഉദ്ദേശിച്ചുളളതാണ്. ഇത് ഗൂഗിള്‍ പ്ലേ സേവനങ്ങളുടെ ഏകീകരണവുമായി വരുന്നു. മേയില്‍ നടന്ന ഇവന്റിലാണ് എംഐയുഐ 10 ചൈന ഷവോമി മീ 8ല്‍ പ്രഖ്യാപിച്ചത്. അതു പോലെ എംഐയുഐ 10 ഗ്ലോബല്‍ ഇന്ത്യയില്‍ നടന്ന ഇവന്റില്‍ ഷവോമി റെഡ്മി Y2ല്‍ പ്രഖ്യാപിച്ചു.

എംഐയുഐ 10 ചൈന ആല്‍ഫ ലഭ്യമായ ഫോണുകള്‍

എംഐയുഐ 10 ചൈന ആല്‍ഫ ലഭ്യമായ ഫോണുകള്‍

എംഐയുഐ 10 ചൈന ആല്‍ഫ/ബീറ്റ് ROM വേരിയന്റ് നിരവധി ഉപകരണങ്ങളില്‍ ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. എംഐയുഐ 10 ചൈന ആല്‍ഫ നിലവില്‍ ഷവോമിയുടെ 11 ഉപകരണങ്ങളില്‍ ലഭ്യമാണ്. എംഐയുഐ 10 ചൈന ഗ്ലോബല്‍ ബീറ്റ വേര്‍ഷന്‍ ലഭ്യമായ ഫോണുകളാണ് ഷവോമി റെഡ്മി നോട്ട് 5 പ്രോ, ഷവോമി മീ മിക്‌സ് 2S, ഷവോമി മീ മിക്‌സ് 2, ഷവോമി മീ മിക്‌സ് 6 എന്നിവ.

എംഐയുഐ 10 ഗ്ലോബല്‍ ബീറ്റ 8.7.5 ലഭ്യമായ ഫോണുകള്‍

എംഐയുഐ 10 ഗ്ലോബല്‍ ബീറ്റ 8.7.5 ലഭ്യമായ ഫോണുകള്‍

. ഷവോമി മീ 6
. ഷവോമി മീ മിക്‌സ് 2
. ഷവോമി റെഡ്മി 2 (ഇന്ത്യയില്‍ റെഡ്മി Y2)
. ഷവോമി റെഡ്മി നോട്ട് 5 പ്രോ/ റെഡ്മി നോട്ട് 5
. ഷവോമി മീ മിക്‌സ് 2S
. ഷവോമി മീ 5
. ഷവോമി മീ നോട്ട് 2
. ഷവോമി മീ മിക്‌സ്

പല ഫോൺ ആപ്പുകളും നിങ്ങളറിയാതെ നിങ്ങളുടെ സ്ക്രീൻ റെക്കോർഡ് ചെയ്യുന്നതായി പഠനറിപ്പോർട്ട്!പല ഫോൺ ആപ്പുകളും നിങ്ങളറിയാതെ നിങ്ങളുടെ സ്ക്രീൻ റെക്കോർഡ് ചെയ്യുന്നതായി പഠനറിപ്പോർട്ട്!

എംഐയുഐ 10 ഗ്ലോബല്‍ ബീറ്റയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനു മുന്‍പ്

എംഐയുഐ 10 ഗ്ലോബല്‍ ബീറ്റയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനു മുന്‍പ്

. എംഐയുഐ 10 ലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനു മുന്‍പ് നിങ്ങളുടെ ഫോണിലെ ഡേറ്റ ബാക്കപ്പ് ചെയ്യുക.

. എംഐയുഐ 7/ എംഐയുഐ 8/ എംഐയുഐ 9 സ്റ്റേബിള്‍ ROM എന്നിവയില്‍ റണ്‍ ചെയ്യുന്ന ഉപകരണങ്ങള്‍ എംഐയുഐ 10 ലേക്ക് അപിഡ്രേഡ് ചെയ്യാന്‍ 'fast method' ഉപയോഗിക്കുക. (ഇതിനൊരു അണ്‍ലോക്ക് ചെയ്ത ബൂട്ട്‌ലോഡര്‍ ആവശ്യമാണ്.)

. എംഐയുഐ 9 ഗ്ലോബല്‍ ബീറ്റ റോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ അപ്‌ഗ്രേഡ് ചെയ്യാനായി 'അപ്‌ഡേറ്റര്‍ അപ്പില്‍' പോയി അപ്‌ഡേറ്റുകള്‍ പരിശോധിക്കേണ്ടതാണ്.

Best Mobiles in India

Read more about:
English summary
MIUI 10 Global Beta 8.7.5 released for eight Xiaomi devices

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X