ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകള്‍

Posted By:

ഇന്റര്‍നെറ്റ് യുഗത്തില്‍ ആകാശത്തിനു കീഴിലുള്ള എന്തിനെ കുറിച്ചും ഒരു മൗസ് ക്ലിക് അകലത്തിലിരുന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. ഏതു വിഷയത്തിലും ആധികാരികമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന നിരവധി വെബ്‌സൈറ്റുകള്‍ ഉണ്ട്താനും.

മുമ്പൊക്കെ എന്തിനും ഏതിനും ഗൂഗിള്‍ അല്ലെങ്കില്‍ യാഹു എന്നിവയാണ് ആളുകള്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളും ഏറെ പ്രചാരം നേടിക്കഴിഞ്ഞു.

ലോകത്ത് ഏറ്റവും കുടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളുടെ ഒരു ലിസ്റ്റ് ഞങ്ങള്‍ ഇവിടെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. കണ്ടുനോക്കു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Google

ഗൂഗിള്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന വെബ് സൈറ്റ്. എന്തിനെ കുറിച്ചും വിവരങ്ങള്‍ ലഭ്യമാകുമെന്നതാണ് ഗൂഗിളിനെ പ്രിയപ്പെട്ടതാക്കുന്നത്. ശരാശരി 90 കോടി ആളുകള്‍ ഒരു മാസം ഗൂഗിള്‍ സന്ദര്‍ശിക്കാറുണ്ട്.

 

Facebook

ലോകത്തെ 50 ശതമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കളും അംഗങ്ങളായ ഫേസ് ബുക്ക് ആണ് രണ്ടാമന്‍. 70 കോടി ജനങ്ങളാണ് ഓരോമാസവും ഫേസ് ബുക്ക് സന്ദര്‍ശിക്കുന്നത്.

 

Yahoo

പ്രതിമാസം 50 കോടി പേര്‍ വിസിറ്റ ചെയ്യുന്ന യാഹുവാണ് മൂന്നാം സ്ഥാനത്ത്.

 

You Tube

45 കോടിപേരാണ് യൂട്യൂബില്‍ ഒരുമാസം വീഡിയോകള്‍ കാണുന്നത്.

 

Wikipedia

സൈബര്‍ലോകത്ത് അറിവിന്റെ അവസാന വാക്കായ വിക്കി പീഡിയ ഉപയോഗിക്കുന്നത് 35 കോടി ആളുകളാണ്.

 

MSN

മൈക്രോ സോഫ്റ്റിന്റെ എം.എസ്.എന്‍ വെബ്‌സൈറ്റിന് ഒരുമാസം ശരാശരി 32 കോടി 50 ലക്ഷം വിസിറ്റര്‍മാരാണ് ഉള്ളത്.

 

Amazon

ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണിന് 25 കോടി വിസിറ്റര്‍മാരുണ്ട്.

 

eBay

മറ്റൊരു ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഇ ബേയ്ക്ക് 21 കോടി വിസിറ്റര്‍മാരാണുള്ളത്.

 

Twitter

ഫേസ് ബുക്ക് കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററിന് 20 കോടി വിസിറ്റര്‍മാര്‍.

 

Bing

ഗൂഗിളിനെ നേരിടാന്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ച ബിംഗിന് 16 കോടി ഉപയോക്താക്കളാണ് ഒരു മാസം ഉള്ളത്.

 

Craigslist

ക്രെയ്ഗ്‌സ് ലിസ്റ്റ് എന്ന വെബ്‌സൈറ്റാണ് 11-ാം സ്ഥാനത്ത്. 15 കോടി വിസിറ്റര്‍മാര്‍

 

WordPress

വേഡ് പ്രസിന് 14 കോടി വിസിറ്റര്‍മാരാണ് ഉള്ളത്.

 

Aol

13 കോടി വിസിറ്റര്‍മാരാണ് സൈറ്റിനുള്ളത്.

 

ASK

12.5 കോടി സന്ദര്‍ശകരുമായി ASK പതിനാലാമതാണ്.

 

LinkedIn

തൊഴിലന്വേഷകരും തൊഴില്‍ ദാദാക്കളും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ലങ്ക്ഡ് ഇന്‍ സൈറ്റിന് 10 കോടി സന്ദര്‍ശകരുണ്ട്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot