കല്ലിനു വില ഏഴുകോടി; ഓണ്‍ലൈന്‍ ഷോപ്പിംഗിലെ 'വമ്പത്തരങ്ങള്‍'

By Bijesh
|

ഏഴുകോടി മുടക്കി ആരെങ്കിലും കരിങ്കല്ലു വാങ്ങുമോ?. പോട്ടെ ഒരു സെലിബ്രിറ്റിയോടൊപ്പം ഉച്ചഭക്ഷണം കഴിക്കാനായി മാത്രം കോടികള്‍ കളയുമോ?. എന്നാല്‍ അങ്ങനെ ചെയ്യുന്നവരുമുണ്ട്. ഓണ്‍ലൈന്‍ സറ്റോറുകളിലാണ് ഇത്തരം 'വന്‍ വില്‍പനകള്‍' നടക്കുന്നത്.

ആമസോണ്‍, ഇ ബേ തുടങ്ങിയ വന്‍കിട ഇ കൊമേഴ്‌സ് സൈറ്റുകളില്‍ നമ്മുക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത വിധത്തിലുള്ള ഉത്പന്നങ്ങളാണ് വില്‍പനയ്ക്കായി വച്ചിരിക്കുന്നത്.

പുരാവസ്തുക്കള്‍ മുതല്‍ വിമാനങ്ങളും കപ്പലുകളും എന്തിനധികം, അത്യാധുനിക നഗരങ്ങള്‍ വരെ ഈ സൈറ്റുകളിലൂടെ വാങ്ങാനാവും. പണത്തെ കുറിച്ച് ചിന്തിക്കരുതെന്നുമാത്രം.

ഇകൊമേഴ്‌സ് സൈറ്റുകളില്‍ ലഭ്യമായ ഏറ്റവും വിലക്കൂടിയ ചില ഉത്പന്നങ്ങള്‍ നോക്കാം.

Gulfstream jet

Gulfstream jet

ഓണ്‍ലൈനില്‍ നടന്ന ഏറ്റവും വലിയ വില്‍പനയ്ക്ക് ഗിന്നസ് റോക്കോഡില്‍ ഇടം നേടിയ വ്യക്തിയാണ് മാര്‍ക് ക്യൂബന്‍. ഗള്‍ഫ്‌സ്ട്രീം ജെറ്റ് 40 മില്ല്യന്‍ ഡോളറിനു വാങ്ങിയതാണ് ഇതിനു കാരണം.

 

vessel

vessel

405 അടി നീളമുള്ള ഉരു ഓണ്‍ലൈന്‍ സ്‌റ്റേറില്‍ വില്‍പനയ്ക്കു വച്ചിരുന്നു. 168 മില്ല്യന്‍ ഡോളര്‍ വിലപറഞ്ഞ വെസലിന് വിവിധ ഓഫറുകളും ഉണ്ടായിരുന്നു.

 

Time For Auction

Time For Auction

വസ്തുക്കള്‍ മാത്രമല്ല, സമയവും ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ വില്‍പനയ്ക്കുണ്ട്. ലോകപ്രശസ്ത വ്യവസായി വാറന്‍ബഫറ്റ് തന്നോടൊപ്പം ഉച്ചഭക്ഷണം കഴിക്കാനുള്ള അവസരമാണ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലേലത്തിനു വച്ചത്. 2.6 മില്ല്യന്‍ ഡോളറിനാണ് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തയാള്‍ ലേലം നേടിയത്.

 

A rock that looks like meat – $1.255 million

A rock that looks like meat – $1.255 million

വിശ്വസിക്കാന്‍ പ്രയാസമുണ്ടെങ്കിലും ബി.ബി.ക്യൂ പോര്‍കിനോടു രൂപസാദൃശ്യമുള്ള ഈ കല്ലിന് 1255000 ഡോളറാണ് വില പറഞ്ഞിരിക്കുന്നത്.

 

A town! – $1.77 million

A town! – $1.77 million

83 ഏക്കര്‍ വരുന്ന കാലിഫോര്‍ണിയയിലെ ബ്രിഡ്ജ്‌വില്ലെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ വില്‍പനയ്ക്കു വച്ച ആദ്യനഗരമാണ്. 1.77 കോടി ഡോളറാണ് ലഭിച്ചത്.

 

Albert

Albert

ടെക്‌സാസിലെ ആല്‍ബെര്‍ട് എന്ന നഗരവും ഇ ബേയില്‍ വില്‍പനയ്ക്കു വച്ചതാണ്. ബോബി കേവ് എന്നയാള്‍ 216000 ഡോളര്‍ നല്‍കിയാണ് വാങ്ങിയത്.

 

Barry Bonds's 715th home run ball – $220,100

Barry Bonds's 715th home run ball – $220,100

ബേസ്‌ബോള്‍ ഇഷ്ടപ്പെടുന്നവരെല്ലം ബാരി ബോണ്‍ഡിനെയും അറിയും. അദ്ദേഹത്തിന്റെ 715-ാമത് ഹോംറണ്‍ ബോള്‍ ഒരു കോടിയിലധികം രൂപയ്ക്കാണ് ഇബേയിലൂടെ വിറ്റത്.

 

Carving of James Dean and Elvis Presley

Carving of James Dean and Elvis Presley

പ്രമുഖ നടന്‍മാരായിരുന്ന ജെയിംസ് ഡീനിന്റെയും എല്‍വിസ് പ്രസ്ലിയുടെയും രൂപം കൊത്തിവച്ച ചിത്രങ്ങള്‍ 1.5 മില്ല്യന്‍ ഡോളറിനാണ് വിറ്റത്.

 

കല്ലിനു വില ഏഴുകോടി; ഓണ്‍ലൈന്‍ ഷോപ്പിംഗിലെ 'വമ്പത്തരങ്ങള്‍'
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X