മൊബൈല്‍ ടവര്‍: മാസം ആയിരങ്ങള്‍ സമ്പാദിക്കാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

By Gizbot Bureau
|

ശമ്പളത്തിന് പുറമെ മാസം തോറും ചെറുതല്ലാത്ത ഒരു തുക കൂടി സമ്പാദിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്? നിങ്ങള്‍ ഏത് തൊഴില്‍ ചെയ്യുന്ന ആളായാലും ഇത് സാധിക്കും. എങ്ങനെയെന്നല്ലേ? മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ നിങ്ങളുടെ സ്ഥലം വാടകയ്ക്ക് കൊടുക്കുക.

 
മൊബൈല്‍ ടവര്‍: മാസം ആയിരങ്ങള്‍ സമ്പാദിക്കാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

എയര്‍ടെല്‍, റിലയന്‍സ് ജിയോ, വൊഡാഫോണ്‍ തുടങ്ങിയ കമ്പനികള്‍ നെറ്റ്‌വര്‍ക്ക് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ ദിവസവും ടവറുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ വരുന്ന ആറുമാസത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 45000 ടവറുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. മൊബൈല്‍ ടവറുകള്‍ നിര്‍മ്മിക്കുന്നതിന് വാടകയ്ക്ക് സ്ഥലം കൊടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂലമായ സാഹചര്യമാണെന്ന് ചുരുക്കം.

അപേക്ഷിക്കേണ്ട വിധം

അപേക്ഷിക്കേണ്ട വിധം

ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും സമീപിക്കുന്നതിന് മുമ്പ് അവരുടെ വിശ്വാസ്യത പരിശോധിച്ച് ഉറപ്പുവരുത്തുക. അല്ലാത്തപക്ഷം നിങ്ങള്‍ ചതിയില്‍പ്പെടാം. രജിസ്‌ട്രേഷന്‍ ഫീസ് എന്ന പേരില്‍ മുന്‍കൂറായി പണം വാങ്ങി കബളിപ്പിച്ച നിരവധി സംഭവങ്ങളുണ്ട്. അവിശ്വസനീയമായ വാഗ്ദാനങ്ങളുമായി വരുന്നവരെ സൂക്ഷിക്കുക. അത്തരം വിവരങ്ങള്‍ എത്രയും വേഗം അധികാരികളെ അറിയിക്കുകയും വേണം.

നിങ്ങളുടെ സ്ഥലം മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമാണെങ്കില്‍, രജിസ്‌ട്രേഷന്‍ ഫീസ്, നികുതി എന്നിവയുടെ പേരില്‍ മുന്‍കൂര്‍ പണം നല്‍കേണ്ട കാര്യമില്ല. കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ നിന്നുള്ള ആക്‌സസ് സര്‍വ്വീസ് ലൈസന്‍സും ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ 1 രജിസ്‌ട്രേഷനുമുള്ള കമ്പനികള്‍ക്കേ മൊബൈല്‍ ടവറുകളുടെ ഉടമകളാകാന്‍ കഴിയൂവെന്ന കാര്യം ഓര്‍മ്മിക്കുക.

അപേക്ഷ സമര്‍പ്പിക്കാനുള്ള ചില ലിങ്കുകള്‍ ചുവടെ:

അപേക്ഷ സമര്‍പ്പിക്കാനുള്ള ചില ലിങ്കുകള്‍ ചുവടെ:

http://www.industowers.com/landowners.php http://www.bharti-infratel.com/cps-portal/web/landowners_propose.html http://www.atctower.in/en/site-owners/existing-site-owners/index.thm

എങ്ങനെ സമീപിക്കണം?
 

എങ്ങനെ സമീപിക്കണം?

മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് സ്ഥലം നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ നേരിട്ട് കമ്പനികളുമായി ബന്ധപ്പെടുക. ഇന്‍ഡസ് ടവര്‍, ഭാരതി ഇന്‍ഫ്രാടെല്‍, Viom Ritl, അമേരിക്കന്‍ ടവര്‍ കോര്‍പ്പറേഷന്‍ മുതലായവ ഇത്തരത്തിലുള്ള കമ്പനികളാണ്.

കേന്ദ്രസര്‍ക്കാരിന്റെ വെബ്‌സൈറ്റുകളില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയും. സൈറ്റുകളില്‍ വസ്തുവിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി സ്ഥലപരിശോധനയ്ക്ക് കമ്പനികളെ ക്ഷണിക്കാവുന്നതാണ്. റേഡിയോ ഫ്രീക്വന്‍സി പരിശോധനയ്ക്ക് ശേഷി സ്ഥലം അനുയോജ്യമാണെങ്കില്‍ കമ്പനികള്‍ നിങ്ങളെ സമീപിക്കും. മറ്റ് പ്രശ്‌നങ്ങളില്ലെങ്കില്‍ ധാരണാപത്രം ഒപ്പിടാം.

അനുയോജ്യമായ സ്ഥലങ്ങള്‍

അനുയോജ്യമായ സ്ഥലങ്ങള്‍

2006-ല്‍ നിലവില്‍ വന്ന നിയമമനുസരിച്ച് ടവര്‍ സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങള്‍ ഇനിപ്പറയുന്നവയാണ്:

ആദ്യപരിഗണന നല്‍കുന്നത് വനപ്രദേശങ്ങള്‍ക്കാണ്. അത്തരം സ്ഥലങ്ങളില്‍ വസ്തുവുള്ളര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുകയില്ല.

മനുഷ്യവാസമുള്ള പ്രദേശത്തിന് അടുത്തല്ലാത്ത വസ്തുവിനാണ് രണ്ടാമത്തെ പരിഗണന.

ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തിന് സമീപം ടവര്‍ സ്ഥാപിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. തുറസ്സായ സ്ഥലത്ത് ടവര്‍ നിര്‍മ്മിക്കാന്‍ കഴിയുകയില്ല. സമീപത്ത് താമസിക്കുന്നവരില്‍ നിന്നുള്ള സമ്മതപത്രം ആവശ്യമാണ്.

ആശുപത്രികള്‍, വീടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ ചുറ്റളവില്‍ ടവര്‍ സ്ഥാപിക്കാന്‍ പാടില്ല.

ആവശ്യമായ രേഖകള്‍

സ്‌കൂള്‍ കെട്ടിടത്തിന് അടുത്താണ് ടവര്‍ സ്ഥാപിക്കുന്നതെങ്കില്‍, ബന്ധപ്പെട്ട സ്ഥാപനത്തില്‍ നിന്നുള്ള സ്ട്രക്ചറല്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്.

കെട്ടിടത്തിന്റെ ഉടമയും ടെലികോം ഓപ്പറേറ്ററും പ്രാദേശിക ഭരണകൂടത്തില്‍ (ഗ്രാമപഞ്ചായത്തുകള്‍/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍) നിന്ന് അനുമതി വാങ്ങണം. ടവര്‍ സ്ഥാപിക്കുന്നതിന് കെട്ടിട ഉടമ അനുമതി വാങ്ങിയിട്ടുണ്ടെന്ന് ഇതുവഴി ഉറപ്പിക്കാനാകും.

ടവര്‍ സ്ഥാപിക്കുന്നത് മൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് സമ്മതിച്ച് കെട്ടിട ഉടമ അല്ലെങ്കില്‍ മൊബൈല്‍ ഓപ്പറേറ്റര്‍ ഒപ്പിട്ടുനല്‍കുന്ന നഷ്ടപരിഹാര ഉടമ്പടി.

മാസം എത്ര രൂപ ലഭിക്കും?

സ്ഥലം, വസ്തുവിന്റെ ഉയരം, വസ്തുവിന്റെ വില എന്നിവയ്ക്ക് അനുസരിച്ച് വാടകയില്‍ വ്യത്യാസം വരും. 8000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം. മെട്രോ നഗരങ്ങളില്‍ അനുയോജ്യമായ സ്ഥലമുള്ളവര്‍ക്ക് ഇതില്‍ കൂടുതല്‍ തുക വാടകയായി ലഭിക്കും.

തുക സംബന്ധിച്ച് ധാരണയില്‍ എത്തിക്കഴിഞ്ഞാല്‍ അഞ്ച് വര്‍ഷത്തേക്ക് കരാര്‍ ഒപ്പിടുക. അഞ്ചുവര്‍ഷക്കാലം പ്രതിമാസം ഒരു നിശ്ചിത തുക വരുമാനമായി ലഭിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. കെട്ടിടത്തിന് മുകളില്‍ ടവര്‍ വയ്ക്കാന്‍ അനുവദിക്കുന്നവര്‍ക്ക് പ്രതിമാസ വാടകയ്ക്ക് പുറമെ സൗജന്യ കോളുകള്‍, ഇന്റര്‍നെറ്റ് മുതലായ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം.

കമ്പനി നിങ്ങളെ സമീപിച്ചാല്‍, നിങ്ങളുടെ സ്ഥലം മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമാണെന്നാണ് അര്‍ത്ഥം. അത്തരം സാഹചര്യങ്ങളില്‍ ധൈര്യമായി വില പേശാം. നല്ല വരുമാനം ഉറപ്പിക്കുകയും ചെയ്യാം.

Best Mobiles in India

Read more about:
English summary
Mobile Tower Installation: How to apply and start earning money

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X