മൊബൈല്‍ നിരക്കുകള്‍ ഉയര്‍ത്തുന്നു; മിനുട്ടിന് 30 പൈസ കൂട്ടും

Posted By: Super

മൊബൈല്‍ നിരക്കുകള്‍ ഉയര്‍ത്തുന്നു; മിനുട്ടിന് 30 പൈസ കൂട്ടും

മൊബൈല്‍ കോള്‍ നിരക്കുകള്‍ മിനുട്ടിന് 30 പൈസ കൂട്ടാന്‍ പദ്ധതി. സ്‌പെക്ട്രം വില 14,000 കോടിയായി മന്ത്രിസഭ നിജപ്പെടുത്തിയ സാഹചര്യത്തില്‍ നിരക്ക് ഉയര്‍ത്തുകയാണ് ഏക മാര്‍ഗ്ഗമെന്ന് വിവിധ ടെലികോം സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

സ്‌പെക്ട്രത്തിന്റെ റിസര്‍വ് നിരക്ക് താരിഫില്‍ മാറ്റമുണ്ടാക്കുമെന്ന് സിഡിഎംഎ സേവനദാതാക്കളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് യൂണിഫൈഡ് ടെലികോം സര്‍വ്വീസ് പ്രൊവൈഡേഴ്‌സും ജിഎസ്എം സംഘടനയായ സിഒഎഐയുമാണ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ആയില്ലെങ്കിലും ടെലികോം കമ്പനികള്‍ ഈ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് സ്‌പെക്ട്രത്തിന്റെ കുറഞ്ഞ വില 14,000 കോടി രൂപയാക്കി നിശ്ചയിച്ചത്. ഈ മാസം 31ന് നടക്കാനുള്ള സ്‌പെക്ട്രം ലേലത്തിന്റെ റിസര്‍വ്വ് വിലയാണിത്. എ രാജയുടെ കാലത്തുണ്ടായിരുന്ന 122 സ്‌പെക്ട്രം ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പുതിയ ലേലം നടത്തുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot