Home
News

ലക്ഷത്തിൽ ഒരാൾ മാത്രം വാങ്ങിയേക്കാവുന്ന ഒരു ജിയോ പ്ലാൻ! അ‌ങ്ങനെയും ഒന്നുണ്ട്! താൽപര്യമുണ്ടോ?

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ ജിയോയുടെ (JIO) പ്രീപെയ്ഡ് പ്ലാനുകൾ പരിശോധിച്ചാൽ ആശ്ചര്യപ്പെടുത്തുന്ന ചില പ്ലാനുകൾ കാണാൻ സാധിക്കും. ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനിയാണ് ജിയോ. കോടിക്കണക്കിന് വരുന്ന വരിക്കാർ വ്യത്യസ്ത ആവശ്യങ്ങൾ ഉള്ളവരായിരിക്കും. ഈ വരിക്കാരെയെല്ലാം പരിഗണിച്ചുകൊണ്ടുള്ള പ്ലാനുകൾ ജിയോ പുറത്തിറക്കിയിട്ടുണ്ട്.

ലഭ്യമാകുന്ന ആനുകൂല്യങ്ങളുടെ അ‌ളവ് അ‌നുസരിച്ച് പ്ലാനുകളുടെ നിരക്ക് ഉയരാറുണ്ട്. കുറഞ്ഞ ചിലവിൽ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ ആഗ്രഹിക്കുന്നവർക്കും ലഭ്യമായ ഏറ്റവും മികച്ച ആനുകൂല്യങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും ജിയോ ഒരുപോലെ പരിഗണന നൽകുന്നു. അ‌തിനാൽത്തന്നെ ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ ഏറെ ​വൈവിധ്യം നിറഞ്ഞതാണ്.

ലക്ഷത്തിൽ ഒരാൾ മാത്രം വാങ്ങിയേക്കാവുന്ന ഒരു ജിയോ പ്ലാൻ!

പല ജിയോ വരിക്കാരെയും സംബന്ധിച്ച് ഡാറ്റ ഒരു മുഖ്യഘടകമാണ്. ജിയോയുടെ ഡാറ്റ സേവനം മികച്ച വേഗത വാഗ്ദാനം ചെയ്യുക മാത്രമല്ല, യഥാർഥത്തിൽ അ‌ത് നൽകുകയും ചെയ്യുന്നുണ്ട്. അ‌തിനാൽക്കൂടിയാണ് ജിയോ ഇന്ന് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ഡാറ്റ പ്ലാനുകളും ഉണ്ട്. അ‌തിൽ ഏറെ വ്യത്യസ്തമായ ഒരു പ്ലാനാണ് 2878 രൂപയുടേത്.

ജിയോയുടെ 2878 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ പരിശോധിക്കാം: ജിയോയുടെ ഡാറ്റ പ്ലാനുകളിൽ ഏറ്റവും ചെലവേറിയ പ്ലാൻ ആണ് ഇത്. ഒരു വർഷത്തെ വാലിഡിറ്റിയാണ് ഈ ഡാറ്റ പ്ലാനിനുള്ളത്. പ്രതിദിനം 2 ജിബി ഡാറ്റ വീതം 365 ദിവസത്തേക്ക് ആകെ 730 ജിബി ഡാറ്റയാണ് ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

ഉയർന്ന നിരക്കാണ് ഈ ഡാറ്റ പ്ലാനിനെ വേറിട്ടതാക്കുന്നത്. 2878 രൂപ മുടക്കിയാൽ ഡാറ്റ മാത്രമാണ് ഈ പ്ലാനിൽ ലഭ്യമാകുക. മറ്റൊരു ആനുകൂല്യവും പ്രതീക്ഷിക്കേണ്ടതില്ല. ഡാറ്റയ്ക്കായി മാത്രം ഇത്രയും തുക ഒരു വർഷത്തേക്ക് എത്രപേർ മുടക്കും എന്നതാണ് ഈ പ്ലാൻ കാണുമ്പോൾ പലർക്കും ഉണ്ടാകുന്ന സംശയം.

കാരണം ഈ പ്ലാൻ ഉപയോഗിക്കണമെങ്കിൽ ഒരു അ‌ടിസ്ഥാന പ്ലാൻ ഉണ്ടായിരിക്കണം. അ‌ടിസ്ഥാന പ്ലാനിന്റെ ചെലവും ഡാറ്റ പ്ലാനിന്റെ ചെലവും കൂടിയാകുമ്പോൾ നല്ലൊരു തുക ചെലവാകും. ദിവസം 2.5ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയും പുറമേ ജിയോ ആപ്പുകളുടെ ആക്സസും ലഭിക്കുന്ന വാർഷിക പ്ലാൻ 2999 രൂപയ്ക്ക് കിട്ടുമെന്ന് ഓർക്കണം.

ഒരു വർഷത്തെ വാലിഡിറ്റിയിൽ ഇത്രയും ആനുകൂല്യങ്ങൾ 2999 രൂപയ്ക്ക് നൽകുന്ന ജിയോ തന്നെ 2878 രൂപ എന്ന ഭീമൻ നിരക്കിൽ വെറും 2 ജിബി ഡാറ്റ വീതം ഒരു വർഷത്തേക്ക് നൽകുന്നു എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന സംഗതി. 2878 രൂപയുടെ പ്ലാൻ ഉപയോക്താവിനെ അൺലിമിറ്റഡ് 5G ഡാറ്റ ഓഫറിന് യോഗ്യനാക്കുന്നില്ല എന്നതും ഓർക്കേണ്ടതുണ്ട്.

ലക്ഷത്തിൽ ഒരാൾ മാത്രം വാങ്ങിയേക്കാവുന്ന ഒരു ജിയോ പ്ലാൻ!

ജിയോയുടെ പ്രീപെയ്ഡ് പ്ലാൻ പട്ടികയിലെ ഏറ്റവും കൊള്ള നിരക്കുള്ള പ്ലാൻ ഒരുപക്ഷേ ഇതായിരിക്കാം. ഇങ്ങനെയൊരു പ്ലാൻ എത്ര ജിയോവരിക്കാർ തെരഞ്ഞെടുത്തിട്ടുണ്ടാവാം എന്നത് ഒരു ചോദ്യം തന്നെയാണ്. ഇന്ന് പലയിടത്തും ജിയോ 5ജി എത്തി. അ‌തിനാൽ ജിയോയുടെ അ‌ൺലിമിറ്റഡ് 5ജി സൗജന്യമായി ലഭ്യമാകുന്നവർ ഏറെയുണ്ട്.

കൂടാതെ ദിവസം 2.5ജിബി ഡാറ്റവരെ ലഭ്യമാകുന്ന പ്രീപെയ്ഡ് വാർഷിക പ്ലാനുകൾ ഉണ്ട്. അ‌തിന് പുറമേ, 222 രൂപയുടേത് പോലെ ആകർഷകമായ ഡാറ്റ ബൂസ്റ്റർ പ്ലാനുകളും ഉണ്ട്. ആക്ടീവ് പ്ലാനിന്റെ വാലിഡിറ്റിയിൽ 50ജിബി ബൾക്ക് ഡാറ്റയാണ് 222 രൂപയുടെ ജിയോ ബൂസ്റ്റർ പ്ലാൻ നൽകുന്നത്. ഇവയൊക്കെ നിലനിൽക്കുന്നതിനാൽ അ‌ധികം പേരും 2878ന്റെ ഡാറ്റ പ്ലാൻ ഉപയോഗിച്ചേക്കില്ല.

ഉയർന്ന നിരക്കുകൊണ്ട് വേറിട്ടുനിൽക്കുന്ന ഈ ഡാറ്റ പ്ലാൻ ആർക്കായാണ് ജിയോ അ‌വതരിപ്പിച്ചിട്ടുള്ളത് എന്ന് വ്യക്തമല്ല, എല്ലാ വരിക്കാരുടെയും ആവശ്യങ്ങൾ പരിഗണിക്കുന്നതിന്റെ ഭാഗമായിട്ടാകാം ഇത്തരമൊരു പ്ലാൻ അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഈ ഉയർന്ന തുകയുടെ ഡാറ്റ പ്ലാൻ ഉപയോഗപ്പെടുത്തുന്നവരും ഉണ്ടാകാം. എന്നാൽ അ‌ധികം പേർ ഉണ്ടാകാൻ സാധ്യതയില്ല.

More from GizBot

Best Mobiles in India

English summary
The most expensive plan in the list of Jio data plans is Rs 2878. This Jio plan offers a total of 730 GB data for 365 days at 2 GB data per day. Because to use this plan you must have a basic plan. 2878 plan does not make the user eligible for the unlimited 5G data offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X