TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഈ സ്ത്രീയെ മരണത്തിലേക്ക് എത്തിച്ചത് അമിതമായ ഫോൺ ഉപയോഗം മാത്രം. ഉറക്കത്തിൽ ഭർത്താവിനാൽ ഇവർ കഴുത്ത് ഞെരിച്ചു കൊല്ലപ്പെട്ടതിന് കാരണം ഇവരുടെ അമിതമായ ഫേസ്ബുക്ക് വാട്സാപ്പ് ഉപയോഗം മാത്രമായിരുന്നു. ഗുരുഗ്രാമിൽ ആണ് സംഭവം.
കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു ഇത്തരത്തിൽ ഒരു സംഭവം ഇവിടെ അരങ്ങേറിയത്. സംഭവത്തെ തുടർന്ന് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ദിവസവും മണിക്കൂറുകളോളം കുട്ടികളെയും കുടുംബത്തെയും നോക്കാതെ ഓൺലൈൻ ചാറ്റിങ്ങിലും മറ്റു സോഷ്യൽ മീഡിയകളിലുമായി സമയം നീക്കിയ ഭാര്യയോടുള്ള അമർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഭർത്താവ് ഹരിയോം പോലീസിനോട് പറയുകയുണ്ടായി.
35കാരനായ ഹരിയോമിനെ സംബന്ധിച്ചെടുത്തോളം ഭാര്യ തന്നെ അവഗണിച്ചുകൊണ്ടേയിരുന്നതും മക്കളെ നോക്കാതിരുന്നതും ഒരു 'അമ്മ എന്ന നിലയിൽ ചെയ്യേണ്ട കടമകൾ ചെയ്യാതിരുന്നതുമെല്ലാം മനസ്സിൽ ഏറെ വിഷമങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതായിരുന്നു ഇത്തരമൊരു പാതകം ചെയ്യുന്നതിലേക്ക് ഹരിയോമിനെ എത്തിച്ചത്.
32 വയസ്സുകാരിയായ ഭാര്യ ലക്ഷ്മിയെ അങ്ങനെ കഴിഞ്ഞ വ്യാഴം രാത്രി ഏറെ വൈകി ഉറങ്ങുന്ന വേളയിൽ സാരേ ഹോംസ് ഫ്ളാറ്റിലെ തന്റെ അപ്പാർട്ട്‌മെന്റിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ലക്ഷ്മിയുടെ അച്ഛൻ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് തൻറെ മകൾ കൊല്ലപ്പെട്ടു കിടക്കുന്നതും അരികിലായി മരുമകൻ ശാന്തനായി ഇരിക്കുന്നതും കണ്ടത്. ഉടൻ തന്നെ അവർ പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.
വൺപ്ലസ് വാൾപേപ്പറുകൾ എന്തുകൊണ്ട് ആളുകൾ ഇത്രയധികം ഇഷ്ടപ്പെടുന്നു എന്നറിയാമോ?
നഗരത്തിൽ കമ്പ്യൂട്ടർ റിപ്പയർ സ്ഥാപനം നടത്തുകയാണ് ഹരിയോം. സംഭവത്തെ തുടർന്ന് അറസ്റ്റിലായ ഇയാളെ രണ്ടു ദിവസത്തെ പോലീസ് റിമാൻഡിൽ വിടാൻ കോടതി ഉത്തരവിടുകയുണ്ടായി. 2006ൽ ആയിരുന്നു തങ്ങളുടെ വിവാഹം നടന്നത്. തുടർന്ന് രണ്ടു കുട്ടികൾ തങ്ങൾക്കുണ്ടായി. പിന്നീട് താൻ ഒരു സ്മാർട്ഫോൺ ഭാര്യക്ക് വാങ്ങിക്കൊടുത്തതോടെയാണ് പ്രശനങ്ങൾ എല്ലാം ആരംഭിച്ചതും അവസാനം കൊലപാതകത്തിൽ കലാശിച്ചതും എന്ന് പൊലീസിന് നൽകിയ മൊഴിയിൽ ഹരിയോം പറയുന്നു.