ഗുജറാത്ത് സര്‍ക്കാറിന്റെ വെബ്‌സൈറ്റ് മോഡി ആരാധകന്‍ ഹാക് ചെയ്തു

Posted By:

അരാധന അിരകടന്നാല്‍ ചിലപ്പോള്‍ അക്രമമായി മാറാറുണ്ട്. അത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസം ഗുജറാത്തില്‍ സംഭവിച്ചത്. മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോഡിയോടുള്ള ആരാധന മൂത്ത ഒരാള്‍ ഗുജറാത്ത് സര്‍ക്കാറിന്റെ വെബ് സൈറ്റ് ഹാക്‌ചെയ്തു. www.gujaratidirectory.com എന്ന സൈറ്റാണ് ഹാക് ചെയ്തത്.

ഗുജറാത്ത് സര്‍ക്കാറിന്റെ വെബ്‌സൈറ്റ് മോഡി ആരാധകന്‍ ഹാക് ചെയ്തു

എന്തായാലും ഹാക്കര്‍ക്ക് ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ല. ഹാക് ചെയ്ത വെബ്‌സൈറ്റില്‍ മോഡിയുടെ വലിയൊരു ചിത്രവും അതിനൊപ്പം താന്‍ നരേന്ദ്രമോഡിയുടെ ആരാധകനാണെന്നും താങ്കള്‍ അടുത്ത പ്രധാനമന്ത്രിയാണെന്നും ( "Narendra Modi fan, Hacker Spider, U R next PM") എഴുതിവച്ചു. സ്‌പൈഡര്‍ എന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിച്ചത്.

ഹാക് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കകം അധികൃതര്‍ അത് തിരിച്ചുപിടിക്കുകയും ചെയ്തു. സംസ്ഥാനത്തെ ഐ.ടി. വ്യവസായം സംബന്ധിച്ച വിവരങ്ങളാണ് സൈറ്റില്‍ ഉണ്ടായിരുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot