മൊബൈല്‍ ഫോണ്‍ ചുരുട്ടി പോക്കറ്റിലിടാം, കമ്പ്യൂട്ടര്‍ കണ്ണടയായി കൊണ്ടുനടക്കാം!!!

Posted By:

ചുരുട്ടി മടക്കി പോക്കറ്റിലിടാവുന്ന സ്മാര്‍ട്ട് ഫോണ്‍ എങ്ങനെയുണ്ടാവുമെന്ന് സങ്കല്‍പിച്ചിട്ടുണ്ടോ, അല്ലെങ്കില്‍ കണ്ണട പോലെ വച്ചുനടക്കാവുന്ന കമ്പ്യൂട്ടര്‍? ഇനി റിമോട്ട് കണ്‍ട്രോള്‍ ആവശ്യമില്ലാത്ത ടി.വിയും ഡ്രൈവറില്ലാതെ ഓടുന്ന കാറും വന്നാലോ?. ഇതൊന്നും പകല്‍ സ്വപ്‌നങ്ങളോ സങ്കല്‍ പങ്ങളോ അല്ല. യാദാര്‍ഥ്യമായിക്കൊണ്ടിരിക്കുന്ന വസ്തുതകളാണ്. സാങ്കേതികവിദ്യയുടെ വികാസം അസാധ്യമെന്നു കരുതിയ പലതിനെയും സാധ്യമാക്കി. മനുഷ്യന്റെ ജീവിത സാഹചര്യങ്ങള്‍ തന്നെ മാറ്റിമറിച്ചു. ഒരോ കണ്ടുപിടുത്തങ്ങളും ഭാവിയിലേക്കുള്ള ഓരോ ചുവടുവയ്പാണ്.അതാതു കാലഘട്ടത്തില്‍ ഏറ്റവും മികച്ചതാവുകയും പിന്നീട് മറ്റുപല കണ്ടുപിടുത്തങ്ങള്‍ക്കും കാരണമാവുകയും ചെയ്ത നിരവധി കണ്ടെത്തലുകളുണ്ടായിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, വാഹനങ്ങള്‍ തുടങ്ങി സര്‍വസാധാരണമായ പലതും നിരവധി പരിണാമങ്ങള്‍ക്കു വിധേയമായാണ് ഇന്നത്തെ രീതിയിലെത്തിയത്. ഇപ്പോഴും ഈ വികാസം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ സാങ്കേതിക രംഗത്തെ വിപ്ലവത്തിനു കാരണമായ 10 ഗാഡ്ജറ്റുകള്‍ പരിചയപ്പെടാം

പുതിയ സ്മാര്‍ട് ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എക്കാലത്തേയും മികച്ച 10 ഇന്നൊവേറ്റീവ് ഗാഡ്‌ജെറ്റുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Microsoft's Kinect

മൈക്രോസോഫ്റ്റിന്റെ എക്‌സ് ബോക്‌സ് എന്ന വീഡിയോ ഗെയിം പരിചയമുള്ളവര്‍ക്ക് കൈനക്റ്റ് എന്താണെന്നറിയന്‍ പ്രയാസമുണ്ടാവില്ല. റിമോട് കണ്‍ട്രോളറിന്റെയോ മറ്റ് ഉപകരണങ്ങളുടെയോ സഹായമില്ലാതെ ഗെയിം നിയന്ത്രിക്കാമെന്നതാണ് കൈനെക്റ്റിന്റെ ഗുണം. എക്‌സ് ബോക്‌സ് 360 ശരീര ചലനങ്ങള്‍കൊണ്ടാണ് നിയന്ത്രിക്കുന്നത്. ഗെയിമില്‍ ഒരാളെ ഇടിക്കുണമെങ്കില്‍ നമ്മള്‍ വായുവില്‍ ഇടിക്കുന്നതായി കാണിച്ചാല്‍ മതി. കൈനെക്റ്റ്‌സിന്റെ ചുവടുപിടിച്ച് ഭാവിയില്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ ഇല്ലാത്ത ടി.വിയും കണ്ടുപിടിച്ചേക്കാം.

Walkman

സഞ്ചരിക്കുന്ന സംഗീതോപകരണം എന്ന് വേണമെങ്കില്‍ വാക്മാനെ വിളിക്കാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സംഗീതം കൂടെ കൊണ്ടുനടക്കാന്‍ ആദ്യമായി പഠിപ്പിച്ചത് ഈ ഉപകരണമാണ്. ഐ പോഡിന്റെ മുന്‍ഗാമിയാണ് വാക്മാന്‍

Google Glass

സാങ്കേതിക വിദ്യയുടെ വികാസത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഗൂഗിള്‍ ഗ്ലാസ്. ഹാന്‍ഡ് ഫ്രീ കമ്പ്യൂട്ടര്‍ എന്നു വേണമെങ്കില്‍ ഇതിനെ വിളിക്കാം. തലയില്‍ കണ്ണടപോലെ വച്ചു നടക്കാം ഈ കമ്പ്യൂട്ടര്‍. സ്മാര്‍ട് ഫോണിനു സമാനമായ ഒരു ഉപകരണമാണ് മോണിറ്ററായി പ്രവര്‍ത്തിക്കു. ശബ്ദം കൊണ്ട് കമാന്‍ഡുകള്‍ നല്‍കാന്‍ കഴിയുന്ന ഗൂഗിള്‍ ഗ്ലാസ് ഭാവിയില്‍ സണ്‍ഗ്ലാസ് പേലെയും ഉപയോഗിക്കാന്‍ കഴിഞ്ഞേക്കും.
.

The iPhone

സ്മാര്‍ട്ട് ഫോണുകളില്‍ ടച്ച് സ്‌ക്രീനും മറ്റു പരിഷ്‌കൃത രൂപങ്ങളും ആദ്യം കൊണ്ടുവന്നത് ഐ ഫോണാണ്. ഇതിന്റെ ചുവടുപിടിച്ചാണ് പിന്നീട് മറ്റു സ്മാര്‍ട്ട് ഫോണുകളും പരിഷ്‌കരിച്ചത്.

Google's self-driving car

ഇപ്പോഴും ഗൂഗിളിന്റെ പരീക്ഷണശാലയിലിരിക്കുന്ന ഒരു സങ്കല്‍പമാണ് തനിയെ ഓടുന്ന വാഹനം അഥവാ സെല്‍ഫ് ഡ്രൈവിംഗ് കാര്‍. ഇതു വിജയിക്കുകയാണെങ്കില്‍ ഒരു വിപ്ലവത്തിനു തന്നെയാണ് വഴിവയ്ക്കുക. റോഡപകടങ്ങള്‍ കുറയ്ക്കാനും സുരക്ഷിതമായ യാത്രയ്ക്കും ഏറെ സഹായകരമാകും.

The iPad

ഐ പാഡിനു മുമ്പും ടാബ്ലറ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും ഐ പാഡിനെ പോലെയായിരുന്നില്ല. ടാബ്ലറ്റുകള്‍ക്ക് ഒരു ഏകീകൃത മാതൃകയും മാനദണ്ഡങ്ങളും നല്‍കിയത് ഐ പാഡാണ്.

Solid state drives

മാക്ബുക്ക് ഓണ്‍ എയര്‍ അല്ലെങ്കില്‍ ഇന്‍ടെലിന്റെ അള്‍ട്രാബുക്ക് എന്നിവ മറ്റു ലാപ്‌ടോപുകളില്‍ നിന്നു വ്യത്യസ്തമാകുന്നത് വിലക്കൂടുതല്‍ കൊണ്ട് മാത്രമല്ല. വേഗതകൊണ്ടു കൂടിയാണ്. സോലിഡ് സ്‌റ്റേറ്റ് ഡ്രൈവ് എന്ന ഫ് ളാഷ് ബേസ്ഡ് സ്‌റ്റോറേജ് ഓപ്ഷനാണ് ഇതിനു സഹായിക്കുന്നത്. വില കുറഞ്ഞു കഴിഞ്ഞാല്‍ ഒരു പക്ഷേ ഭാവിയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ക്കു പകരം എസ്.എസ്.ഡി ആയിരിക്കും ഉപയോഗിക്കുക.

Cloud computing

ഓണ്‍ലൈന്‍ ഡാറ്റാ സ്‌റ്റോറേജ് സംവിധാനമാണ് ക്ലൗഡ് കമ്പ്യൂട്ടിംഗ്. ആപ്പിള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ സൗകര്യം നല്‍കുന്നുണ്ട്. മൊബൈല്‍ ഫോണില്‍ പോലും ഇന്റര്‍നെറ്റ് വ്യാപകമായ ഇക്കാലത്ത് ഏതു ഫയലും എവിടെവച്ചും ആക്‌സസ് ചെയ്യാന്‍ കഴിയും എന്നതാണ് ക്ലൗഡ് കമ്പ്യൂട്ടിംഗിന്റെ സൗകര്യം. എത്രവലിയ ഡാറ്റകളും ഇത്തരത്തില്‍ സ്‌റ്റോര്‍ ചെയ്യാന്‍ കഴിയും. മാത്രമല്ല ഏറ്റവും സുരക്ഷിതമായിരിക്കുകയും ചെയ്യും.

LTE phones

മൊബൈലില്‍ അതിവേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാനുള്ള സംവിധാനമാണ് എല്‍.ടി.ഇ അഥവാ ലോംഗ് ടേം എവല്യൂഷന്‍. ഇതും ഭാവിയില്‍ ഏറെ പ്രെയോജനം ചെയ്യുന്ന കണ്ടുപിടുത്തങ്ങളിലൊന്നാണ്

Bendable displays

മടക്കാവുന്ന മൊബൈല്‍ ഫോണുകള്‍ എങ്ങനെയുണ്ടാവും. സങ്കല്‍പിക്കാനാവുമോ. എങ്കിലിതാ മടക്കാവുന്ന ഡിസ്‌പ്ലെയുള്ള ഫോണുകള്‍ യാഥാര്‍ഥ്യമാവുന്നു. എല്‍.ജിയാണ് ഈ സംരംഭത്തിന് മുന്‍കൈ എടുക്കുന്നത്. ഭാവിയില്‍ മൊബൈല്‍ ചുരുട്ടി മടക്കി പോക്കറ്റിലിട്ടു നടക്കാനും സാധിച്ചേക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
മൊബൈല്‍ ഫോണ്‍ ചുരുട്ടി പോക്കറ്റിലിടാം, കമ്പ്യൂട്ടര്‍ കണ്ണടയായി കൊണ്ടുന

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot