500 ദശലക്ഷത്തിലധികം ഇന്ത്യക്കാർ ഇപ്പോൾ സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നു

|

സ്മാർട്ഫോൺ എപ്പോഴും കയ്യിൽ കൊണ്ടുനടക്കുന്ന കാഴ്ചയാണ് ഇപ്പോൾ നമുക്ക് ചുറ്റും നോക്കുമ്പോൾ കാണുവാൻ സാധിക്കുന്നത്. ബ്രൗസിങ്ങും കോളും മെസേജിങ്ങുമൊക്കെയായി മണിക്കൂറുകളാണ് നമ്മൾ സ്മാർട്ഫോണിൽ ചിലവിടുന്നത്. ഏതാണ്ട് 50 കോടിയിലധികം പേരാണ് ഇന്ത്യയിൽ ഇപ്പോൾ സ്മാർട്ഫോൺ ഉപയോഗിക്കുന്നത്. 2018-ലെ കണക്കനുസരിച്ച് 15 ശതമാനം വർധനവാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഈ വർധിച്ച ഫോൺ ഉപയോഗത്തിന് കാരണം ഷവോമി, റിയൽമി തുടങ്ങിയ ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡുകളാണ്. കുറഞ്ഞ വിലയിൽ ഫോണുകൾ ഇറക്കാൻ തുടങ്ങിയതോടെയാണ് ഈ മാറ്റം എന്നാണ് നിരീക്ഷണം.

സ്മാർട്ഫോൺ ഉപയോക്താക്കൾ
 

മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ടെകാർക്കിന്റെ കണക്കനുസരിച്ച്, 2019 ഡിസംബറിൽ ഇന്ത്യയിൽ 50.22 ദശലക്ഷം സ്മാർട്ഫോൺ ഉപയോക്താക്കളാണുണ്ടായിരുന്നത്. അതായത് 77 ശതമാനം ഇന്ത്യക്കാരും ഇപ്പോൾ സ്മാർട്ഫോണുകളിലൂടെ ബ്രോഡ്ബാൻഡ് ഉപയോഗിക്കുന്നു. രാജ്യത്തെ സ്മാർട്ഫോൺ വിപണിയിൽ ഒന്നമത് സൗത്ത് കൊറിയൻ സ്മാർട്ഫോൺ നിർമ്മാതാക്കളായ സാംസങ് ആണ്. 34 ശതമാനം സാംസങ് ഫോണുകളാണ് ഇന്ത്യയിലുള്ളത്. ചൈനീസ് ബജറ്റ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ ഫോണുകൾ 20 ശതമാനവും വിവോയുടെ ഫോണുകൾ 11 ശതമാനവും ഓപ്പോയുടേത് 9 ശതമാനവുമാണ്.

സാംസങ്

അയ്യായിരം രൂപയ്ക്ക് താഴെയുള്ള എൻട്രി സെഗ്മെന്റിൽ ഓപ്‌ഷനുകളുണ്ടെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ 5,001 രൂപ മുതൽ 10,000 രൂപയുടെ ബേസിക് സെഗ്മെന്റിലെ ഹാൻഡ്‌സെറ്റുകൾ വാങ്ങി സ്മാർട്ഫോൺ ഉപയോഗം തുടങ്ങാനാണ് താൽപര്യപ്പെടുന്നത്. കഴിഞ്ഞ വർഷം യൂസർ ബേസിൽ വർദ്ധനവുണ്ടാക്കിയതിൽ റിയൽമി, വിവോ, വൺപ്ലസ് എന്നീ സ്മാർട്ഫോൺ ബ്രാൻഡുകളാണ്. റിയൽമി തങ്ങളുടെ യൂസർ ബേസ് 49 ശതമാനം വർദ്ധിപ്പിച്ചപ്പോൾ വിവോ 44 ശതമാനവും, വൺപ്ലസ് 41 ശതമാനമാണ് യൂസർ ബേസ് കൂട്ടി. മറ്റ് പ്രമുഖ ബ്രാൻഡുകളായ സാംസങ്, ഷവോമി, ഓപ്പോ 9 ശതമാനം, 25 ശതമാനം, 36 ശതമാനം എന്നിങ്ങനെയാണ് 2019 ൽ യൂസർ ബേസിൽ വർദ്ധനവുണ്ടാക്കിയത്.

എൽ.ടി.ഇ നെറ്റ്‌വർക്കുകൾ

നല്ല വ്യക്തതയുള്ളതും കയ്യിലൊതുങ്ങുന്ന വിലയിലുള്ള സ്മാർട്ഫോണുകൾ, ഓൺലൈൻ, ഓഫ്‌ലൈൻ ചാനലുകളുടെ വ്യാപനം, വർധിച്ച 5G/എൽ.ടി.ഇ നെറ്റ്‌വർക്കുകൾ എന്നിവയാണ് സ്മാർട്ഫോൺ യൂസർമാരുടെ എണ്ണം വർധിക്കാനുള്ള പ്രധാന കാരണം എന്നാണ് ടെകാർക്കിന്റെ ഫൗണ്ടറും ചീഫ് അനലിസ്റ്റുമായ ഫൈസൽ കാവൂസ പറയുന്നത്. സ്മാർട്ഫോൺ കമ്പനികളുടെ അടുത്ത ലക്ഷ്യം നിലവിലുള്ള ഉപഭോക്താക്കളിൽ നിന്ന് സ്ഥിരമായി വരുമാനം നേടാൻ കഴിയുന്ന സേവനങ്ങൾ വർദ്ധിപ്പിക്കുക എന്നതായിരിക്കും എന്നാണ് ടെക്ആർക്ക് വ്യക്തമാക്കുന്നത്.

മൊബൈല്‍ ഇന്റര്‍നെറ്റ്
 

സ്മാർട്ഫോൺ ഉപയോഗത്തോടൊപ്പം ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗവും വർധിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രതിമാസ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ലോക ശരാശരിയേക്കാള്‍ അധികമാണ് ഇന്ത്യക്കാരുടെ ഉപയോഗമെന്ന് ടെലികോം റെഗുലേറ്ററി അതോററ്റി (ട്രായി) ഒരു റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ട്രായ് പുറത്ത് വിട്ട കണക്ക് പ്രകാരം ഒരു ഇന്ത്യക്കാരന്റെ ശരാശരി ഇന്റര്‍നെറ്റ് ഉപയോഗം 9.73 ജിബിയാണ്. എന്നാല്‍ ആഗോളതലത്തില്‍ ഇത് 4 ജിബിയാണ്. 2016-ല്‍ 4ജിയുടെ കടന്നുവരവോടെയാണ് ഇന്ത്യന്‍ ടെലികോം മേഖലയില്‍ വലിയ മാറ്റങ്ങൾ സംഭവിച്ചത് എന്നാണ് ട്രായി മുൻപ് വിശദികരിച്ചത്.

Most Read Articles
Best Mobiles in India

English summary
Over 500 million Indians are now using smartphones, a 15 percent increase from 2018 primarily due to brands like Xiaomi and Realme that continue to bring new users to the ecosystem, a new report said on Thursday. According to market research firm techARC, India had 502.2 million smartphone users as of December 2019, which means over 77 percent of Indians are now accessing wireless broadband through smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X