Just In
- 3 hrs ago മടുത്തെങ്കിൽ കളഞ്ഞിട്ട് പോകണം! ഇൻസ്റ്റാ ഡിആക്ടിവേറ്റാക്കാൻ എളുപ്പവഴി ഇതാ..
- 5 hrs ago അടിച്ച് മോനെ! iPhone 15 പോക്കറ്റിലാക്കാൻ സുവർണ്ണാവസരം!
- 8 hrs ago ഒരു കല്ലിൽ മൂന്ന് മാങ്ങ! ഒറ്റ റീച്ചാർജിലൂടെ വീട്ടിലെ എല്ലാവർക്കും ഗുണം ചെയ്ത ജിയോ പ്ലാൻ
- 12 hrs ago വിഷു ബംപർ അടിച്ചാലും ഇല്ലെങ്കിലും ഈ ബിഎസ്എൻഎൽ ബംപർ പ്ലാനിൽ നേട്ടം ഉറപ്പാ! സംശയം ഉണ്ടേൽ ഇത് നോക്കൂ
Don't Miss
- Movies 'പഠനത്തിൽ പിന്നോട്ടായതുകൊണ്ടാണോ നൃത്തത്തിലേക്ക് പോയതെന്ന് ചോദിക്കുമായിരുന്നു, അന്ന് അമ്മയോട് കള്ളം പറഞ്ഞു'
- Sports IPL 2024: ജയിക്കാന്‍ 54 ബോളില്‍ 86, കൈയില്‍ 8 വിക്കറ്റ്; എന്നിട്ടും ആര്‍സിബി തോറ്റു! സംഭവിച്ചതെന്ത്?
- News തൃശൂര്‍ പൂരത്തിലെ പോലീസ് വീഴ്ച്ച: കമ്മീഷണര്‍ അങ്കിത് കുമാറിനെ സ്ഥലം മാറ്റും
- Finance ജോലിയിൽ നിന്ന് വിരമിക്കാറായോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക സുരക്ഷിതമായ വിശ്രമ ജീവിതം ആസ്വദിക്കാം
- Automobiles മോഡിഫൈ ചെയ്യുന്നതൊക്കെ നിങ്ങളുടെ ഇഷ്ടം, ഇൻഷുറൻസിൻ്റെ കാര്യത്തിൽ എട്ടിൻ്റെ പണി കിട്ടാതെ നോക്കണേ
- Lifestyle കറ്റാര്‍വാഴ ഹെയര്‍മാസ്ക് മുടിക്കുള്ള ദിവ്യൗഷധം; ഏത് മുടിക്കും ഇണങ്ങും, എല്ലാ പ്രശ്നങ്ങളും പരിഹരിക്കും
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന കണ്ടുപിടത്തങ്ങള്‍...!
സാങ്കേതിക ലോകത്തെ പുത്തന്‍ കുതിപ്പിനാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ട് സാക്ഷ്യം വഹിക്കുന്നത്. അമ്പരിപ്പിക്കുന്ന വേഗത്തിലാണ് ഈ നൂറ്റാണ്ടില്‍ സാങ്കേതിക വളരുന്നത്, അതുകൊണ്ട് തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മനുഷ്യന് സ്വപ്നം കാണാന്‍ വരെ ഭയപ്പെട്ടിരുന്ന കാര്യങ്ങളാണ് ഇന്ന് യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നത്.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മികച്ച കണ്ടുപിടുത്തങ്ങളെ പട്ടികപ്പെടുത്താനുളള ശ്രമമാണ് ചുവടെ. മനുഷ്യ ജീവിതം ഇത്രമാത്രം ആയാസ രഹിതവും വേഗതയുളളതുമാക്കാന് ഈ കണ്ടുപിടുത്തങ്ങള്ക്കുളള പങ്ക് ചെറുതല്ല.
സ്ലൈഡറിലൂടെ നീങ്ങുക.
1
മനുഷ്യന് പാട്ട് കേട്ടിരുന്ന മാര്‍ഗ്ഗത്തിന് വിപ്ലവാത്മകമായ മാറ്റമാണ് ഐപോഡ് കൊണ്ടുവന്നത്. ഈ ഡിവൈസിന്റെ വലിയ ഇന്റേണല്‍ സ്റ്റോറേജ് ശേഷി സിഡികളും, കാസറ്റ് ടേപുകളും കൊണ്ടു നടക്കുന്നത് നിരര്‍ത്ഥകമാണെന്ന് തെളിയിച്ചു.
2
മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ ആധിപത്യം ചോദ്യം ചെയ്ത ആദ്യ ബ്രൗസറാണിത്. ഇത് സൗജന്യവും ഏത് പ്ലാറ്റ്ഫോമിലും ഉപയോഗിക്കാവുന്നതും ആയതുകൊണ്ട് മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്വയര് ഇക്കോ സിസ്റ്റത്തില്‍ കെട്ടു പിണഞ്ഞ് കിടക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് ആശ്വാസ ദായകമാണ്.
3
വ്യത്യസ്ത രാജ്യങ്ങളിലെ ആളുകളുമായി ആശയവിനിമയം നടത്തുന്നതില്‍ വന്‍ മാറ്റങ്ങള്‍ക്കാണ് സ്കൈപ് തുടക്കം കുറിച്ചത്. സൗജന്യമായി വൈഫൈ വഴി മറ്റ് രാജ്യങ്ങളിലെ നിങ്ങളുടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സംസാരിക്കുന്നതിനും വീഡിയോ ചാറ്റ് നടത്തുന്നതിനു പോലും ഇതുകൊണ്ട് സാധിക്കുന്നു.
4
മൈസ്പേസ്, ബെബൊ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്ഫോമുകളുടെ വിജയത്തില്‍ നിന്ന് പടുത്തുയര്‍ത്തിയ ഫേസ്ബുക്ക് അതിന്റെ ലാളിത്യം കൊണ്ട് ജനപ്രിയതയില്‍ ഒന്നാമതാകുകയായിരുന്നു. 1.3 ബില്ല്യണ്‍ ആളുകളാണ് ഇന്ന് ഈ വെബ്സൈറ്റ് വഴി ബന്ധിക്കപ്പെട്ടിരിക്കുന്നത്.
5
മൂന്ന് മുന്‍ പേപാല്‍ ജീവനക്കാര്‍ 2005-ല്‍ ആരംഭിച്ച യൂട്യൂബ് ഇന്ന് ലോകത്തെ ഏറ്റവും ജനപ്രീതി നേടിയ വീഡിയോ പങ്കിടല്‍ വെബ്സൈറ്റാണ്. ലോകത്തെ ആര്‍ക്ക് വേണമെങ്കിലും എവിടെ നിന്നും ഇതിലൂടെ സൗജന്യമായി തങ്ങളുടെ വീഡിയോ പ്രക്ഷേപണം ചെയ്യാവുന്നതാണ്.
6
2000-ത്തിന്റെ തുടക്കത്തില്‍ സോണിയുടെ പ്ലേസ്റ്റേഷനും മൈക്രോസോഫ്റ്റിന്റെ എക്സ്ബോക്സും ഗെയിം കണ്‍സോള്‍ വിഭാഗത്തില്‍ കടുത്ത ഏറ്റുമുട്ടലുകള്‍ നടത്തിയപ്പോള്‍, വെര്‍ച്ച്യുല്‍ ഗെയിമുകള്‍ ശാരീരികമായും ഇഴുകിച്ചേര്‍ന്ന് കളിക്കാവുന്ന കണ്‍സോള്‍ അവതരിപ്പിച്ച് നിട്ടെന്ഡോ ശ്രദ്ധ നേടുകയുണ്ടായി.
7
സ്റ്റൈലസ് ഇല്ലാതെ കൈ വിരലുകള്‍ ഉപയോഗിച്ച് സ്മാര്‍ട്ട്ഫോണിന്റെ ടച്ച്സ്ക്രീന്‍ നിയന്ത്രിക്കാവുന്ന സാങ്കേതികതയ്ക്ക് ലോകമെങ്ങും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 500 മില്ല്യണ്‍ ഐഫോണുകളാണ് ആപ്പിള്‍ ഇതുവരെ അന്താരാഷ്ട്ര തലത്തില്‍ വിറ്റഴിച്ചത്.
8
ബിബിസിയുടെ ഇന്റര്‍നെറ്റ് ടിവി സേവനമായ ഐപ്ലയര് എത്തിയത് പൂര്‍ണ്ണമായി സിനിമകളോ ടിവി പ്രോഗ്രാമുകളോ സ്ട്രീം ചെയ്യുന്നത് തീരെ പ്രചാരമില്ലാത്ത സമയത്താണ്. പക്ഷെ ഇത് കുറഞ്ഞത് യുകെ-യിലെങ്കിലും ടിവി പരിപാടികള്‍ പ്രേക്ഷകരുടെ സൗകര്യത്തിന് അനുസരിച്ച് കാണുന്ന പ്രവണതയ്ക്ക് തുടക്കം കുറിച്ചു.
9
വിപണിയിലെ ഏറ്റവും ആദ്യത്തെ ഇ-റീഡറായിരുന്നില്ല കിന്ഡല്, പക്ഷെ ഇതിന്റെ വില കുറവും, ആമസോണിന്റെ ഓണ്‍ലൈന്‍ ഇബുക്ക് സ്റ്റോറുമായുളള മികച്ച സമന്വയവും ഈ ഡിവൈസിന് ജനപ്രിയമാക്കി.
10
ആപ്പിളിന്റെ ഐഫോണ്‍ 2007-ല്‍ എത്തിയപ്പോള്‍, വെറളി പിടിച്ച മറ്റ് മൊബൈല്‍ കമ്പനികള്‍ ഐഒഎസിനോട് കടപിടിക്കുന്ന ഒഎസിനായി ദാഹിക്കുകയായിരുന്നു. ക്യാമറകള്‍ക്ക് വേണ്ടി ഏത് പ്ലാറ്റ്ഫോമിലും പ്രവര്‍ത്തിപ്പിക്കാവുന്ന ഒഎസ് ആയാണ് ആന്‍ഡ്രോയിഡ് സൃഷ്ടിച്ചതെങ്കിലും, ഗൂഗിള്‍ 2005-ല്‍ ഇത് വാങ്ങിച്ച് മൊബൈല്‍ ഒഎസായി 2008-ല്‍ വിപണിയില്‍ എത്തിക്കുകയായിരുന്നു. ഇന്ന് ലോകത്താകമാനമുളള 80% മൊബൈലുകളിലും ആന്‍ഡ്രോയിഡ് ആണ് പ്രവര്‍ത്തിക്കുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470