സ്മാര്‍ട്‌ഫോണ്‍ ഉണ്ടെങ്കില്‍ ഭുകമ്പം പ്രവചിക്കാം!!!

Posted By:

ലോകത്ത് ഏറ്റവും നാശം വിതയ്ക്കുന്ന പ്രകൃതി ദുരന്തങ്ങളിലൊന്നാണ് ഭൂകമ്പം. ഗുജറാത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായ ഭൂകമ്പം നമ്മള്‍ ഇപ്പോഴും മറന്നിട്ടില്ല. അയല്‍ രാജ്യമായ പാകിസ്താനിലും അടുത്തിടെ ഭൂമി കുലുങ്ങിയപ്പോള്‍ നിരവധി ജീവനുകള്‍ നഷ്ടമായി.

ഭൂകമ്പം മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിച്ചാലോ. വലിയൊരളവില്‍ ആളപായം ഒഴിവാക്കാന്‍ സാധിക്കും. എങ്കില്‍ ഒരു സ്മാര്‍ട്‌ഫോണ്‍ വാങ്ങിക്കോളു. നിങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് ഭൂമി കുലക്കമുണ്ടാകുമോ എന്ന് നേരത്തെ കണ്ടെത്താന്‍ സാധിക്കും.

അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്ന ചില ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന മൈക്രോ ഇലക്‌ട്രോ മെക്കാനിക്കല്‍ സിസ്റ്റം (MEMS) ആക്‌സലോ മീറ്ററാണ് ഇത് സാധ്യമാക്കുന്നത്.

മുന്‍പ് കാറുകളിലാണ് ഇവ ഉപയോഗിച്ചിരുന്നതെങ്കിലും ഇപ്പോള്‍ വിവിധ സ്മാര്‍ട്‌ഫോണുകളിലും ലാപ്‌ടോപുകളിലുമെല്ലാം ഇത് ഉപയോഗിക്കുന്നുണ്ട്.

ഇറ്റലിയിലെ ചില ശാസ്ത്രജ്ഞര്‍ MEMS ഘടിപ്പിച്ച ഐ ഫോണ്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തില്‍ ഉയര്‍ന്ന തരംഗങ്ങള്‍ ഇവയ്ക്ക് കണ്ടെത്താനാവുമെന്ന് തെളിയിക്കപ്പെട്ടു. എന്നാല്‍ താമസിയാതെ ചെറിയ രീതിയിലുള്ള ഭൂകമ്പങ്ങള്‍ പോലും നേരത്തെ മനസിലാക്കാന്‍ സഹായിക്കുന്ന MEMS ആക്‌സിലോ മീറ്ററുകള്‍ വികസിപ്പിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

MEMS ആക്‌സലോ മീറ്റര്‍ സപ്പോര്‍ട് ചെയ്യുന്ന ഏതാനും സ്മാര്‍ട്‌ഫോണുകള്‍ ഏതെല്ലാമെന്നറിയാന്‍ താഴേക്കു സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്‌ഫോണ്‍ ഉണ്ടെങ്കില്‍ ഭുകമ്പം പ്രവചിക്കാം!!!

MEMS സപ്പോര്‍ട് ചെയ്യുന്ന ഫോണുകളിലൊന്നാണ് അടുത്തിടെ ഇറങ്ങിയ ഐ ഫോണ്‍ 5 എസ്. ഫിംഗര്‍ പ്രിന്റ് ടെക്‌നോളജിയും 64- ബിറ്റ് A7 ചിപ്പുമുള്ള ഫോണ്‍ ഇപ്പോള്‍തന്നെ ഉപയോക്താക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

സ്മാര്‍ട്‌ഫോണ്‍ ഉണ്ടെങ്കില്‍ ഭുകമ്പം പ്രവചിക്കാം!!!

കഴിഞ്ഞ ദിവസമാണ് എല്‍.ജിയുടെ G2 ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. 5 ഇഞ്ച് ഡിസ്‌പ്ലെയുള്ള ഫോണില്‍ ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്. ആണ് ഉപയോഗിച്ചിരിക്കുന്നത്. വോള്യം ഉള്‍പ്പെടെയുള്ള ബട്ടണുകള്‍ പിന്‍വശത്താണെന്നതാണ് ഫോണിനെ കൂടുതല്‍ വ്യത്യസ്തമാക്കുന്നത്.

സ്മാര്‍ട്‌ഫോണ്‍ ഉണ്ടെങ്കില്‍ ഭുകമ്പം പ്രവചിക്കാം!!!

ലൂമിയ 920-നെ അപേക്ഷിച്ച് ഏറെ മികച്ച ഫോണാണ് ലൂമിയ 925. ക്യാമറ നിലവാരവും ഡിസൈനും ഫോണിനെ വേറിട്ടു നിര്‍ത്തുന്നു.

സ്മാര്‍ട്‌ഫോണ്‍ ഉണ്ടെങ്കില്‍ ഭുകമ്പം പ്രവചിക്കാം!!!

സാംസങ്ങ് ഗാലക്‌സി S3-യുടെ പിന്‍തുടര്‍ച്ചക്കാരനാണ് ഗാലക്‌സി S4. എന്നാല്‍ s3-യെ അപേക്ഷിച്ച് ഭാരം കുറവുള്ള ഫോണിന് 5 ഇഞ്ച് HD സ്‌ക്രീനാണ് ഉള്ളത്. ഐ ട്രാക്കിംഗ് കണ്‍ട്രോള്‍ സംവിധാനവും ആഗ്യം ഉപാേഗിച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനവും പ്രത്യേകതകളാണ്.

സ്മാര്‍ട്‌ഫോണ്‍ ഉണ്ടെങ്കില്‍ ഭുകമ്പം പ്രവചിക്കാം!!!

ആപ്പിളിന്റെ വില കുറഞ്ഞ ഫോണായിരിക്കും ഐ ഫോണ്‍ 5 സി എന്നാണ് ആദ്യം പറഞ്ഞു കേട്ടിരുന്നതെങ്കിലും ഫോണ്‍ ലോഞ്ച് ചെയ്തതോടെ ആ പ്രതീക്ഷ അസ്ഥാനത്തായി. മുന്‍പ് ഇറങ്ങിയ ഐ ഫോണ്‍ 5-ന് പ്ലാസ്റ്റിക് കേസ് നല്‍കിയാല്‍ അത് ഐ ഫോണ്‍ സി ആയി എന്നാണ് പൊതുവെ വിലയിരുത്തുന്നത്.

സ്മാര്‍ട്‌ഫോണ്‍ ഉണ്ടെങ്കില്‍ ഭുകമ്പം പ്രവചിക്കാം!!!

ഇന്ന് വിപണിയില്‍ ലഭ്യമായ ഏറ്റവും മനോഹരമായ സ്മാര്‍ട്‌ഫോണുകളില്‍ ഒന്നാണ് HTC വണ്‍. രൂപ ഭംഗിയോടൊപ്പം മുന്‍വശത്തെ ട്വിന്‍ സ്പീക്കറുകളും ഫോണിന്റെ പ്രത്യേകതകളാണ്.

സ്മാര്‍ട്‌ഫോണ്‍ ഉണ്ടെങ്കില്‍ ഭുകമ്പം പ്രവചിക്കാം!!!

ഉയര്‍ന്ന ക്യാമറയും വെള്ളവും പൊടിയും കടക്കാത്ത വിധത്തിലുള്ള സാങ്കേതിക വിദ്യയും എക്‌സ്പീരിയ Z1-ന്റെ പ്രത്യേകതകളാണ്.

സ്മാര്‍ട്‌ഫോണ്‍ ഉണ്ടെങ്കില്‍ ഭുകമ്പം പ്രവചിക്കാം!!!

കഴിഞ്ഞ മാസം പുറത്തിറങ്ങിയ സാംസങ്ങ് ഗാലക്‌സി നോട് 3 ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഫോണാണ്. ശക്തി കൂടിയ പ്രൊസസറും ലെതര്‍ കൊണ്ടുള്ള ബാക് പാനലും നോട് 3 യുടെ പ്രത്യേകതകളാണ്.

സ്മാര്‍ട്‌ഫോണ്‍ ഉണ്ടെങ്കില്‍ ഭുകമ്പം പ്രവചിക്കാം!!!

എല്‍.ജിയുടെ ഗൂഗിള്‍ ബ്രാന്‍ഡഡ് സ്മാര്‍ട്‌ഫോണാണ് നെക്‌സസ് 4. ആന്‍ഡ്രോയ്ഡ് 4.2 ആണ് ഒ.എസ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സ്മാര്‍ട്‌ഫോണ്‍ ഉണ്ടെങ്കില്‍ ഭുകമ്പം പ്രവചിക്കാം!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot