മൊബിക്വിക്ക് ബൂസ്റ്റ് വഴി നേടാം ഉടനടി വായ്പ

|

അതിവേഗം വായ്പകള്‍ക്ക് അനുമതി നല്‍കി പണം ഉടനടി നല്‍കാന്‍ മൊബിക്വിക്ക്. ബൂസ്റ്റ് എന്നാണ് ഈ വായ്പാ വിതരണ പദ്ധതിയുടെ പേര്. അപേക്ഷ നല്‍കി 90 സെക്കന്റുകള്‍ക്കുള്ളില്‍ 60000 രൂപ വരെ വായ്പയായി ലഭിക്കും. ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളുമായി സഹകരിച്ചാണ് മൊബിക്വിക്ക് പദ്ധതി നടപ്പാക്കുന്നത്. ഇതോടെ ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കുന്ന ആദ്യ മൊബൈല്‍ വാലറ്റായി മാറിയിരിക്കുകയാണ് മൊബിക്വിക്ക്.

 
മൊബിക്വിക്ക് ബൂസ്റ്റ് വഴി നേടാം ഉടനടി വായ്പ

ഇന്ത്യന്‍ വായ്പാ വിപണിയിലെ വിപ്ലവമായി ബൂസ്റ്റ് മാറുമെന്ന് മൊബിക്വിക്ക് സഹസ്ഥാപകയും ഡയറക്ടറുമായ ഉപാസന ടാകു പറഞ്ഞു. 'മൊബിക്വിക്ക് ആപ്പ് ഉപയോഗിച്ച് ഇന്ത്യയിലെവിടെ നിന്നും 90 സെക്കന്റിനുള്ളില്‍ വായ്പ നേടാന്‍ കഴിയും. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സമാനമായ സേവനങ്ങള്‍ കൂടുതലായി അവതരിപ്പിക്കും' അവര്‍ വ്യക്തമാക്കി.

ഈട് ഉള്‍പ്പെടെ സാധാരണ വായ്പകള്‍ കിട്ടുന്നതിനുള്ള ഒരു തലവേദനയും ഇതിനില്ല. മൊബിക്വിക്കിന്റെ നൂതനമായ റിസ്‌ക് സ്‌കോറിംഗ് മോഡലായ മൊബിറിസ്‌കിന്റെ അടിസ്ഥാനത്തില്‍ 30 സെക്കന്റിനുള്ളില്‍ വായ്പാ അനുമതി ലഭിക്കും. 5000 രൂപ മുതല്‍ 60000 രൂപ വരെ വായ്പയായി നേടാം. വായ്പാ തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനും കഴിയും.

വായ്പ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍:

1. മൊബിക്വിക്ക് ആപ്പില്‍ നിന്ന് ബൂസ്റ്റ് തിരഞ്ഞെടുക്കുക

2. വായ്പയ്ക്കായി ബൂസ്റ്റ് ആക്ടിവേറ്റ് ചെയ്യുക

3. PAN-ഉം KYC വിവരങ്ങളും നല്‍കുക

4. വായ്പ സ്വീകരിക്കുക. ഉടനടി പണം ലഭിക്കും.

വൈറസുകളിൽ നിന്നും രക്ഷനേടാൻ ഫോണിൽ ഈ 6 കാര്യങ്ങൾ ആദ്യമേ ചെയ്തുവെക്കുക!വൈറസുകളിൽ നിന്നും രക്ഷനേടാൻ ഫോണിൽ ഈ 6 കാര്യങ്ങൾ ആദ്യമേ ചെയ്തുവെക്കുക!

Best Mobiles in India

Read more about:
English summary
Mobikwik launches new product Boost for instant loan

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X