ഐഓഎസ് 6.0, ആന്‍ഡ്രോയ്ഡ് 4.1, വിന്‍ഡോസ് ഫോണ്‍ 8 : ആരാണ് കേമന്‍ ?

Posted By: Staff
<ul id="pagination-digg"><li class="next"><a href="/news/mobile-os-comparison-windows-phone-8-vs-ios-6-0-vs-android-4-1-2.html">Next »</a></li></ul>

ഐഓഎസ് 6.0, ആന്‍ഡ്രോയ്ഡ് 4.1, വിന്‍ഡോസ് ഫോണ്‍ 8 : ആരാണ് കേമന്‍ ?

കമ്പ്യൂട്ടറില്‍ വിന്‍ഡോസ്, മാക്, ലിനക്‌സ് എന്നിങ്ങനെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഉപയോഗിയ്ക്കുന്നതുപോലെ മൊബൈല്‍ ഫോണുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിയ്ക്കുന്നതും പ്രത്യേക ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളാണ്. ജാവ, സിമ്പിയന്‍ തുടങ്ങിയ അടിസ്ഥാന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ കാലം കടന്ന് ആന്‍ഡ്രോയ്ഡ്, ഐഓഎസ്, വിന്‍ഡോസ് 8 തുടങ്ങിയവയുടെ കാലത്താണ് ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകള്‍ വാഴുന്നത്.

ആപ്പിളിന്റെ മൊബൈല്‍ ഓഎസ് ആയ ഐഓഎസും, ഗൂഗിളിന്റെ സ്വന്തം ആന്‍ഡ്രോയ്ഡും ചേര്‍ന്നാണ് അക്ഷരാര്‍ത്ഥത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കൈയ്യാളിയിരുന്നത്. അതിനിടയില്‍ വിന്‍ഡോസ് അവരുടെ വിന്‍ഡോസ് ഫോണ്‍ 7നുമായി 2010ല്‍ വന്നുവെങ്കിലും മുട്ടന്‍ ഫ്‌ളോപ്പായിരുന്നു സംഗതി. വീണ്ടും ശക്തമായ ആധിപത്യം തുടര്‍ന്ന രണ്ട് ഓഎസ് ഭീമന്മാര്‍ക്കും ശക്തനായ ഒരു എതിരാളിയായി വിന്‍ഡോസ് 2012ല്‍ തിരിച്ചെത്തി. വിന്‍ഡോസ് ഫോണ്‍ 8 എന്ന ഏറ്റവും പുതിയ ഓഎസില്‍ മൈക്രോസോഫ്റ്റ് ഒരുക്കിയിരിയ്ക്കുന്ന പ്രത്യേകതകള്‍ ആന്‍ഡ്രോയ്ഡ്,ഐഓഎസ് പ്രേമികളുടെ മനസ്സിളക്കുന്ന തരത്തിലുള്ളതാണ്. സ്റ്റാര്‍ട്ട് സ്‌ക്രീന്‍ തന്നെയാണ് വിന്‍ഡോസ് ഫോണ്‍ 8ന്റെ പ്രധാന പ്രത്യേകത. ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തരംഗമാകുന്ന നോക്കിയ ലൂമിയ 920 വിന്‍ഡോസ് 8ന്റെ പിന്‍ബലത്തിലാണ് എത്തിയത്.

ഇപ്പോള്‍ മൂവരും ഒത്ത എതിരാളികളാണ്. ഈ അവസരത്തില്‍ സവിശേഷതകളുടെ അടിസ്ഥാനത്തില്‍ ഈ മൂന്ന് ഓഎസുകളും തമ്മില്‍ ഒന്നു താരതമ്യം ചെയ്ത് നോക്കാം.

അടുത്ത പേജില്‍ : ആന്‍ഡ്രോയ്ഡിന്റെ പ്രത്യേകതകള്‍

<ul id="pagination-digg"><li class="next"><a href="/news/mobile-os-comparison-windows-phone-8-vs-ios-6-0-vs-android-4-1-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot