മൊബൈൽ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് 12 വയസുകാരന് ദാരുണാന്ത്യം

|

അനവധി അപകടങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യകിച്ചും ഇലക്ട്രോണിക് ഉപകരണങ്ങളുടെ കാര്യത്തിൽ ഇത് തികച്ചും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു വിപത്ത് തന്നെയാണ്. ഇത്തരം ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. ഇത് മൊബൈൽ ഫോണുകളുടെ കാര്യത്തിൽ നൂറുശതമാനവും ഒരു വസ്‌തുതയാണ്‌.

മൊബൈൽ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് 12 വയസുകാരന്

 12 വയസുകാരന്‍

12 വയസുകാരന്‍

കൂടാതെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നത് ഇപ്പോള്‍ സ്ഥിരം വാര്‍ത്തയായി കൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് 12 വയസുകാരന്‍ മരിച്ചു. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ബദാവാറില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ലിക്തീഡി ഗ്രാമത്തിലാണ് സംഭവം. അപകടത്തില്‍ ലഖന്‍ സിങ്കര്‍ എന്ന കുട്ടിയാണ് ദാരുണ്യമായി കൊല്ലപ്പെട്ടത്.

മൊബൈൽ ഗെയിം

മൊബൈൽ ഗെയിം

സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ട് ഈ 12 വയസുകാരൻ മൊബൈൽ ഗെയിം കളിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം കാതടിപ്പിക്കുന്ന ശബ്ദത്തോടെ ഫോണിൻറെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെത്തിയ ബന്ധുക്കള്‍ ഉടന്‍ കുട്ടിയെ ആശുപുത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൊബൈല്‍ ഫോണൻറെ ബാറ്ററിയും ചാര്‍ജറും കുത്തിയിട്ടിരുന്ന സ്വിച്ച് ബോര്‍ഡും പൊട്ടിത്തെറിച്ച നിലയിലായിരുന്നു.

മധ്യപ്രദേശ് പോലീസ്

മധ്യപ്രദേശ് പോലീസ്

പൊട്ടിത്തെറിക്ക് ശേഷം കുട്ടി ബോധരഹിതനായി കിടക്കുകയായിരുന്നു. കുട്ടിയുടെ കൈകൾ, കാലുകൾ, മുഖം എന്നിവ വികൃതമായ അവസ്ഥയിലായിരുന്നു. ഫോണിൻറെയും ചാര്‍ജറിൻറെയും സ്വിച്ച് ബോര്‍ഡിൻറെയും അവശിഷ്ടങ്ങള്‍ ചിതറിയ നിലയിൽ കിടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരണം സ്ഥിരീകരിച്ചതോടെ തുടര്‍ നടപടികള്‍ക്ക് ശേഷം കൂട്ടിയുടെ മൃതദ്ദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി പോലീസ് പറഞ്ഞു.

മൊബൈല്‍ പൊട്ടിത്തെറിച്ചു

മൊബൈല്‍ പൊട്ടിത്തെറിച്ചു

മൊബൈല്‍ പൊട്ടിത്തെറിച്ച് മരണം സംഭവിക്കുന്നത് ഇപ്പോള്‍ സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്നും നിരവധി കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഒരു തുടർക്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരായി ഫലപ്രദമായ നടപടികൾ സ്വികരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

Best Mobiles in India

English summary
The incident took place in Runda Badlipada area of Dhar district on Wednesday when the minor Lakhan Singar was alone in the house. His parents are daily wage laborers and had gone out to work, said police. He was trying to charge the battery of his phone using a universal charger and had plugged it in the socket when it exploded.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X