പ്രിയങ്ക ചോപ്ര ഏറ്റവും 'അപകടകാരിയായ' ഇന്ത്യന്‍ സെലിബ്രിറ്റി

Posted By:

ഓണ്‍ലൈനില്‍ ഏറ്റവും അപകടകാരിയായ ഇന്ത്യന്‍ സെലിബ്രിറ്റി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. എന്നുകരുതി വ്യക്തിപരമായി ഇവരൊരു കുഴപ്പക്കാരിയാണെന്നു കരുതണ്ട. ഇന്റര്‍നെറ്റില്‍ പ്രിയങ്കചോപ്രയെ തെരയുമ്പോള്‍ വൈറസ് പടര്‍ത്തുന്ന സൈറ്റുകളിലേക്കു എത്തിപ്പെടാനുള്ള സാധ്യത കുടുതലാണെന്നുമാത്രം.

McAfee നടത്തിയ സര്‍വേ പ്രകാരമാണ് പോണ്‍ സ്റ്റാര്‍ സണ്ണിലിയോണിനെ പിന്തള്ളി പ്രിയങ്ക ചോപ്ര ഏറ്റവും അപകടകാരിയായത്. ബോളിവുഡ് സൂപ്പര്‍ താരങ്ങളാല ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനുമാണ് തൊട്ടുപിന്നിലുള്ളത്.

ഹാക്കര്‍മാരാണ് ഈ സെലിബ്രിറ്റികളുടെ പേരു ദുരുപയോഗം ചെയ്യുന്നത്. ലിങ്കുകളിലും സെര്‍ച് ടാഗുകളിലും സെലിബ്രിറ്റികളുടെ പേരുള്‍പ്പെടുത്തുകയും അതുവഴി ആളുകളെ അപകടകരമായ സൈറ്റുകളിലേക്കു നയിക്കുകയുമാണ് ഹാക്കര്‍മാര്‍ ചെയ്യുന്നത്.

ഒരിക്കല്‍ അത്തരം സൈറ്റുകളില്‍ പ്രവേശിച്ചാല്‍ നിങ്ങളുടെ പി.സിയിലെ വിവരങ്ങള്‍ ഹാക് ചെയ്യാനും സാധിക്കും. MxAfee- തയാറാക്കിയ പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ള ഇന്ത്യന്‍ സെലിബ്രിറ്റികള്‍ ആരെല്ലാമെന്നു ചുവടെ കൊടുക്കുന്നു.

പ്രിയങ്ക ചോപ്ര ഏറ്റവും 'അപകടകാരിയായ' ഇന്ത്യന്‍ സെലിബ്രിറ്റി

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot