Home
News

മുഴുവൻ ജിയോ, എയർടെൽ വരിക്കാരും റെഡിയായിരുന്നോ, ജൂൺ ആദ്യ ആഴ്ച കഴിഞ്ഞാൽ വിവരമറിയും!

ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികളുടെ വരിക്കാരായ ആളുകൾക്ക് ജൂൺ ​വളരെ നിർണായകമായ മാസമാണ്. രാജ്യത്തെ മൊ​ബൈൽ താരിഫുകൾ ജൂണിൽ വർധിപ്പിക്കാൻ സ്വകാര്യ ടെലിക്കോം കമ്പനികൾ തയാറെടുത്തതായി നേരത്തെ വിവിധ റിപ്പോർട്ടുകൾ വന്നിരുന്നു. ലോക്സഭാ ഇലക്ഷൻ റിസൾട്ടിന് ശേഷം നിരക്ക് വർധന പ്രഖ്യാപിക്കാനാണ് കമ്പനികൾ കാത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇലക്ഷൻ റിസൾട്ട് വരുന്നത് ജൂൺ 4ന് ആണ്. അ‌തിനാൽ ഈ ആഴ്ചയ്ക്ക് ശേഷം എപ്പോൾ വേണമെങ്കിലും റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഉയരാം. ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നീ മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികൾക്കും നിരക്ക് വർധന അ‌നിവാര്യമാണ്.

5ജി വ്യാപനവുമായി ബന്ധപ്പെട്ട് വലിയ തുക ജിയോയും എയർടെലും ഇതിനകം ചെലവഴിച്ചുകഴിഞ്ഞു. ഇനിയും ഒരുപാട് ഇടങ്ങളിലേക്ക് 5ജി വ്യാപനം നടത്താനുമുണ്ട്. വിഐക്ക് സാമ്പത്തിക പ്രതിസന്ധി കാരണം ഇതുവരെ കാര്യമായി എങ്ങും 5ജി സേവനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും ആറ് മാസത്തിനുള്ളിൽ വലിയ അ‌ളവിൽ 5ജി റോളൗട്ട് നടത്തുമെന്ന് വിഐയും പ്രഖ്യാപിച്ചിട്ടുണ്ട്.

മുഴുവൻ ജിയോ, എയർടെൽ വരിക്കാരും ജൂൺ ആദ്യ ആഴ്ച കഴിഞ്ഞാൽ വിവരമറിയും!

ഇതിനകം 5ജി സേവനങ്ങൾ ആരംഭിച്ചെങ്കിലും ജിയോയും എയർടെലും സൗജന്യമായാണ് 5ജി ഡാറ്റ നൽകുന്നത്. അ‌തും അ‌ൺലിമിറ്റഡ് ഡാറ്റയാണ് നൽകുന്നത്. പണികൾ പുരോഗമിക്കുന്നതിനാലും ഭൂരിഭാഗം ഇടങ്ങളിലും ലഭ്യമല്ലാത്തതിനാലുമാണ് 5ജി പ്ലാനുകൾ പുറത്തിറക്കാത്തത് എന്നാണ് കമ്പനികൾ തുടക്കത്തിൽ പറയുഞ്ഞത്. എങ്കിലും ഭാവി മുന്നിൽ കണ്ടുള്ള ഒരു ബിസിനസ് തന്ത്രമായി ജിയോയുടെയും എയർടെലിന്റെയും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ വിലയിരുത്തപ്പെടുന്നുണ്ട്.

4ജി അ‌വതരിപ്പിച്ച ​വേളിയിൽ ജിയോ പ്രയോഗിച്ച് വിജയിച്ച അ‌തേ തന്ത്രമാണ് ഇവിടെയും പുറത്തെടുത്തത്. അ‌തായത് തുടക്കത്തിൽ ധാരാളം ഡാറ്റ നൽകി ആളുകളിൽ ഒരു ശീലം ഉണ്ടാക്കിയെടുക്കുക. തുടർന്ന് ചെറിയ നിരക്കിൽ അ‌വതരിപ്പിക്കുക. അ‌തിന് ശേഷം നിരക്ക് വർധിപ്പിക്കുക. ഡാറ്റ ഇല്ലാതെ പറ്റില്ല എന്നാകുമ്പോൾ എത്ര നിരക്ക് ആണെങ്കിലും കാര്യമാക്കാതെ പലരും ആവശ്യമനുസരിച്ച് റീച്ചാർജ് ചെയ്യും.

മുഴുവൻ ജിയോ, എയർടെൽ വരിക്കാരും ജൂൺ ആദ്യ ആഴ്ച കഴിഞ്ഞാൽ വിവരമറിയും!

ഇപ്പോൾ കേരളത്തിൽ മിക്കയിടത്തും ജിയോയുടെ 5ജി എത്തിയിട്ടുണ്ട്. എന്നാൽ 5ജി ഫോണുകൾ എല്ലാവരുടെയും ​കൈയിൽ എത്തിയിട്ടില്ല. എങ്കിലും 5ജി ഫോണുള്ള ധാരാളം ആളുകൾ ഇപ്പോൾ ജിയോയുടെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറിന്റെ ആനുകൂല്യം ആസ്വദിക്കുന്നുണ്ട്. റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർധിപ്പിക്കുന്നത് കൂടാതെ അ‌ടുത്തുതന്നെ ജിയോയും എയർടെലും 5ജി പ്ലാനുകൾ അ‌വതരിപ്പിക്കും എന്ന വാർത്തയും എത്തിയിരുന്നു.

മൊ​ബൈൽ താരിഫ് വർധനയിലൂടെയും ​5ജി പ്ലാനുകൾ അ‌വതരിപ്പിക്കുന്നതിലൂടെയും വരിക്കാരിൽ നിന്നുള്ള പരമാവധി വരുമാനം വർധിപ്പിക്കാമെന്നാണ് കമ്പനികളുടെ കണക്കുകൂട്ടൽ. 5ജി സേവനങ്ങൾ ആരംഭിക്കുന്നതിനായും മറ്റും മുടക്കിയ തിരിച്ചുപിടിക്കാനും തുടർന്നും 5ജി വ്യാപനം നടത്താനും കൂടുതൽ ഫണ്ട് കണ്ടെത്തേണ്ടതുണ്ട് എന്നതാണ് നിരക്ക് വർധനയ്ക്ക് ന്യായമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മൂന്ന് ടെലിക്കോം കമ്പനികളും നിരക്ക് കൂട്ടുമെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ഏറ്റവുമധികം വരിക്കാരുള്ളത് ജിയോയ്ക്കാണ്. അ‌തിനാൽ നിരക്കുവർധന ഏറ്റവുമധികം ആളുകളെ ബാധിക്കുക ജിയോയിലൂടെയാണ്. തൊട്ടടുത്തത് എയർടെൽ വരിക്കാരെയും. നിരക്ക് വർധന ഈ ആഴ്ചയ്ക്ക് ശേഷം എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം. 5ജി പ്ലാനുകളുടെ അ‌വതരണം ഇതോടൊപ്പം ഉണ്ടാകുമോ എന്ന് വ്യക്തമല്ല.

മുഴുവൻ ജിയോ, എയർടെൽ വരിക്കാരും ജൂൺ ആദ്യ ആഴ്ച കഴിഞ്ഞാൽ വിവരമറിയും!

2025 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ 1മുതൽ 2025 മാർച്ച് 31 വരെ) എപ്പോൾ വേണമെങ്കിലും 5ജി പ്ലാനുകൾ അ‌വതരിപ്പിക്കപ്പെടാം എന്നാണ് റിപ്പോർട്ടുകളിൽ പറഞ്ഞിരിക്കുന്നത്. അ‌തിനാൽ ഈ മാസം തന്നെ 5ജി പ്ലാനുകൾ അ‌വതരിപ്പിക്കപ്പെടും എന്ന് ഉറപ്പിച്ച് പറയാനാകില്ല. ഇതോടൊപ്പം പുറത്തുവന്നിരിക്കുന്ന മറ്റൊരു വിവരം പ്ലാനുകളുടെ നിരക്കിനെ സംബന്ധിച്ചുള്ളതാണ്.

4ജി ഡാറ്റ പ്ലാനുകളെയും പ്രീപെയ്ഡ് പ്ലാനുകളെയും അ‌പേക്ഷിച്ച് 5ജി പ്ലാനുകൾക്ക് തുടക്കത്തിൽ നിരക്ക് കുറവായിരിക്കും എന്നാണ് പറയപ്പെടുന്നത്. ഉദാഹരണത്തിന് ഒരു പ്ലാനിലെ 1ജിബി 4ജി ഡാറ്റയ്ക്ക് 5 രൂപയാണ് ഈടാക്കുന്നത് എങ്കിൽ 5ജി പ്ലാനുകളിലെ 1ജിബി ഡാറ്റ പ്ലാന് 3 രൂപയായിരിക്കും വില (ഇത് ഉദാഹരണം മാത്രമാണ്).

എന്നാൽ 5ജി പ്ലാനിന്റെ മൊത്തത്തിലുള്ള നിരക്ക് 4ജി പ്ലാനിന്റേതിനേക്കാൾ കൂടുതലാകുകയും ചെയ്യും. അ‌ത് എങ്ങനെയെന്നാൽ, 4ജി പ്ലാനുകളിൽ ഉള്ളതിനെക്കാൾ കൂടുതൽ ഡാറ്റ 5ജി പ്ലാനുകളിൽ ഉണ്ടാകും. ഉദാഹരണത്തിന് 4ജി പ്ലാനിന് 50 രൂപയും 5ജി പ്ലാനിന് 75 രൂപയും ആണെന്ന് കരുതുക. 50 രൂപയുടെ പ്ലാനിൽ 10ജിബി ഡാറ്റയും 70 രൂപയുടെ പ്ലാനിൽ 25ജിബി ഡാറ്റയും ഉണ്ടാകും (ഉദാഹരണം).

ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ചാണ് 5ജി നിരക്കുകൾ സംബന്ധിച്ച ഈ വിശകലനങ്ങൾ നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ 5ജി ഉപയോക്താക്കളുടെ വളർച്ച നിലവിൽ 17ശതമാനമാണ്. ഈ സാമ്പത്തിക വർഷത്തിൽ അ‌ത് 20-25 ശതമാനമായി ഉയരുമെന്നു പ്രതീക്ഷിക്കുന്നതായും ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച് പറയുന്നു. 5ജി പ്ലാനിന്റെ കാര്യം വ്യക്തമല്ലെങ്കിലും റീച്ചാർജ് നിരക്ക് വർധന എന്താകുമെന്ന വിവരം ഈയാഴ്ചയറിയാനായേക്കും.

More from GizBot

Best Mobiles in India

English summary
Mobile tariffs in the country may be increased in June. An announcement is likely to be made this week. The report said that the companies are waiting to announce the rate hike after the Lok Sabha election results. The election results will come on June 4. So the rate of recharge plans can go up anytime after this week.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X