ഷവോമി ഫോണുകളില്‍ ഈ സവിശേഷതകള്‍ ലഭിക്കും!

Written By:

2014 ജൂലൈയിലാണ് ഷവോമി ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഇന്ന് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായി വളര്‍ന്നിരിക്കുകയാണ് ഷവോമി.

ആദ്യം ഇന്ത്യന്‍ വിപണിയില്‍ എത്തുമ്പോള്‍ ഈ ബ്രാന്‍ഡിനെ കുറിച്ച് ഇന്ത്യാക്കാര്‍ കേട്ടിട്ടു കൂടി ഉണ്ടാകില്ല. ആദ്യത്തെ വില്‍പന ഓണ്‍ലൈിലൂടെ മാത്രമായിരുന്നു. 'മീ 3' എന്ന സ്മാര്‍ട്ട്‌ഫോണാണ് ആദ്യം എത്തിച്ചത്. ഫ്‌ളിപ്കാര്‍ട്ടിലൂടെ ആയിരുന്നു ആദ്യ വില്‍പന.

ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയില്‍ ഏറ്റവും വില്പനയുളള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായി മാറിക്കഴിഞ്ഞു ഷവോമി.

ഷവോമി ഫോണുകളില്‍ ഈ സവിശേഷതകള്‍ ലഭിക്കും!

ഓരോ പുതിയ സ്മാര്‍ട്ട്‌ഫോണുകളേപ്പോലെ ഷവോമി പുതിയ പുതിയ സവിശേഷതകളും കൊണ്ടു വരുകയാണ്. MIUI എന്ന പുതിയ സവിശേഷത ഷവോമി ഈയിടെയാണ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ചില ഷവോമി സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമാണ് ഈ സവിശേഷതയുളളത്.

എന്നാല്‍ താമസിക്കാതെ തന്നെ ലോകമെമ്പാടുമുളള എല്ലാ ഷവോമി ഫോണുകളിലും ഈ സവിശേഷത എത്തുമെന്നു കമ്പനി വ്യക്തമാക്കി.

ഷവോമിയുടെ MIUI സവിശേഷതകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇമേജ് സര്‍ച്ച്

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ലോഞ്ചര്‍ ഉപയോഗിച്ച് ഗാലറി ആപ്പിലെ ഇമേജ് സര്‍ച്ച് മെച്ചപ്പെടുത്താം. ആളുകള്‍, ലൊക്കേഷന്‍, എക്‌സ്പ്രഷന്‍സ്, ഇവന്റ്‌സ്, ഡോക്യുമെന്റ്‌സ് എന്നിവ അടിസ്ഥാനമാക്കി തിരച്ചില്‍ നടത്താം.

സ്മാര്‍ട്ട് ആപ്പ് ലോഞ്ചര്‍

സ്മാര്‍ട്ട് ആപ്പ് ലോഞ്ചര്‍ ഉപയോഗിച്ച് നിങ്ങളുടെ സ്‌ക്രീനില്‍ കാണുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് ആപ്ലിക്കേഷനുകള്‍ വേഗത്തില്‍ മാറാന്‍ സഹായിക്കും. ഇത് നിങ്ങളുടെ ജോലി കുറയ്ക്കുകയും സമയം ലാഭിക്കുകയും ചെയ്യുന്നു.

സ്മാര്‍ട്ട് അസിസ്റ്റന്റ്

ഗൂഗിള്‍ പോലെ തന്നെ ഇപ്പോള്‍ ഷവോമിയും അതിന്റെ സ്മാര്‍ട്ട് അസിസ്റ്റിനെ കൊണ്ടു വരുന്നു. ഒരു പക്ഷേ സ്മാര്‍ട്ട് അസിസ്റ്റന്റാണ് MIUI 9ലെ ഏറ്റവും വലിയൊരു സവിശേഷത. മറ്റു സ്മാര്‍ട്ട് അസിസ്റ്റന്റുകളെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ ഷവോമി സ്മാര്‍ട്ട് അസിസ്റ്റന്റ് ഉപയോഗിച്ച് ഫോട്ടോകളും, ടെക്‌സ്റ്റുകളും ഇമെയിലുകളും, നോട്ടുകളും എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ഒരു സ്ഥലത്തു തന്നെ ആക്‌സസ് ചെയ്യാം.

സ്പ്ലിറ്റ് സ്‌ക്രീന്‍ മള്‍ട്ടിടാസ്‌ക്കിംഗ് (Split Screen Multitasking)

മള്‍ട്ടിടാസ്‌കിംഗ് ഫീച്ചര്‍ ഒടുവില്‍ ഷവോമി ഉപകരണങ്ങളിലൂടെ MiUI 9 ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നു. ഇപ്പോള്‍ നിങ്ങളുടെ ഫോണ്‍ സ്‌ക്രീന്‍ മള്‍ട്ടിടാസ്‌കിംഗിലേക്ക് സ്പ്ലിറ്റ് ചെയ്യാന്‍ കഴിയും. അതിനായി നിങ്ങള്‍ 'Recent Button'ടാപ്പ് ചെയ്യുമ്പോള്‍ 'Split Screen Mode' എന്നത് സ്‌ക്രീനിന്റെ മുകളിലായി കാണാം. അതിനു ശേഷം നിങ്ങള്‍ ആപ്പ് തിരഞ്ഞെടുക്കുമ്പോള്‍, മറ്റൊരു ഓപ്ഷന്‍ കാണാം മറ്റൊരു ആപ്പ് തിരഞ്ഞെടുക്കാനായി. ഇത് നിങ്ങളുടെ സ്‌ക്രീനിനെ സ്പ്ലിറ്റ് ചെയ്യുന്നതാണ്, കൂടാതെ മള്‍ട്ടിടാസ്‌കിംഗും ചെയ്യാം.

MiUI ലാബ്

MiUI 9ന്റെ മറ്റൊരു പുതിയ ഫീച്ചറാണ് MiUI ലാബ്. വരാനിരിക്കുന്ന MiUI ഇന്റര്‍ഫേസില്‍ സവിശേഷതകള്‍ പരീക്ഷങ്ങള്‍ ചെയ്യാം MiUI ലാബ് ഉപയോഗിച്ച്. നിങ്ങളുടെ മൊബൈലിന്റെ പ്രധാന സെറ്റിംഗ് ഓപ്ഷനില്‍ MiUI ലാബ് എന്ന് ഓപ്ഷന്‍ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Though, the UI is presently available for a few Xiaomi smartphones in China, but soon will make it’s debut on all the eligible Xiaomi handsets worldwide.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot