AI പോർട്രെറ്റ്, പുത്തൻ ഡിസൈൻ.. തുടങ്ങി അടിമുടി മാറ്റത്തോടെ MIUI 10; നിങ്ങളുടെ ഫോണിന് അപ്‌ഡേറ്റ് ഉണ്ടോ അറിയാം!

By GizBot Bureau
|

ഇന്ത്യയിൽ രണ്ടു ദിവസം മുമ്പ് റെഡ്മി Y 2 അവതരിപ്പിച്ച സമയത്ത് ഷവോമി MIUI 10 ഗ്ലോബൽ റോം വേർഷൻ കൂടെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി. ഏറെ പുതുമകളോടെയാണ് ഇത്തവണത്തെ അപ്ഡേറ്റ് എത്തുന്നത്. എല്ലാ മേഖലയിലും ഈ മാറ്റം നമുക്ക് കാണാൻ സാധിക്കുന്നുമുണ്ട്.

AI പോർട്രെറ്റ്, പുത്തൻ ഡിസൈൻ.. തുടങ്ങി അടിമുടി മാറ്റത്തോടെ MIUI 10; നി

ചൈനീസ് വേർഷൻ കഴിഞ്ഞ ആഴ്ച റിലീസ് ചെയ്തിരുന്നു. അതിനെ തുടർന്നാണ് ഇന്ത്യയിൽ വെച്ചുള്ള ഈ പ്രഖ്യാപനം. ഈ മാസം പകുതിയോടെ തന്നെ അപ്ഡേറ്റ് ലഭിച്ചു തുടങ്ങും. ഏതൊക്കെ ഫോണുകൾക്കാണ് അപ്ഡേറ്റ് ലഭിക്കുക, എന്തെല്ലാമാണ് MIUI 10 ന്റെ ബീറ്റാ വേർഷന്റെ പ്രധാന സവിശേഷതകൾ എന്ന് നോക്കാം.

AI പോർട്രെറ്റ് ക്യാമറ ഇനി എല്ലാ ഫോണുകൾക്കും

AI പോർട്രെറ്റ് ക്യാമറ ഇനി എല്ലാ ഫോണുകൾക്കും

MIUI 10ൽ അവതരിപ്പിച്ച സവിശേഷതകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് AI പോർട്രെറ്റ് മോഡിൽ ഇനി ചിത്രങ്ങൾ എടുക്കാൻ സാധിക്കും എന്നത്. നിലവിൽ ഈ മോഡ് ഇല്ലാത്ത റെഡ്മി നോട്ട് 5 അടക്കം പല മോഡലുകളും ഉപയോഗിക്കുന്നവർക്ക് ഇതില്പരം സന്തോഷം നൽകുന്ന വാർത്ത വേറെയില്ല. MIUI 10 അപ്‌ഡേറ്റിലൂടെ ഇനി ഒറ്റ ക്യാമറ ഉപയോഗിച്ച് തന്നെ സോഫ്ട്‍വെയർ അധിഷ്ഠിത പോർട്രെറ്റ് മോഡ്, ബൊക്കെഹ് എഫക്ട് എന്നിവ ബാക്കിയുള്ള ഫോണുകൾക്ക് കൂടെ ലഭിക്കും.

അടിമുടി മാറിയ ഡിസൈൻ

അടിമുടി മാറിയ ഡിസൈൻ

ഡിസൈനിന്റെ കാര്യത്തിൽ സാരമായ മാറ്റങ്ങൾ നമുക്ക് കാണാം. നാവിഗേഷൻ സുഗമമാക്കുന്നതിനും ഫുൾ സ്ക്രീൻ മോഡ് കൂടുതകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനും പുതുക്കിയ ഗസ്റ്റർ സൗകര്യങ്ങളുണ്ട്. അതുപോലെ നോട്ടിഫിക്കേഷൻ പാനൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. റീസന്റ് പാനൽ കൂടുതൽ സൗകര്യപ്രദമായ രീതിയിലേക്ക് മാറ്റിയിരിക്കുന്നു.

കൂടുതൽ സ്പീഡ്

കൂടുതൽ സ്പീഡ്

MIUI 10 അപ്‌ഡേറ്റിലൂടെ ഷവോമി ഉപഭോക്താക്കൾക്ക് നൽകുന്ന മറ്റൊരു സവിശേഷതയാണ് മുമ്പുള്ള വേര്ഷനുകളെക്കാൾ മികച്ച വേഗത. മെച്ചപ്പെടുത്തിയ ആപ്പുകളുടെ പശ്ചാത്തലത്തിലുള്ള പ്രവർത്തനം, ആപ്പുകൾ തുറക്കുമ്പോഴുള്ള വേഗത, കഷെ നിയന്ത്രണം തുടങ്ങി ഒരുപിടി കാര്യങ്ങളിൽ ഈ വേഗത MIUI 10 ഉറപ്പ് തരുന്നു.

സൗണ്ട്

സൗണ്ട്

അതെ, ഈ അപ്‌ഡേറ്റിൽ സൗണ്ടിനും പ്രാധാന്യമുണ്ട്. നോട്ടിഫിക്കേഷൻ സൗണ്ടുകൾ, റിങ് ടോണുകൾ, ഫോൺ ഓഫ് ഓൺ ശബ്ദങ്ങൾ തുടങ്ങി എല്ലാത്തിലും പുതിയ ശബ്ദങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. കോൺടാക്ട്സ്, ഫോട്ടോസ്, നോട്ടുകൾ എന്നിവയെല്ലാം തന്നെ ഡിലീറ്റ് ചെയ്യുമ്പോഴും ഇനി വ്യത്യസ്തങ്ങളായ ശബ്ദങ്ങൾ കേൾക്കാം.

ഇന്ത്യക്ക് വേണ്ടി മാത്രമുള്ള സവിശേഷതകൾ

ഇന്ത്യക്ക് വേണ്ടി മാത്രമുള്ള സവിശേഷതകൾ

ഇന്ത്യക്ക് വേണ്ടി മാത്രമായി ചില സവിശേഷതകൾ കൂടെ ഷവോമി MIUI 10 ൽ ഉൾപ്പെടുത്തുന്നു എന്നത് ഏതൊരു ഇന്ത്യൻ ഷവോമി ഉപഭോക്താവിനെ സംബന്ധിച്ചെടുത്തോളവും സന്തോഷിക്കാൻ ഏറെ വകയുള്ള കാര്യമാണ്. പ്രത്യേകം വെബ് ആപ്പുകൾ, ക്യാമറയിലെ paytm, IRCTC, Flipkart ഓപ്ഷനുകൾ എന്നിങ്ങനെ ഒരുപിടി സൗകര്യങ്ങൾ ഇന്ത്യക്ക് വേണ്ടി മാത്രം ഡിസൈൻ ചെയ്തിട്ടുള്ളവയാണ്.

500 രൂപയ്ക്ക് അഞ്ച് വര്‍ഷം സൗജന്യമായി 500 ചാനലുകള്‍!500 രൂപയ്ക്ക് അഞ്ച് വര്‍ഷം സൗജന്യമായി 500 ചാനലുകള്‍!

ഏതൊക്കെ ഫോണുകൾക്ക് ലഭിക്കും?

ഏതൊക്കെ ഫോണുകൾക്ക് ലഭിക്കും?

ഷവോമി മി മിക്സസ് 2

ഷവോമി മി 6

ഷവോമി 5s Plus

ഷവോമി 5S

ഷവോമി 5

ഷവോമി മി 4

ഷവോമി മി 3

Xiaomi മി നോട്ട് 2

ഷവോമി മി മാക്സ് 2

ഷവോമി മി മാക്സ്

ഷവോമി റെഡ്മി നോട്ട് 5 ഇന്ത്യ

ഷവോമി റെഡ്മി നോട്ട് 5 പ്രോ

ഷവോമി റെഡ്മി നോട്ട് 5A

ഷവോമി റെഡ്മി നോട്ട് 5A പ്രൈം

ഷവോമി റെഡ്മി നോട്ട് 4 MTK

ഷവോമി റെഡ്മി നോട്ട് 4X

ഷവോമി റെഡ്മി നോട്ട് 3 ക്വാൽകോം

ഷവോമി റെഡ്മി 5

ഷവോമി റെഡ്മി 5A

ഷവോമി റെഡ്മി 4

ഷവോമി റെഡ്മി 4A

ഷവോമി റെഡ്മി Y2

ഷവോമി റെഡ്മി Y1 ലൈറ്റ്

ഷവോമി റെഡ്മി Y1

Best Mobiles in India

Read more about:
English summary
MIUI 10 Rom Update; Features and Supported Devices

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X