സ്മാര്‍ട്ട്‌ഫോണില്ലെങ്കില്‍ ജീവിതമില്ല!

Posted By:

സ്മാര്‍ട്ട്‌ഫോണില്ലെങ്കില്‍ ജീവിതമില്ല!

സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാതെ ആളുകള്‍ക്ക് ജീവിക്കാന്‍ വയ്യാതായിരിക്കുന്നുവത്രെ.  ഒരു അമേരിക്കന്‍ ഗവേഷകന്‍ നടത്തിയ പഠനത്തിലാണ് രസകരമായ ഈ വിവരം പുറത്തു വന്നിരിക്കുന്നത്.  1,336 ആളുകള്‍ക്കിടയിലാണ് പഠനം നടത്തിയിരിക്കുന്നത്.  അതില്‍ 80 ശതമാനം ആളുകളും 21നും 40നും ഇടയില്‍ പ്രായമുള്ളവരാണ്.

ഇ-മെയിലുകള്‍ നോക്കാന്‍, ഫെയ്‌സ്ബുക്ക്, ട്യിറ്റര്‍, ഗൂഗിള്‍+ തുടങ്ങിയവയില്‍ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യാന്‍, അത്യാവശ്യ മെയിലുകള്‍ അയക്കാന്‍ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഇവരില്‍ കൂടുതലാളുകളും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത്.

ഇവരില്‍ 71 ശതമാനം ആളുകള്‍ ഗെയിമിംഗിനും, ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാനും അവരുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടത്രെ.  ദിവസേന വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി 13 തവണയെങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരാണ് ഇവയില്‍ 60 ശതമാനം ആളുകളും.

ഏറ്റവും രസകരമായ വസ്തുത ഭക്ഷണം കഴിക്കുന്നതിനിടയിലും, ഡ്രൈവ് ചെയ്യുന്നതിനിടയിലും, എന്തിന് കുളിക്കുന്നതിനിടയില്‍ പോലും സ്മാര്‍ട്ട്‌ഫോണ്‍ ുപയോഗിക്കുന്നവരാണ് ഇവയിലേറെയും എന്നതാണ്.

ചുരുക്കത്തില്‍ ഈ പഠനം അത്ര ആശാസ്യമായ ഒരു അവസ്ഥയിലേക്കല്ല വിരല്‍ ചൂണ്ടുന്നത്.

Read in English

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot