ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ സെര്‍ച് ചെയ്യപ്പെട്ട രാഷ്ട്രീയ നേതാവ്; നരേന്ദ്രമോഡി വീണ്ടും ഒന്നാമത്

Posted By:

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ ഓണ്‍ലൈനിലും രാഷ്ട്രീയം സജീവമായിരിക്കുകയാണ്. വിവിധ രാഷ്ട്രീയ നേതാക്കളെ കുറിച്ച് കൂടുതല്‍ അറിയാന്‍ എല്ലാവരും ആശ്രയിക്കുന്നത് വെബ്‌സൈറ്റുകളെയാണ്.

സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ബ്ലോഗ്‌വര്‍ക്‌സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട് പ്രകാരം ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയാണ് ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട രാഷ്ട്രീയ നേതാവ്. ഒക്‌ടോബറിലെ കണക്കു പ്രകാരമാണിത്.

ഏറ്റവും കൂടുതല്‍ സെര്‍ച് ചെയ്യപ്പെട്ട രാഷ്ട്രീയ നേതാവ് നരേന്ദ്രമോഡി

ബ്ലോഗ്‌വര്‍ക്‌സ് മുന്‍പ് പുറത്തിറക്കിയ റിപ്പോട്ടിലും മോഡിതന്നെയായിരുന്നു ഒന്നാമന്‍. നരേന്ദ്രമോഡിയുടെ പാറ്റ്‌നയിലെ തെരഞ്ഞെടുപ്പു യോഗവും യോഗസ്ഥലത്തുണ്ടായ സ്‌ഫോടനവുമെല്ലാമാണ് മോഡിയെ ഓണ്‍ലൈനില്‍ താരമാക്കിയത്.

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയാണ് പട്ടികയില്‍ രണ്ടാമതുള്ളത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി എന്നിവരാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്.

അതേസമയം സെപ്റ്റംബറിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തത്തില്‍ രാഷ്ട്രീയക്കാര്‍ക്കു വേണ്ടിയുള്ള സെര്‍ച്ചില്‍ 23 ശതമാനം കുറവുവന്നതായും ബ്ലോഗ്‌വര്‍ക്‌സ് അറിയിച്ചു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot