ഇന്ത്യന്‍ സാങ്കേതിക രംഗത്ത് ബി.ജെ.പി സര്‍ക്കാര്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തും

Posted By:

നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരാനിരിക്കുകയാണ്. അതിന്റെ പ്രതിഫലനങ്ങള്‍ സാമ്പത്തിക മേഘലയില്‍ കണ്ടുതുടങ്ങുകയും ചെയ്തു. എന്നാല്‍ സാങ്കേതിക രംഗത്ത് എന്തെല്ലാം മാറ്റങ്ങളാണ് വരുത്തുക.

ടെക്‌ലോകം ഉറ്റുനോക്കുന്നതും അതുതന്നെ. സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചുള്ള മോഡിയുടെ പ്രവര്‍ത്തനങ്ങളാണ് ഈ ചിന്തയ്ക്ക് ആക്കം കൂട്ടുന്നതും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ബി.ജെ.പിയും മോഡിയും പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു.

അതിലുപരിയായി പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ സാങ്കേതിക മേഘലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തമായ രൂപവും നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ബി.ജെ.പിയുടെ പ്രകടന പത്രിക അടിസ്ഥാനമാക്കി പാര്‍ട്ടി നടപ്പിലാക്കുമെന്ന് കരുതുന്ന സാങ്കേതിക രംഗത്തെ ചില പരിഷ്‌കാരങ്ങള്‍ പരിശോധിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗുജറാത്തിന്റെ വികസനത്തില്‍ പ്രധാന ഘടകമായിരുന്നു ഇ ഗവേര്‍ണന്‍സ്. ഭാവിയില്‍ ഇത് കൂടുതല്‍ വിജയകരമായി നടപ്പാക്കും എന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മോഡി . 'ജോബ്‌സ് ഇന്‍ GOG( ഗവണ്‍മെന്റ് ഓഫ് ഗുജറാത്ത്) എന്നപേരില്‍ പുതിയൊരു മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുകയും ചെയ്തു. ഭാവിയില്‍ എല്ലാ സംസ്ഥാനത്തേയും 10 വര്‍ഷത്തെ സര്‍ക്കാര്‍ ജോലി ഒഴിവു സംബന്ധിച്ച വിവിരങ്ങള്‍ ഇത്തരം ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കാനുള്ള പദ്ധതിയുടെ തുടക്കമാണ് ഇത്.

 

മോഡിയുടെ 3 ഡി ഹോളോഗ്രാം പ്രൊജക്ഷന്‍ കാംപയിന്‍ ബി.ജെ.പിയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. എന്നാല്‍ അതിലുപരിയായി ടെലികോം സെക്റ്ററില്‍ വലിയ മാറ്റങ്ങള്‍ക്ക് മോഡിസര്‍ക്കാര്‍ തുടക്കമിടുമെന്നാണ് കരുതുന്നത്. നിലവില്‍ വികസനത്തിന് വിഘാതമായി നില്‍ക്കുന്ന നയങ്ങളില്‍ മാറ്റം വരുത്തുകയും അതിലൂടെ കൂടുതല്‍ നിക്ഷേപകരെ ടെലികോം രംഗത്ത് കൊണ്ടുവരികയുമായിരിക്കും അതിലൊന്ന്. കൂടുതല്‍ നിലവാരമുള്ള ഇന്റര്‍നെറ്റും സെല്ലുലാര്‍ നെറ്റ്‌വര്‍ക്കുകളും ഉപയോക്താക്കള്‍ക്ക് ലഭ്യമാവാനും ഇത് സഹായകരമാകും.

 

15 വര്‍ഷംകൊണ്ടാണ് ഇന്ത്യന്‍ ഐ.ടി. സെക്റ്റര്‍ 100 ബില്ല്യന്‍ ഡോളര്‍ വ്യവസായമായി മാറിയത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് 200 ബില്ല്യന്‍ ഡോളര്‍ ആകുമെന്നും കരുതുന്നു. എന്നാല്‍ അതിന് ഇനിയും അടിസ്ഥാന സൗകര്യങ്ങള്‍ കുടുതലായി വികസിപ്പിക്കേണ്ടതുണ്ട്. മോഡി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നത്.

 

ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്ന് മോഡി ഏറെക്കാലമായി പറയുന്ന കാര്യമാണ്. ഇതിനുള്ള സാഹചര്യം ഒരുക്കാനായിരിക്കും പുതിയ സര്‍ക്കാര്‍ പ്രധാനമായും ശ്രമിക്കുക. വ്യവസായങ്ങള്‍ക്ക് വേഗത്തില്‍ ഭൂമി ലഭ്യമാക്കുക, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ആഭ്യന്തര സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ് നിര്‍മാതാക്കള്‍ക്ക് അനുകൂലമായ നടപടികളും കൂടുതലായി പ്രതീക്ഷിക്കാം. ഇത് ഉ്പന്നങ്ങള്‍ക്ക് വില കുറയാനും കാരണമാകും.

 

ആകാശ് ടാബ്ലറ്റുകള്‍ പുറത്തിറക്കാന്‍ കഴിയാത്തതിന്റെ പേരില്‍ മുന്‍ മന്ത്രി കപില്‍ സിബലിനെ പലതവണ വിമര്‍ശിച്ച വ്യക്തിയാണ് നരേന്ദ്രമോഡി. അതുകൊണ്ടുതന്നെ മോഡി സര്‍ക്കാറിന്റെ കാലത്ത് ഇത് യാദാര്‍ഥ്യമാവുമെന്ന് പ്രതീക്ഷിക്കാം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot