ലോകത്തെ ഞെട്ടിച്ച 11 കുറ്റവാളികള്‍

Posted By:

സാങ്കേതിക രംഗം വളരുന്നതിനനുസരിച്ച് ഹൈടെക് തട്ടിപ്പും വര്‍ദ്ധിച്ചുവരികയാണ്്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യതകള്‍ ചോര്‍ത്തി തട്ടിപ്പ് നടത്തുന്ന ഹാക്കര്‍മാരും സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്ത് കോടികള്‍ സമ്പാദിക്കുന്ന കുബുദ്ധികളും ധാരാളമുണ്ട്. ഇല്ലാത്ത സ്ഥാപനത്തിന്‍െ പേരില്‍ വരെ കോടികള്‍ തട്ടിയെടുത്ത മിടുക്കരും നമ്മുടെ നാട്ടില്‍ ധാരാളം.

തട്ടിപ്പിലൂടെ ലോകത്തെ ഞെട്ടിച്ച 11 കുപ്രസിദ്ധര്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Shawn Hogan

ഓണ്‍ലൈന്‍ ഇലക്‌ട്രോണിക് മാര്‍ക്കറ്റായ ഇ ബേയെ തെറ്റിദ്ധരിപ്പിച്ച് 28 മില്ല്യന്‍ ഡോളര്‍ തട്ടിയെടുത്തതിനാണ് ഷോണ്‍ ഹോഗന്‍ പിടിയിലായത്. തന്റെ റഫറല്‍ ആഡുകള്‍ കണ്ട് ലക്ഷക്കണക്കിനു പേര്‍ ഇ ബേയില്‍ നിന്നു സാധനങ്ങള്‍ വാങ്ങുന്നുണ്ടെന്നു കാണിച്ചാണ് കമ്മിഷനായി ഇത്രവലിയ തുക അടിച്ചെടുത്തത്. കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇയാള്‍ക്ക് 20 വര്‍ഷത്തെ തടവുശിക്ഷയാണ് ലഭിച്ചത്.

Paul Devine

2010 വരെ ആപ്പിളിന്റെ ഗ്ലോബല്‍ സപ്ലൈ ചെയിന്‍ മാനേജരായിരുന്നു പോള്‍ ഡിവൈന്‍. പണം വാങ്ങി കമ്പനിയുടെ രഹസ്യങ്ങള്‍ ഏഷ്യന്‍ സപ്ലെയേഴ്‌സിനു കൈമാറിയതായി കണ്ടെത്തിയതോടെയാണ് ഡിവൈന്‍ സ്ഥാപനത്തില്‍ നിന്നു പുറത്തായത്. 23 കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ടത്. ഏകദേശം 2 മില്ല്യന്‍ ഡോളര്‍ പിഴയായി ഇയാള്‍ നല്‍കിയെന്നാണ് അറിയുന്നത്.

Edward Snowden

അടുത്തകാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് എഡ്വേഡ് സ്‌നോഡന്‍. യു.എസ്. ദേശീയ സുരക്ഷാ ഏജന്‍സിയായ എന്‍.എസ്.എയുടെയും സി.ഐ.എയുടെയും രഹസ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് സനോഡന്‍ ലോകത്തെ ഞെട്ടിച്ചത്. അമേരിക്കന്‍ ഗവണ്‍മെന്റ് കേസ് ചാര്‍ജ് ചെയ്തതോടെ റഷ്യയിലേക്കു കടന്ന സ്‌നോഡന്‍ ഇപ്പോള്‍ അവിടെ കഴിയുകയാണ്.

Samuel "Mouli" Cohen

ഇല്ലാത്ത കമ്പനിയുടെ പേരില്‍ നിക്ഷേപം വാങ്ങി കോടികള്‍ തട്ടിയ വ്യക്തിയാണ് സാമുവല്‍ കോഹെന്‍. ഇകാസ്റ്റ് എന്ന പേരില്‍ താന്‍ നടത്തുന്ന കമ്പനി ജ്യൂക്‌ബോക്‌സുകള്‍ നിര്‍മിക്കുന്നുണ്ടെന്നും മൈക്രോസോഫ്റ്റ് തന്റെ സ്ഥാപനത്തെ വാങ്ങാനൊരുങ്ങുകയാണെന്നും പറഞ്ഞാണ് നിക്ഷേപകരെ വലയിലാക്കിയത്. 22 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോഹന് ലഭിച്ചത്.

Albert Gonzalez

ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്ന് ആല്‍ബര്‍ട്ട് ഗോണ്‍സാലസ് എന്ന ഈ ഹാക്കറുടെ വകയാണ്. 2005-2007 കാലയളവില്‍ ഏകദേഹം 170 മില്ല്യണ്‍ ക്രെഡിറ്റ് കാര്‍ഡ്, എ.ടി.എം. കാര്‍ഡ് നമ്പറുകള്‍ ചോര്‍ത്തിയെടുത്താണ് ആല്‍ബെര്‍ട് കുപ്രശസ്തനായത്. 2010ല്‍ കോടതി ഇയാളെ 20 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു.

Marc Collins-Rector

ആദ്യത്തെ വീഡിയോ എന്റര്‍ടൈന്‍മെന്റ് സൈറ്റുകളിലൊന്നായ ഡിജിറ്റല്‍ എന്റര്‍ടൈന്‍മെന്റ് നെറ്റ്‌വര്‍ക്കിന്റെ സ്ഥാപകനാണ് മാര്‍ക് കോളിന്‍സ്. പ്രകൃതിവിരുദ്ധ സ്വഭാവത്തിന്റെ പേരിലാണ് മാര്‍ക് കോളിന്‍സ് കുപ്രസിദ്ധനായത്. പ്രായപൂര്‍ത്തിയാവാത്ത നിരവധി ആണ്‍കുട്ടികളെ ലൈംഗികബന്ധത്തിനുപയോഗിക്കുകയും കമ്പനിയിലെ മറ്റുള്ളവര്‍ക്കു കാഴ്ചവച്ചു എന്നുമാണ് കോളിന്‍സിനെതിരെ ചുമത്തിയ കുറ്റം. 33 മാസത്തെ ജയില്‍വാസമാണ് കോടതി ശിക്ഷിച്ചത്.

Hector Xavier Monsegur

ലുല്‍സെക് എന്ന ഹാക്റ്റിവിസം ഗ്രൂപ്പിന്റെ സ്ഥാപകനായാണ് ഹെക്റ്റര്‍ സേവ്യര്‍ മോണ്‍സിഗര്‍ അറിയപ്പെടുന്നത്. 2011-ല്‍ സോണി പിക്‌ചേഴ്‌സിന്റെ യൂസര്‍ അക്കൗണ്ടുകള്‍ ചോര്‍ത്തിയതും സി.ഐ.എയുടെ വെബ്‌സൈറ്റ് ചോര്‍ത്തിയതുമുള്‍പ്പെടെയുള്ള നിരവധി വന്‍കിട ഹാക്കിംഗുകളുടെ ഉത്തരവാദിത്വം ലുല്‍സെക് ഏറ്റെടുത്തിരുന്നു. 2012-ല്‍ അറസ്റ്റിലായ ഹെക്റ്റര്‍ പിന്നീട് എഫ്.ബി.ഐയുടെ ഇന്‍ഫോര്‍മറായി. 12 ക്രിമിനല്‍ കേസുകള്‍ ചാര്‍ജ്‌ചെയ്യപ്പെട്ട ഹെക്റ്റര്‍ സേവ്യറിന് 124 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിച്ചേക്കാം.

David Smith

മെലിസ്സ എന്ന ഇ മെയില്‍ വൈറസ് സൃഷ്ടിച്ചതിന്റെ പേരിലാണ് ഡേവിഡ് സ്മിത്ത് കുപ്രസിദ്ധനായത്. ഇ മെയില്‍ വഴി പ്രചരിച്ച ഈ വൈറസ് ലോകത്തെ നിരവധി കമ്പ്യൂട്ടറുകളെ നിശ്ചലമാക്കിയിരുന്നു. കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി സ്മിത്തിന് 20 മാസത്തെ ജയില്‍ വാസവും വലിയൊരു തുക പിഴയും വിധിച്ചു.

Raymond Bitar

അനധികൃത ഓണ്‍ലൈന്‍ പോക്കര്‍ കമ്പനി സ്ഥാപിച്ച റെയ്മണ്‍ഡ് ബിനാര്‍ അതിലൂടെ കണക്കില്‍ പെടാത്ത സമ്പാദ്യം വെളുപ്പിക്കാന്‍ ശ്രമിച്ചിരുന്നു. 2011 അനധികൃത ഓണ്‍ലൈന്‍ ഗാംബ്ലിംഗ് നടത്തിയെന്ന കുറ്റം ചുമത്തി കേസെടുത്തു. 35 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണ് ചുമത്തിയതെങ്കിലും ശാരീരികാസ്വസ്ഥ്യത്തിന്റെ പേരില്‍ കോടതി തടവുശിക്ഷ ഒഴിവാക്കി. പകരം 40 മില്ല്യണ്‍ ഡോളര്‍ പിഴയടക്കാന്‍ ശിക്ഷിച്ചു.

Jeffrey Scott Hawn

ടെക്‌സാസ് ആസ്ഥാനമായ അറ്റാച്ച്‌മേറ്റ് ഗ്രൂപ്പിന്റെ സി.ഇ.ഒ. ആയ ജെഫ്‌റി സ്‌കോട്ട് ഹോണ്‍ കുപ്രസിദ്ധനായത് മൃഗങ്ങളോടു കാണിച്ച ക്രൂരതയുടെ പേരിലാണ്. തന്റെ വളപ്പിലേക്ക് അതിക്രമിച്ചുകയറിയ നൂറുകണക്കിന് അമേരിക്കന്‍ ബഫല്ലോ എന്നറിയപ്പെടുന്ന മൃഗങ്ങളെ കൊല്ലുകയും അതിനായി ആളുകളെ വാടകയ്‌ക്കെടുക്കുകയും ചെയ്തു ജെഫ്‌റി സ്‌കോട്ട്. അയല്‍വാസികളുടെ വളര്‍ത്തുമൃഗങ്ങളാണ് ഇയാളുടെ വളപ്പില്‍ പ്രവേശിച്ചത്. 10 ദിവസത്തെ ജയില്‍ ശിക്ഷയും 160000 ഡോളര്‍ നഷ്ടപരിഹാരവുമാണ് കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്.

Aaron Swartz

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, എഴുത്തുകാരന്‍, ആക്റ്റിവിസ്റ്റ് തുടങ്ങിയ നിലകളില്‍ പേരെടുത്ത ആരോണ്‍ സ്വാര്‍ട്‌സ് അക്കാദമിക് ഫയലുകള്‍ ചോര്‍ത്തി ഹവാര്‍ഡ് റിസര്‍ച്ചര്‍ എന്ന മേല്‍വിലാസത്തില്‍ പ്രസിദ്ധപ്പെടുത്തിയതിനാണ് പിടിയിലായത്. ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ ലൈബ്രറികളിലൊന്നായ ജെ സ്‌റ്റോറില്‍ നിന്നാണ് ആരോണ്‍ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്തത്. 35 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ആരോണ്‍ സ്വാര്‍ട്‌സിന്റെ പേരില്‍ ചാര്‍ജ് ചെയ്തിരുന്നതെങ്കിലും ഈ വര്‍ഷം ജനുവരിയില്‍ അദ്ദേഹം ആത്മഹത്യചെയ്യുകയായിരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ലോകത്തെ ഞെട്ടിച്ച 11 കുറ്റവാളികള്‍

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot