Home
News

എംഐയുഐ 13; സവിശേഷതകളും സപ്പോർട്ടഡ് ഡിവൈസുകളും

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഷവോമി തങ്ങളുടെ എംഐയുഐ 13 ഒഎസ് ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഷവോമി 12 സീരീസിനൊപ്പമാണ് പുതിയ ഒഎസും പുറത്തിറക്കിയത്. ആൻഡ്രോയിഡ് 12 നെ അടിസ്ഥാനമാക്കിയെത്തുന്ന എംഐയുഐ 13 ഷവോമിയുടെ പുതിയ ഡിവൈസുകളുടെ പ്രധാന ആകർഷണം ആയിരിയ്ക്കും. സ്മാർട്ട്ഫോണുകൾ, ടാബ്‌ലെറ്റുകൾ, ഫോൾഡബിൾ ഡിവൈസുകൾ എന്നിവയ്ക്കായി പ്രത്യേകം ഒപ്റ്റിമൈസ് ചെയ്‌ത മൂന്ന് വേർഷനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സ്മാർട്ട്ഫോണുകൾക്കായി എംഐയുഐ 13, ടാബ്‌ലെറ്റുകൾക്കായി എംഐയുഐ 13 പാഡ്, ഫോൾഡബിൾ ഡിവൈസുകൾക്കായി എംഐയുഐ 13 ഫോൾഡ് എന്നിങ്ങനെയാണ് ഒഎസുകൾ പുറത്തിറക്കിയിരിയ്ക്കുന്നത്. എംഐയുഐ 13 സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകൾ ഏതൊക്കെയാണെന്ന് അറിയുന്നതിന് മുമ്പ് എംഐയുഐ 13 ഒഎസിന്റെ ഏതാനും ഫീച്ചറുകൾ മനസിലാക്കാം.

എംഐയുഐ 13 ഫീച്ചറുകൾ

എംഐയുഐ 13 ഫീച്ചറുകൾ

പുതിയ ഫീച്ചറുകളെ കുറിച്ച് പറയുമ്പോൾ ആദ്യം ശ്രദ്ധയിൽ വരുന്നത് എംഐയുഐ 13 അവതരിപ്പിക്കുന്ന പുതിയ 'എംഐസാൻസ്' ഫോണ്ട് ആണ്. ഇംഗ്ലീഷ്, ചൈനീസ് ഭാഷകൾക്കായി ഒപ്റ്റിമൈസ് ചെയ്ത ലളിതമായ ഫോണ്ടാണിത്. സൗകര്യപ്രദമായ വായനയ്ക്കും വിസിബിലിറ്റിയ്ക്കും എംഐസാൻസ് സഹായിക്കുന്നു. അപ്പർകേസ് ലോവർ കേസ് അക്ഷരങ്ങളുമായി ഫോണ്ട് പൊരുത്തപ്പെടുകയും ചെയ്യുന്നു. ഷവോമി എംഐയുഐ 13 നൊപ്പം ഡൈനാമിക്കായ വിജറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇവ ഓപ്പോയുടെ കളർഒഎസ് 12നും വിവോയുടെ ഒർജിൻഒഎസ് ഓഷ്യനും സാമാനമായ വിജറ്റുകൾ ആണിവ. കൗണ്ട്‌ഡൗണുകൾ, മിനി ഗെയിമുകൾ, വാട്ട് റ്റു ഈറ്റ് സജ്ജഷനുകൾ, ഹൈഡ്രേറ്റ് ചെയ്യാനുള്ള ഓർമപ്പെടുത്തലുകൾ എന്നിവയ്‌ക്കും വിജറ്റുകൾ ഉണ്ട്.

എംഐയുഐ

എംഐയുഐ സൂപ്പർ വാൾപേപ്പറുകൾക്കൊപ്പം ലൈവ് വാൾപേപ്പറുകൾക്കായി പുതിയ അളവ് കോലും എംഐയുഐ 13 സൃഷ്ടിച്ചിരിക്കുന്നു. എംഐയുഐ 13 ലെ ഏറ്റവും പുതിയ വാൾപേപ്പറുകൾ ധാതുക്കളുടെ ക്രിസ്റ്റൽ ഘടന കാണിക്കുന്നു. ഒരു പോളറൈസേഷൻ മൈക്രോസ്കോപ്പ് വഴി എടുത്ത 8കെ ടൈം-ലാപ്സ് ഫോട്ടോകളാണിവ. എംഐസാൻസ് ഫോണ്ട് പോലെ ചൈനയിൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. ബ്യൂട്ടി ഓഫ് സയൻസുമായി ചേർന്നാണ് ഷവോമി ഈ വാൾപേപ്പറുകൾ തയ്യാറാക്കിയത്. ഷവോമിയുടെ എഐ അസിസ്റ്റന്റ്, 50ൽ അധികം സെറ്റ് ആക്സസറികളും വസ്ത്രങ്ങളും ഉപയോഗിച്ച് അവരുടെ അവതാറുകൾ കസ്റ്റമൈസ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഇതും ചൈനയിൽ മാത്രമേ ലഭ്യമാകൂ.

 

ഫേസ് ഓതന്റിക്കേഷൻ

കൂടാതെ, ഫേസ് ഓതന്റിക്കേഷൻ പോലെയുള്ള പ്രൈവസി ഫീച്ചറുകളും എംഐയുഐ 13ൽ ഉണ്ട്. ഹാനികരമായ ഫയൽ ട്രാൻസ്ഫറുകൾ, മാൽവെയർ ആപ്ലിക്കേഷനുകൾ, സ്പാം കോളുകൾ അല്ലെങ്കിൽ ടെക്സ്റ്റുകൾ എന്നിവയിൽ നിന്നെല്ലാം യൂസേഴ്സിന് സംരക്ഷണം ലഭിക്കുന്നു. എംഐയുഐ 13 പാഡിലേക്ക് (ടാബ്‌ലെറ്റുകൾക്കുള്ള ഒഎസ്) വരുമ്പോൾ, ആവശ്യാനുസരണം ആപ്പ് വിൻഡോകളുടെ വലിപ്പം മാറ്റാൻ കഴിയുന്ന ഫ്ലോട്ടിങ് വിൻഡോകൾക്ക് സപ്പോർട്ട് ലഭിക്കുന്നു. കീബോർഡിൽ കസ്റ്റം ഷോർട്ട്കട്ട്സ് സെറ്റ് ചെയ്യാൻ കഴിയും. കൂടാതെ സ്‌റ്റൈലസ് ആക്‌സസറി ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സ്‌ക്രീനിൽ കുറിപ്പുകളും സ്‌ക്രീൻഷോട്ടുകളും എടുക്കാം.

എംഐയുഐ 13

എംഐയുഐ 13, എംഐയുഐ 13 പാഡ് വേർഷനുകളുടെ സ്ഥിരതയുള്ള അപ്‌ഡേറ്റുകൾ 2022 ജനുവരി അവസാനം മുതൽ ചൈനയിൽ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണികളിൽ 2022 ആദ്യപാദത്തിൽ തന്നെ എംഐയുഐ 13 അവതരിപ്പിക്കും. അതായത് ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ. എംഐയുഐ 13 ഫോൾഡ് (ഫോൾഡബിൾ ഡിവൈസുകൾക്കുള്ള) സ്റ്റേബിൾ അപ്‌ഡേറ്റ് 2022 ഏപ്രിൽ അവസാനത്തോടെയാകും പുറത്തിറങ്ങുക.

 എംഐയുഐ 13 സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകൾ

എംഐയുഐ 13 സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകൾ

ആഗോള വിപണിയിൽ 2022 ആദ്യ പാദത്തിൽ ( ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങൾ ) തന്നെ എംഐയുഐ 13 ലഭ്യമാകും. താഴേപ്പറയുന്ന ഡിവൈസുകളിലാവും ഈ ഘട്ടത്തിൽ എംഐയുഐ 13 കൊണ്ട് വരിക.

 

ഷവോമി എംഐ 11
ഷവോമി എംഐ 11ഐ
ഷവോമി എംഐ 11 അൾട്രാ
ഷവോമി എംഐ 11എക്സ്
ഷവോമി എംഐ 11എക്സ് പ്രോ
ഷവോമി പാഡ് 5
റെഡ്മി 10
റെഡ്മി 10 പ്രൈം
ഷവോമി 11 ലൈറ്റ് 5ജി എൻഇ
ഷവോമി 11 ലൈറ്റ് എൻഇ
റെഡ്മി നോട്ട് 8 2021
ഷവോമി 11ടി
ഷവോമി 11ടി പ്രോ
റെഡ്മി നോട്ട് 10 പ്രോ
റെഡ്മി നോട്ട് 10 പ്രോ മാക്സ്
റെഡ്മി നോട്ട് 10
ഷവോമി എംഐ 11 ലൈറ്റ്
ഷവോമി എംഐ 11 ലൈറ്റ് 5ജി
റെഡ്മി നോട്ട് 10 ജെഇ

എംഐയുഐ 13 ചൈന റോഡ്മാപ്പ്

എംഐയുഐ 13 ചൈന റോഡ്മാപ്പ്

ഷവോമി 12 സീരീസ് സ്‌മാർട്ട്‌ഫോണുകളിൽ എംഐയുഐ 13 പ്രീ ഇൻസ്റ്റാൾ ചെയ്ത് വരുന്നു. ആദ്യം ബീറ്റ വേർഷൻ ലഭ്യമാകുന്ന ഡിവൈസുകൾ ഏതൊക്കെയാണെന്ന് അറിയാൻ താഴേക്ക് വായിക്കുക.

ഷവോമി എംഐ 11
ഷവോമി എംഐ 11 പ്രോ
ഷവോമി എംഐ 11 അൾട്രാ
ഷവോമി എംഐ 11 യൂത്ത് എഡിഷൻ
ഷവോമി എംഐ സിവി
ഷവോമി എംഐ മിക്സ് 4
റെഡ്മി കെ40 ഗെയിം എൻഹാൻസ്ഡ് എഡിഷൻ
റെഡ്മി നോട്ട് 10 പ്രോ
ഷവോമി എംഐ പാഡ് 5 (എംഐയുഐ 13 പാഡ് ഒഎസ്)
ഷവോമി എംഐ പാഡ് 5 പ്രോ(എംഐയുഐ 13 പാഡ് ഒഎസ്)
ഷവോമി എംഐ പാഡ് 5 പ്രോ 5ജി (എംഐയുഐ 13 പാഡ് ഒഎസ്)
ഷവോമി 10എസ്
റെഡ്മി കെ40 പ്രോ
റെഡ്മി കെ40
റെഡ്മി കെ30എസ് എക്സ്ട്രീം എഡിഷൻ
റെഡ്മി കെ30 എക്‌സ്ട്രീം എഡിഷൻ
ഷവോമി 10 എക്സ്ട്രീം എഡിഷൻ
ഷവോമി 10
ഷവോമി 10 പ്രോ
റെഡ്മി കെ30 പ്രോ
റെഡ്മി നോട്ട് 11 5ജി
റെഡ്മി നോട്ട് 9 4ജി
റെഡ്മി നോട്ട് 9
റെഡ്മി നോട്ട് 10എക്സ് പ്രോ
റെഡ്മി 10 എക്സ്
ഷവോമി സിസി9 പ്രോ

രണ്ടാമത്തെ ബാച്ചിൽ ഉൾപ്പെടുന്ന മോഡലുകൾ

രണ്ടാമത്തെ ബാച്ചിൽ ഉൾപ്പെടുന്ന മോഡലുകൾ

റെഡ്മി നോട്ട് 11 പ്രോ
റെഡ്മി നോട്ട് 11 പ്രോ+
റെഡ്മി കെ30 5ജി
റെഡ്മി കെ30ഐ 5ജി
റെഡ്മി കെ30
ഷവോമി 10 യൂത്ത് എഡിഷൻ
റെഡ്മി നോട്ട് 9 പ്രോ
റെഡ്മി നോട്ട് 10

പോക്കോ സ്മാർട്ട്‌ഫോണുകൾക്ക് എംഐയുഐ 13 അപ്‌ഡേറ്റ് എപ്പോൾ ലഭിക്കുമെന്ന് ഷവോമി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പോക്കോ എഫ്3, പോക്കോ എഫ്3 ജിടി, പോക്കോ എഫ്2 പ്രോ, പോക്കോ എക്സ്3 ജിടി, പോക്കോ എക്സ്3 പ്രോ തുടങ്ങിയ സമീപ കാല മോഡലുകളിൽ വരും മാസങ്ങളിൽ എംഐയുഐ 13 അപ്‌ഡേറ്റ് ചെയ്യാൻ സാധ്യതയുണ്ട്.

More from GizBot

Best Mobiles in India

English summary
After a long wait, Xiaomi has introduced their MIUI 13 OS in China. The new OS has been released along with the Xiaomi 12 series. MIUI 13, which is based on Android 12, will be the main attraction of Xiaomi's new devices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X