2017 ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരച്ചില്‍ നടന്നത്‌ ആധാര്‍ കാര്‍ഡും പാനും തമ്മില്‍ ബന്ധിപ്പിക്കുന്നത്‌ എങ്ങനെ എന്നറിയാന്‍

By Archana V
|

2017 അവസാനത്തിലേക്ക്‌ എത്തുന്ന വേളയില്‍ ഇന്ത്യയിലെ വിവിധ വിഭാഗങ്ങളില്‍ നടന്ന അന്വേഷണങ്ങളും തിരച്ചില്‍ വിവരങ്ങളും വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്‌. ഈ വര്‍ഷം ഏറ്റവും കൂടുതലായി നടന്ന തിരച്ചിലുകളും അന്വേഷണങ്ങളും സംബന്ധിച്ച വിവരങ്ങള്‍ സെര്‍ച്ച്‌ എന്‍ജിന്‍ രംഗത്തെ പ്രമുഖരായ ഗൂഗിള്‍ പുറത്തുവിട്ടു. 'എങ്ങനെ' എന്ന വിഭാഗത്തില്‍ പ്രധാനമായി രണ്ട്‌ ചോദ്യങ്ങളാണ്‌ കൂടുതല്‍ ആളുകളും തിരഞ്ഞിരിക്കുന്നത്‌.

2017 ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരച്ചില്‍ നടന്നത്‌ ആധാര്‍ കാര്‍ഡു

ദശലക്ഷകണക്കിന്‌ ആളുകള്‍ തിരഞ്ഞ ഒരു ചോദ്യം 'എങ്ങനെ ആധാര്‍ കാര്‍ഡ്‌ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം' എന്നതാണ്‌ . തിരച്ചിലിന്റെ എണ്ണത്തില്‍ ഇതിന്‌ തൊട്ട്‌ പിന്നില്‍ വരുന്ന മറ്റൊരു ചോദ്യം 'എങ്ങനെ ജിയോ ഫോണ്‍ ബുക്ക്‌ ചെയ്യാം' എന്നതാണ്‌. ' ബിറ്റ്‌ കോയിന്‍ എങ്ങനെ വാങ്ങാം ' എന്നതാണ്‌ അന്വേഷണത്തില്‍ മൂന്നാമതായി എത്തിയത്‌.

ബാങ്ക്‌അക്കൗണ്ട്‌, പാന്‍ കാര്‍ഡ്‌ , മൊബൈല്‍ നമ്പര്‍ തുടങ്ങിയവയുമായി ആധാര്‍കാര്‍ഡ്‌ ബന്ധിപ്പിക്കണം എന്നത്‌ നിര്‍ബന്ധമാക്കിയതോടെ സമയപരിധിക്കുള്ളില്‍ ഇത്‌ ചെയ്യുന്നതിനായി ആളുകള്‍ തിരക്ക്‌ കൂട്ടിയിരുന്നു. അതിനാല്‍ ഇത്‌ സംബന്ധിച്ച്‌ കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞ്‌ നോക്കിയതില്‍ അത്ഭുതം തോന്നേണ്ട കാര്യമില്ല.

രാജ്യത്ത്‌ ആദ്യമായി പുറത്തിറക്കുന്ന 4ജി വോള്‍ട്ടി ഫീച്ചര്‍ ഫോണ്‍ ആണ്‌ റിലയന്‍സ്‌ ജിയോഫോണ്‍. പര്യാപ്‌തമായ നിരക്കും ഫീച്ചര്‍ ഫോണ്‍ ആണെങ്കിലും ശബ്ദ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനുള്ള ശേഷിയും ഡിവൈസിനെ കൂടുതല്‍ ആകര്‍ഷകമാക്കി.

ആഗസ്റ്റ്‌ 24 നാണ്‌ ജിയോഫോണുകള്‍ക്കായുള്ള ആദ്യ ബുക്കിങ്‌ ആരംഭിച്ചത്‌. ആറ്‌ ദശലക്ഷത്തിന്‌ മുകളിലായിരുന്നു ബുക്കിങ്‌. റെക്കോഡ്‌ ബുക്കിങാണ്‌ തുടക്കത്തില്‍ ഉണ്ടായത്‌.

ഗൂഗിള്‍ മാപ്‌സ്‌ ഗൊ ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്യാംഗൂഗിള്‍ മാപ്‌സ്‌ ഗൊ ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്യാം

ജിയോഫോണ്‍ എങ്ങനെ ബുക്ക്‌ ചെയ്യാം , ബുക്കിങിന്റെ നിലവിലെ സ്ഥിതി എന്താണ്‌ തുടങ്ങി വിവിധ കാര്യങ്ങള്‍ അറിയുന്നതിനായി താത്‌പര്യമുള്ള ഉപയോക്താക്കള്‍ ഗൂഗിളിനെ ആണ്‌ ആശ്രയിച്ചിരുന്നത്‌.

ജിയോഫോണിന്റെ പ്രധാന ആകര്‍ഷണം ഇതിന്‌ ഫലത്തില്‍ വില നല്‍കേണ്ട എന്നതായിരുന്നു. വാങ്ങുന്നവര്‍ ഡെപ്പോസിറ്റ്‌ തുകയായി 1,500 രൂപ നല്‍കണം. മൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇത്‌ മടക്കി നല്‍കും.

മൂന്ന്‌ വര്‍ഷത്തില്‍ ഓരോ വര്‍ഷവും കുറഞ്ഞത്‌ 1,500 രൂപയ്‌ക്ക്‌ റീചാര്‍ജ്‌ ചെയ്യുക പോലുള്ള ചില വ്യവസ്ഥകളോടെ ആണ്‌്‌ പണം മടക്കി നല്‍കുന്നത്‌. ഫോണ്‍ ബുക്ക്‌ ചെയ്യുന്ന സമയത്ത്‌ 500 രൂപ നല്‍കണം. ഡിവൈസ്‌ വിതരണം ചെയ്യുമ്പോള്‍ 1000 രൂപ കൂടി നല്‍കണം.

Best Mobiles in India

Read more about:
English summary
Google has revealed the most searched queries in 2017 and ‘How to link Aadhaar card with PAN card’ tops the list.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X