സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ നരേന്ദ്രമോഡി ഒന്നാമന്‍

Posted By:

ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട രാഷ്ട്രീയ നേതാവ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. തൊട്ടുപിന്നില്‍ ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനിയും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും.

രക്ഷാബന്ധന്‍ ചിത്രങ്ങള്‍ അയയ്ക്കു, സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനമായി നേടു

ബ്ലോഗ്‌വര്‍ക്ക്‌സ് എന്ന വെബ്‌സൈറ്റ് നടത്തിയ പ്രതിമാസ സര്‍വേയിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖര്‍ സോഷ്യല്‍ സൈറ്റുകളില്‍ എങ്ങനെ നിറഞ്ഞു നില്‍ക്കുന്നു എന്ന് കണ്ടെത്തിയിരിക്കുന്നത്. ജൂണമാസത്തിലെ സര്‍വെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

സര്‍വെ പ്രകാരം ആദ്യ സ്ഥാനങ്ങളിലുള്ള നേതാക്കള്‍..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Narendra Modi

മെയ്, ജൂണ്‍ മാസങ്ങളില്‍ നരേന്ദ്രമോഡി തന്നെയാണ് ഫേസ് ബുക്കിലും ട്വിറ്ററിലും ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട നേതാവ്.

 

L.K. Advani

മെയ് മാസത്തില്‍ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന അദ്വാനി ജൂണില്‍ രണ്ടാം സ്ഥാനത്തെത്തി.

 

Rahul Gandhi

മെയ് മാസത്തില്‍ പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടില്‍ നാലാം സ്ഥാനത്തായിരുന്ന രാഹുല്‍ ഗാന്ധി ജൂണില്‍ ഒരു പടികൂടി കടന്ന് മൂന്നിലെത്തി.

 

Nithish Kumar

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് നാലാമത്. ആദ്യമായാണ് ഇദ്ദേഹം ആദ്യ അഞ്ചില്‍ ഇടം നേടുന്നത്.

 

Sonia Gandhi

കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അഞ്ചാമതായി.

 

Manmohan singh

കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു

 

Arvind Kejriwal

ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ഏഴാം സ്ഥാനത്താണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot