മൊബൈല്‍ ഇടപാടുകള്‍ 2017-ഓടെ 200 കോടി....!

ലോകത്ത് മൊബൈലിലൂടെ ബാങ്കിങും ഇ കോഴ്‌സുമുള്‍പ്പെടെയുള്ള ഇടപാടുകള്‍ നടത്തുന്നവര്‍ 2017-ഓടെ 200 കോടി കവിയുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം 1.6 കോടി പേരാണ് ഓണ്‍ലൈന്‍ വഴി ഇടപാടുകള്‍ നടത്തുന്നതായി കണ്ടെത്തിയത്.

ഇന്ത്യ ലോകത്തെ രണ്ടാമത്തെ ഇന്റര്‍നെറ്റ് വിപണിയാകുമെന്ന വാര്‍ത്ത വന്ന ശേഷമാണ് ഈ വിവരമെത്തുന്നതെന്നത് ശ്രദ്ധേയമാണ്. ബാങ്ക് ഇടപാടുകള്‍, പണം അയയ്ക്കല്‍, സ്വീകരിക്കല്‍, സാധനങ്ങള്‍ വാങ്ങല്‍, ഇന്റര്‍നെറ്റ് അധിഷ്ഠിതമായ സേവനങ്ങള്‍ എന്നീ പ്രവര്‍ത്തനകള്‍ക്ക് ആളുകള്‍ കൂട്ടത്തോടെ ഡെസ്‌ക്ടോപില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണിലേക്ക് മാറുന്നതായി ബ്രിട്ടന്‍ ആസ്ഥാനമായ ഒരു കമ്പനിയാണ് കണ്ടെത്തിയത്.

മൊബൈല്‍ ഇടപാടുകള്‍ 2017-ഓടെ 200 കോടി....!

അഞ്ചുവര്‍ഷത്തിനുളളില്‍ ലോകത്താകെയുളള ഓണ്‍ലൈന്‍ ഇടപാടുകളില്‍ പകുതിയോളവും സ്മാര്‍ട്ട്‌ഫോണ്‍വഴിയാകുമെന്ന് ഈ കമ്പനിയുടെ റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. ഇതിനനുസരിച്ച് കമ്പനികളും ഉപയോക്താക്കളും തമ്മിലുളള നടപടിക്രമങ്ങള്‍ കുറച്ചുകൂടി ലളിതവും ലഘുവും ആക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

English summary
Mobile transaction users will touch 200 crores by 2017.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot