മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വേണ്ട; മൊബൈലില്‍ നിത്യയാണു താരം

Posted By:

മലയലാള സിനിമയിലെ മുടിചൂടാമന്നന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും എന്നതില്‍ തര്‍ക്കമില്ല. പ്രിഥ്വിരാജും ജയസൂര്യയും ഉള്‍പ്പെട്ട 'മുതിര്‍ന്ന' യുവാക്കളും ഫഹദ് ഫാസിലും ആസിഫ് അലിയും റിമാ കല്ലിങ്കലുമൊക്കെ ചേര്‍ന്ന ന്യൂജനറേഷന്‍ കാരും മലയാള സിനിമയില്‍ മുന്‍ നിരയിലുണ്ട്. എന്നാല്‍ ഇന്ത്യയിലെ പുതിയ തലമുറയ്ക്ക് ഇവരേക്കാളും പ്രിയപ്പെട്ട മറ്റൊരു മലയാളി താരമുണ്ട്. നിത്യാമേനോന്‍.

പറഞ്ഞുവരുന്നത് മൊബൈല്‍ ഇന്റര്‍നെറ്റില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തെരയുന്ന സെലിബ്രിറ്റികളെ കുറിച്ചാണ്. വി.യു.ക്ലിപ്‌സ് എന്ന മൊബൈല്‍ വീഡിയോ കമ്പനി അടുത്തിടെ നടത്തിയ സര്‍വേയില്‍, മൊബൈലില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെട്ട ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ പത്താം സ്ഥാനത്താണ് നിത്യാമേനോന്‍. മലയാളികളില്‍ പ്രിയാമണി മാത്രമാണ് ആദ്യപത്തില്‍ ഉള്‍പ്പെട്ട മറ്റൊുര സെലിബ്രിറ്റി. നിത്യക്കു മുന്നില്‍ ഏഴാം സ്ഥാനത്താണ് പ്രിയാമണിയെങ്കിലും കുറഞ്ഞ കാലത്തിനിടെ ഇത്രയും ജനപ്രീതി നേടിയ നിത്യതന്നെയാണ് ലിസ്റ്റിലെ താരം. കാജള്‍ അഗര്‍വാള്‍, അനുഷ്‌ക ശര്‍മ, എന്നിവരും ആദ്യപത്തില്‍ ഇടംനേടിയ ദക്ഷിണേന്ത്യന്‍ നടികളാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലും മറികടന്നുകൊണ്ട് ബോളിവുഡ് താരം സല്‍മാന്‍ഖാനാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ആദ്യ പത്തുപേരില്‍ ഏഴുപേരും ചലചിത്രരംഗത്തു നിന്നുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്.

സര്‍വെയില്‍ ഒന്നു മുതല്‍ പത്തുവരെ സ്ഥാനങ്ങളിലുള്ളവര്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Salman Khan

2013-ലെ രണ്ടാം പാദത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മൊബൈലില്‍ തെരഞ്ഞത് സല്‍മാന്‍ ഖാനെയാണ്.

Katrina Kaif

സല്‍മാനു തൊട്ടുപിന്നില്‍ മുന്‍ കാമുകിയും ബോളിവുഡിലെ മുന്‍നിര നടിയുമായ കത്രീന കൈഫാണ്.

Sachin Tendulkar

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ലിസ്റ്റില്‍ മൂന്നാം സ്ഥാനമേയുള്ളു.

Ranbir Kapoor

മൂന്നാം സ്ഥാനം ബോളിവുഡിലെ യുവതാരം രണ്‍ബീര്‍ കപൂറിന്

Kim Kardashian

മോഡലും അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയുമായ കിം കര്‍ദാഷിയാന്‍ ആണ് തൊട്ടുപിന്നില്‍

Anushka Sharma

ദക്ഷിണേന്ത്യന്‍ നായികനടി അനുഷ്‌ക ശര്‍മ ആറാം സ്ഥാനത്തുണ്ട്്.

Priyamani

മലയാളിയും ദക്ഷിണേന്ത്യന്‍ ചലച്ചിത്ര താരവുമായ പ്രിയാമണിക്കാണ് ലിസ്റ്റില്‍ ഏഴാം സ്ഥാനം

Taylor Swift

ഗ്രാമി അവാര്‍ഡ് ജേതാവും ഗായികയും ഗാനരചയിതാവുമായ ടെയ്‌ലര്‍ സ്വഫ്റ്റാണ് എട്ടാം സ്ഥാനത്തുള്ളത്.

Kajal Agarwal

ഒമ്പതാം സ്ഥാനത്ത് ദക്ഷിണേന്ത്യന്‍ ചലച്ചിത്രതാരം കാജല്‍ അഗര്‍വാ ആണ്.

Nithya Menon

മലയാളത്തിന്റെ സ്വന്തം നിത്യാമേനോനാണ് ലിസ്റ്റില്‍ പത്താമതായി ഇടം നേടിയ സെലിബ്രിറ്റി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വേണ്ട; മൊബൈലില്‍ നിത്യയാണു താരം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot